തക്കാളിയുടെ കുരു കഴിക്കാന്‍ പാടില്ല..! ഇക്കാര്യം നിങ്ങള്‍ക്കറിയാമായിരുന്നോ..?
നമ്മുടെയെല്ലാം അടുക്കളകളിലെ സ്ഥിരം ചേരുവകളില്‍ ഒന്നാണ് തക്കാളി. ഒട്ടേറെ പോഷകഗുണങ്ങള്‍ നിറഞ്ഞ തക്കാളിയില്ലാത്ത വിഭവങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. രുചികരമായ ചേരുവ എന്നതിനേക്കാളുപരി ഉയര്‍ന്ന ആന്റിഓക്സിഡന്റും വിറ്റാമിന്‍ സിയും ഉള്ളതിനാല്‍ അവ ധാരാളം ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
വിറ്റാമിന്‍ എ, ബി, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ തക്കാളി നല്‍കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന രക്തക്കുഴലുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ തക്കാളിയിലെ ലൈക്കോപീന്‍ പ്രത്യേകിച്ചും ഫലപ്രദമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, തക്കാളിയില്‍ കാണപ്പെടുന്ന പൊട്ടാസ്യവും രക്തസമ്മര്‍ദ്ദം കുറയ്ക്കും.

തക്കാളി യഥാര്‍ത്ഥത്തില്‍ ഒരു പച്ചക്കറിയല്ല പഴമാണ് അതല്ല നേരെ തിരിച്ചാണ് എന്ന വാദങ്ങള്‍ ഇപ്പോഴും സജീവമാണ്. ഇതൊക്കെയാണെങ്കിലും തക്കാളി കഴിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. ആയുര്‍വേദ ഫിസിഷ്യനായ ഡോ മനീഷ മിശ്ര, തക്കാളി കഴിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞ കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
തക്കാളി അസിഡിറ്റി ഉള്ള ഒരു പഴമാണ്. അതിനാല്‍ ഇവ എല്ലാ ദിവസവും കഴിക്കാന്‍ പാടില്ല. തക്കാളി വേവിച്ച രൂപത്തിലേ കഴിക്കാവൂ എന്നാണ് മനീഷ മിശ്ര പറയുന്നത്. വേവിക്കാതെ തക്കാളി കഴിക്കുന്നവര്‍ നിര്‍ബന്ധമായും അതിന്റെ കുരു നീക്കം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം. അസിഡിറ്റി ഉണ്ടെങ്കിലും തക്കാളി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാകം ചെയ്ത തക്കാളി തിരഞ്ഞെടുക്കാം എന്ന് സാരം.
അസംസ്‌കൃത തക്കാളി കഴിക്കുമ്പോള്‍, വിത്തുകള്‍ നീക്കം ചെയ്യണമെന്ന് പറയുന്നതും അവ അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും എന്നതിനാലാണ്. അസിഡിറ്റി സാധാരണയായി പല ഘടകങ്ങളാല്‍ സംഭവിക്കുന്നു. ഇതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചില വ്യക്തികളില്‍ അസിഡിറ്റിക്ക് കാരണമാകും. തക്കാളി ദിവസേന കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമെങ്കിലും തിളങ്ങുന്നതും യുവത്വമുള്ളതുമായ രൂപത്തിനായി ഇത് ദിവസവും ചര്‍മ്മത്തില്‍ പുരട്ടാം.
മാത്രമല്ല തക്കാളിയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്കപ്പുറം ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കലോറി കുറവുമാണ്. അതിനാല്‍ ഇത് അവരുടെ ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. അവ പൂര്‍ണ്ണതയെ പ്രോത്സാഹിപ്പിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യു.












Click it and Unblock the Notifications