വെള്ളരിക്ക മുതൽ പടവലങ്ങ വരെ; അടിവയറ്റിലെ കൊഴുപ്പില്ലാതാക്കാൻ ഈ 5 പച്ചക്കറി ജ്യൂസുകൾ
അടി വയറ്റിലെ കൊഴുപ്പ് കാരണം ബുദ്ധിമുട്ടുന്ന ആളുകൾ ഏറെ ഉണ്ടാവും. പല വഴികൾ നോക്കിയിട്ടും പരിഹാരം ലഭിക്കാത്ത വിഷമത്തിൽ ഇരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിരാശരാവേണ്ട... അടിവയറ്റിലെ കൊഴുപ്പ് വേഗത്തിൽ കളയാനുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങളിലൊന്ന് പോഷകങ്ങളാൽ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്ന പാനീയങ്ങൾ കഴിക്കുക എന്നതാണ്.
അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഉറക്ക രീതികൾ, മറ്റ് പല ഘടകങ്ങളും നിങ്ങളുടെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമായേക്കാം. എന്നാൽ പോഷകാഹാരക്കുറവ് ഇപ്പോഴും വയറ്റിലെ കൊഴുപ്പിന്റെ പ്രധാന കാരണമാണ്.

അതുകൊണ്ട് തന്നെ ആരോഗ്യകരമായ പച്ചക്കറി ജ്യൂസുകൾ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ അമിതഭാരം കളയാൻ സഹായകമാകും. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുൾപ്പെടെ ആവശ്യമായ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പച്ചക്കറികൾ, ശരീരഭാരം കുറയ്ക്കുകയും ആരോഗ്യമുള്ള ശരീരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദിവസവും ഒരു തവണ നിങ്ങൾ പതിവായി കുടിക്കേണ്ട ആരോഗ്യകരമായ 5 പച്ചക്കറി ജ്യൂസുകൾ ഇതാ.
1. പടവലങ്ങ ജ്യൂസ്: പടവലങ്ങ ജ്യൂസ് എന്ന് കേൾക്കുമ്പോഴേ മുഖം മാറിയോ. എന്നാൽ ചില്ലറക്കാരനല്ല ഈ ജ്യൂസ്, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പടവലങ്ങ ജ്യൂസ് ഏറെ നല്ലതാണ്. വളരെ പോഷകഗുണമുള്ള ഒന്നാണിത്. വൈറ്റമിൻ എ, ബി, സി എന്നിവയുടെയും ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമാണ്.
ഇതിൽ ധാരാളം ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മികച്ച ദഹനത്തെ സഹായിക്കുകയും ദഹന പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. ഉയർന്ന നാരുകൾ, പ്രോട്ടീൻ, വെള്ളം, പൊട്ടാസ്യം, മറ്റ് ധാതുക്കൾ എന്നിവ വിശപ്പ് ഇല്ലാതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
2. ബീറ്റ്റൂട്ട് ജ്യൂസ്: ബീറ്റ്റൂട്ടിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫോളേറ്റ്, നൈട്രേറ്റുകൾ, ഡയറ്ററി ഫൈബർ, ബെറ്റാനിൻ എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറിക്ക് കുറഞ്ഞ കലോറിയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പത്തും ഉണ്ട്.
3. കാരറ്റ്: ആരോഗ്യമുള്ള ശരീരത്തിന് സഹായകം ആയ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. പഞ്ചസാരയുടെയും അന്നജത്തിന്റെയും ദഹനം വൈകിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ലയിക്കുന്ന നാരായ പെക്റ്റിൻ കാരറ്റിൽ ഉണ്ട്.. ക്യാരറ്റ് ജ്യൂസ് ദഹനം മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കുകയും ചെയ്യും.
4. വെള്ളരിക്ക ജ്യൂസ്: വെള്ളരിക്ക ജ്യൂസിൽ അടങ്ങിയിരിക്കുന്ന ധാരാളം പോഷകങ്ങൾ ഉണ്ട്. വെള്ളരിക്കയിൽ 96 ശതമാനം വെള്ളം ആണ്, അതിനാൽ ഇത് ശരീരത്തിന് ആവശ്യമായ വെള്ളം നൽകുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
5. ചീര ജ്യൂസ്: ആരോഗ്യകരമായ പച്ചക്കറിയാണ് ചീര. വിറ്റാമിനുകൾ ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവ ചീരയിലുണ്ട്. മണിക്കൂറുകളോളം നിങ്ങൽക്ക് വിശപ്പ് അനുഭപ്പെടില്ല, . കുറഞ്ഞ കലോറിയെ ഇതിൽ ഉള്ളൂ. ഉയർന്ന നാരുകളുണ്ട്. അതുകൊണ്ട് തന്നെ ജീര ജ്യൂസ് കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.












Click it and Unblock the Notifications