Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ മോനേ... രാവിലെ ചായ കുടിക്കുന്നത് നിര്‍ത്തിക്കോ; ചായ കുടിക്കേണ്ട സമയം ഇതാ

നമ്മളില്‍ ഭൂരിഭാഗം പേരുടേയും 'ദേശീയ പാനീയമാണ്' ചായ. രാവിലെ എഴുന്നേറ്റയുടന്‍ ചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. വേനലായാലും ശീതകാലമായാലും ദിവസത്തില്‍ ചുരുങ്ങിയത് രണ്ട് തവണയില്‍ കൂടുതല്‍ ചായ കുടിക്കുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. ചായ നിങ്ങളുടെ ഭക്ഷണത്തോടൊപ്പമുള്ള ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കലായിരിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ ഗുണങ്ങളെയും പാര്‍ശ്വഫലങ്ങളെയും കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?

ഏതു തരം ചായ എങ്ങനെ, എപ്പോള്‍ കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇവിട വിശദമാക്കാന്‍ പോകുന്നത്. മിക്കവാറും എല്ലാത്തരം ചായയും ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അതുകൊണ്ട് ചായ കുടിക്കുന്നത് ശരീരത്തിന് പല വിധത്തില്‍ ഗുണം ചെയ്യും. എന്നിരുന്നാലും, അത് നിങ്ങള്‍ എപ്പോള്‍ കുടിക്കുന്നു, ഏത് തരത്തിലുള്ള ചായയാണ് കഴിക്കുന്നത് എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു.

Health Tips

ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ വിവിധ കാരണങ്ങളാല്‍ ശരീരത്തിന് നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചായയുടെ അളവും ഗുണ നിലവാരവും സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് ഉണ്ടായിരിക്കണം. മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ധാരാളം ഔഷധ ഗുണങ്ങള്‍ ഉള്ളതായി അറിയപ്പെടുന്നു. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് കരളില്‍ വിഷബാധയുണ്ടാക്കും.

അതുപോലെ തന്നെയാണ് ചായയുടെ കാര്യവും. ചായയിലെ കഫീന്‍ അഡ്രീനല്‍ അപര്യാപ്തതയിലേക്ക് നയിക്കുന്നു. ഇത് ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ തകരാറിലാക്കും എന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. അതുപോലെ, രാത്രി വൈകി ചായ കുടിക്കുന്നത് നിങ്ങളുടെ ഉറക്ക ചക്രത്തെ തടസപ്പെടുത്തും. ആളുകള്‍ ചായ, കാപ്പി എന്നിവയില്‍ ആസക്തരായി മാറുന്നതും കഫീന്‍ കൂടുതലായതു കൊണ്ടാണ്.

ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്ന ടാന്നിന്‍, ഓക്‌സലേറ്റ് എന്നിവയും ചായയില്‍ അടങ്ങിയിട്ടുണ്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം, 15 - 49 വയസിനിടയിലുള്ള 57% ഗര്‍ഭിണികളല്ലാത്ത സ്ത്രീകളും 52% ഗര്‍ഭിണികളും ഇന്ത്യയില്‍ വിളര്‍ച്ചയുള്ളവരാണ്. അതിനാല്‍ ചായ കുടിക്കുന്നത് വിളര്‍ച്ചയുള്ള സ്ത്രീകളെ കൂടുതല്‍ വഷളാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

കൂടാതെ ഇതില്‍ ചേര്‍ക്കുന്ന പഞ്ചസാരയും ഹൈപ്പര്‍ പ്രോസസ് ചെയ്ത പാലും ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. അടുത്തിടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചായയെക്കുറിച്ചുള്ള ഒരു പഠനം പ്രസിദ്ധീകരിക്കുകയും അത് കുടിക്കുന്നതിനുള്ള ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. അവ എന്തൊക്കെയാണ് നോക്കാം.

നിങ്ങള്‍ രാവിലെ കഴിക്കുന്ന ചായയുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുക. പകരം പുതിന ടീ, റോസ് ടീ മുതലായവ പോലുള്ള ഹെര്‍ബല്‍ ടീ ഉപയോഗിക്കുക. പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ കഴിച്ച് 60 - 90 മിനിറ്റിനു ശേഷം മാത്രം ചായ കുടിക്കുക. ഇത് ചായയെ മാനസികമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. പാലില്ലാതെ ചായ കുടിക്കാന്‍ ശ്രമിക്കുക.

കാരണം ഇത് രക്ത ചംക്രമണം വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങളും വയറ്റിലെ പ്രശ്‌നങ്ങളും കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ഉറക്ക സമയക്രമം തടസപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 3 മണിക്ക് ശേഷം ചായ കുടിക്കുന്നത് ഒഴിവാക്കുക. ചായയില്‍ സംസ്‌കരിച്ച പഞ്ചസാരയോ പാലോ ഉണ്ടാകരുത്. പഞ്ചസാരയ്ക്ക് പകരം തേന്‍ അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ക്കുക.

പഞ്ചസാരയും കൊഴുപ്പും നിറച്ച ബിസ്‌ക്കറ്റുകളോ കുക്കികളോ ചേര്‍ത്ത് ചായ കുടിക്കുന്നതിനു പകരം പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ ശേഷം കുടിക്കുക. വെറും വയറ്റില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് അസിഡിറ്റിക്ക് കാരണമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+