തറയില്‍ കിടക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? നടുവേദന ഇല്ലാതാക്കുമോ? ഇക്കാര്യം അറിയണം
രാത്രിയില്‍ ഉറങ്ങാന്‍ സുഖകരവും സുഖപ്രദവുമായ ഒരു സ്ഥലം പ്രധാനമാണ്. കാരണം നിങ്ങളുടെ ശരീരം പകല്‍ സമയത്ത് വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നു. തറയില്‍ കിടന്നുറങ്ങുന്നതാണ് നല്ലത് എന്ന് പഴമക്കാര്‍ പറഞ്ഞ് നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. പലരും വേനല്‍ക്കാലത്ത് തറയില്‍ കിടന്ന് ഉറങ്ങാന്‍ ആണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ തറയില്‍ കിടന്നുറങ്ങുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നിങ്ങള്‍ എവിടെ ഉറങ്ങുന്നു എന്നത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഇത് ശരീരത്തെയും മനസിനെയും ആത്മാവിനെയും ശാന്തമാക്കാനുള്ള ഒരു നല്ല മാര്‍ഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. തറയില്‍ ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

തറയില്‍ കിടക്കുന്നത് നിങ്ങളുടെ പോസ്ചര്‍ മെച്ചപ്പെടുത്തുന്നു എന്നാണ് പറയുന്നത്. ശരിയായ രീതിയില്‍ ഇരിക്കാത്തത് പിറക് വശത്തെ അസ്വസ്ഥതയ്ക്കും നട്ടെല്ല് തെറ്റായി ക്രമീകരിക്കാനും പരിക്കിന്റെ ഉയര്‍ന്ന സാധ്യതക്കും കാരണമാകുംല എന്ന് മെഡിസിന്‍ പ്ലസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. കഠിനമായ പ്രതലത്തില്‍ ഉറങ്ങുമ്പോള്‍ നട്ടെല്ല് വിന്യസിച്ചുകൊണ്ട് ഇത് മെച്ചപ്പെടുത്തുന്നു.
നട്ടെല്ല് മൃദുവായ മെത്തയില്‍ ആഴത്തില്‍ മുങ്ങുന്നത് തടയുന്നു. തറയില്‍ ഉറങ്ങുന്നത് ഗ്രൗണ്ടിംഗ് പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് ഭൂമിയിലേക്ക് മോശം ഊര്‍ജ്ജം ഒഴുകുകയും ചെയ്യുന്നു. ഇത് ഉറക്കത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു, കഠിനമായ പ്രതലം ക്രമരഹിതമായ ഉറക്കവും ഒഴിവാക്കുന്നു എന്നാണ് ആയുര്‍വേദ വിദഗ്ധന്‍ ഡിംപിള്‍ ജംഗ്ദ ഹെല്‍ത്ത് ഷോട്ട് എന്ന വെബ്‌സൈറ്റിനോട് പറഞ്ഞത്.
തറയുടെ ദൃഢത നടുവേദന ഒഴിവാക്കുമെന്ന് ആയുര്‍വേദം പറയുന്നുണ്ടെങ്കിലും ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. നിങ്ങളുടെ മെത്ത അമിതമായി മൃദുവായതാണെങ്കില്‍ നിങ്ങളുടെ നട്ടെല്ല് അകത്തേക്കും പുറത്തേക്കും വളഞ്ഞേക്കാം. അതിന്റെ ഫലമായി നടുവേദന വര്‍ധിക്കും. മെത്തയുടെ മെറ്റീരിയല്‍ ശരീരത്തില്‍ നിന്ന് ചൂട് നിലനിര്‍ത്തിയേക്കാം.
ഇത് ഉപരിതലം ചൂടാകാനും നിങ്ങളുടെ ചൂട് വര്‍ധിപ്പിക്കാനും ഇടയാക്കും. സ്വാഭാവികമായി ഇതും ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കും. എന്നിരുന്നാലും, നിങ്ങള്‍ തറയില്‍ ഉറങ്ങുമ്പോള്‍, ഒരു പദാര്‍ത്ഥത്തിനും നിങ്ങളുടെ ശരീരത്തിലെ ചൂട് പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. ഇത് നിങ്ങളുടെ ശരീരത്തെ അമിതമായി ചൂടാകാതെ സൂക്ഷിക്കുകയും ഉറക്കചക്രത്തിലുടനീളം ശാന്തതയും തണുപ്പും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാണ് മറ്റൊരു വാദം.
എന്നിരുന്നാലും തറയില്‍ ഉറങ്ങുന്നത് അമിതമായി ചൂടാകുന്നത് തടയുകയും നിങ്ങളെ തണുപ്പിക്കുകയും ചെയ്യും എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കൂടുതല്‍ കനത്ത പ്രതലത്തില്‍ ഉറങ്ങുന്നത് ശരീരഭാരം എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യാന്‍ സഹായിക്കുന്നു. ഇത് അസ്വാസ്ഥ്യത്തിന് കാരണമാകുന്ന സമ്മര്‍ദ്ദ പോയിന്റുകളുടെ രൂപീകരണം കുറയ്ക്കുന്നു. ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങളിലൊന്ന് ശരിയായി ഉറങ്ങാന്‍ കഴിയാത്ത പ്രതലമാണ്.
നിങ്ങളുടെ മെത്ത നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ തറയില്‍ ഉറങ്ങുന്നത് മികച്ച ഓപ്ഷനാണ്. ആദ്യം, നിങ്ങള്‍ക്ക് കുറച്ച് വേദനയുണ്ടാകാമെങ്കിലും പതിയെ നിങ്ങളുടെ ശരീരം ക്രമീകരിക്കുമ്പോള്‍ സുഖം തോന്നും. എന്നിരുന്നാലും, തറയില്‍ ഉറങ്ങുന്നത് ഉറക്കമില്ലായ്മയെ ചികിത്സിക്കുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളൊന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ തറയില്‍ കിടക്കുക എന്നത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്.
നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്ന പ്രതലം തിരഞ്ഞെടുക്കുക. വാതം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ തണുത്ത പ്രതലത്തില്‍ കിടക്കുന്നത് ഒഴിവാക്കണം എന്നാണ് പറയുന്നത്.












Click it and Unblock the Notifications