താരനും മുഖക്കുരുവും പോയികിട്ടും; മാതളത്തിന്റെ തൊലി ഇനി വലിച്ചെറിയേണ്ട
ഒരു പഴമെന്ന നിലയില്‍ മാതളം വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമാണെന്ന് നമുക്കറിയാം. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാന്‍ ഇവ കഴിക്കുന്നത് വളരെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് മാതളം.
മാതളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതളം നല്ലതാണ്. എന്നാല്‍ മാതളത്തിന്റ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. മാതള പഴം പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളാണ് മാതളത്തിന്റെ തൊലിയും പ്രദാനം ചെയ്യുന്നത്.

മാതളനാരങ്ങയുടെ തൊലി നീര്‍വീക്കം, വീക്കം, വയറിളക്കം, ഛര്‍ദ്ദി, രക്തസ്രാവം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് ആയുര്‍വേദ മെഡിസിന്‍ ആന്റ് സര്‍ജറിയില്‍ ബിരുദവും ആയുര്‍വേദത്തില്‍ എംഡിയും ഉള്ള ഡോ.ജീസണ്‍ കെ ജോണ്‍ ഹെല്‍ത്ത് ഷോര്‍ട്ട് എന്ന വെബ്‌സൈറ്റിനോട് പറഞ്ഞത്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കരളിനെ ടോണ്‍ ചെയ്യുകയും ചെയ്യുന്നു.
ഉയര്‍ന്ന ആന്റിഓക്സിഡന്റ് ഉള്ളടക്കം ഉള്ളതിനാല്‍ മാതള നാരങ്ങ തൊലി അതിന്റെ വിത്തുകളേക്കാള്‍ കൂടുതല്‍ ആരോഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ചികിത്സാ രീതികള്‍ അനുസരിച്ച് തൊണ്ടവേദനയും ചുമയും ശമിപ്പിക്കാന്‍ മാതള നാരങ്ങ തൊലി പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യാറുണ്ട്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മാതള നാരങ്ങയുടെ സത്തില്‍ ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.
മാതള നാരങ്ങയുടെ തൊലിക്ക് ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ചുണങ്ങ്, മുഖക്കുരു തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. മാതളത്തിന്റെ തൊലി ഫേസ് പാക്ക് അല്ലെങ്കില്‍ ഫേഷ്യല്‍ സ്‌ക്രബ്ബ് ആയി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യപ്പെടും. മാതളത്തിന്റെ തൊലിയിലെ ശക്തമായ ആന്റി ഓക്സിഡന്റ് ഉള്ളടക്കം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും.
താരന്‍ തടയാനും മുടികൊഴിച്ചില്‍ തടയാനും മാതള നാരങ്ങയുടെ തൊലി സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പൊടിച്ച മാതള നാരങ്ങയുടെ തൊലി ഹെയര്‍ ഓയിലുമായി യോജിപ്പിച്ച് മുടിയുടെ വേരുകളില്‍ പൂര്‍ണ്ണമായും പുരട്ടണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.












Click it and Unblock the Notifications