Get Updates
Get notified of breaking news, exclusive insights, and must-see stories!

30കളിൽ ആണോ നിങ്ങൾ, ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ?; എങ്കിൽ ശ്രദ്ധിക്കണം..

നിങ്ങൾ നിങ്ങളുടെ മുപ്പതുകളുടെ അവസാനത്തിൽ ആണോ? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾ അറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങൾ നിങ്ങളുടെ നാൽപ്പതുകളിൽ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചേക്കാം. പ്രധാനമായും നിങ്ങളുടെ ഭക്ഷണം തന്നെയാണ്. വിശപ്പ് മാറ്റാൻ മാത്രമാവരുത് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിന് കൂടി വേണ്ടിയാവണം.

എന്താണ് കഴിക്കുന്നത്, എന്തൊക്കെയാണ് നിങ്ങൾ കഴിക്കുന്നത് എന്ന ധാരണ വേണം. പലപ്പോഴും ആരോ​ഗ്യകരമായ ഭക്ഷണ രീതയെക്കുറിച്ച് നമ്മൾ കേട്ടുകാണുമെങ്കിലും ജീവിതത്തിൽ അത് നടപ്പാക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ ചെയ്യുന്ന 7 അബദ്ധങ്ങൾ നിങ്ങളുടെ ആരോ​ഗ്യത്തിന് വലിയ പണി തന്നെ തരും, എന്താണെന്ന് അറിയാം.

Health

നിങ്ങൾ 40 കളിൽ എത്തുമ്പോൾ നിങ്ങളുടെ ശരീരത്തിലെ മെറ്റാബോളിസം കൂടുതൽ സെൻസിറ്റീവ് ആകും ദഹന വ്യവസ്ഥയിലും മാറ്റം വരും. ചില ഭക്ഷണ ശീലങ്ങൾ ഈ മാറ്റങ്ങളെ കൂടുതൽ വഷളാക്കും. വയറുവേദന, ​ഗ്യാസ്, മലബന്ധം, ദഹനക്കേട് വയറിളക്കം എന്നിവയ്ക്ക് കാരണമാകും.
നിങ്ങളുടെ 40 കളിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 7 മോശം ഭക്ഷണ ശീലങ്ങളാണ് ഇനി പറയുന്നത്. ഈ മോശമായ രീതികൾ ഒരിക്കലും ചെയ്യരുത്.

ഭക്ഷണം ഒഴിവാക്കരുത്: ഭക്ഷണം ഒഴിവാക്കരുത്, പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. ഇത് ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ദഹന വ്യവസ്ഥ സു​ഗമമായി പ്രവർത്തിക്കുന്നതിന് ദിവസംവും 3 സമീക-ൃത ഭക്ഷണവും 2 -3 ആരോ​ഗ്യകരമായ ഭക്ഷണവും കഴിക്കണം.

ഭക്ഷണം വേ​ഗത്തിൽ കഴിക്കരുത്: തിരക്കിട്ട് ഭക്ഷണം കഴിക്കുന്നത് വായു വിഴുങ്ങാൻ ഇടയാക്കും. വയറുവേദനയ്ക്കും ​ഗ്യാസിനും കാരണമാകും.
ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് കഴിക്കണം. ശ്രദ്ധ ഭക്ഷണത്തിൽ തന്നെ ആവണം.

വളരെയധികം സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത്: സംസ്ക്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോ​ഗ്യകരമായ കൊഴുപ്പുകൾ, അമിതമായ പഞ്ചസാര, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ദഹന വ്യവസ്ഥയെ മോശമായാണ് ബാധിക്കുന്നത്. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ ഉള്ള തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

അമിതമായ മദ്യപാനം: അമിതമായി മദ്യം കഴിക്കുന്നത് വയറ്റിലെ ആവരണത്തെ പ്രകോപിപ്പുക്കയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ മദ്യപാനം മിതമായ അളവിൽ പരിമിതപ്പെടുത്തുക. അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ അനുഭവപ്പെടുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+