കൊളസ്ട്രോൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എന്നാൽ മഞ്ഞൾ - ഇഞ്ചിച്ചായ കുടിക്കാം; എളുപ്പത്തിൽ തയ്യാറാക്കാം..
കൊളസ്ട്രോൾ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എന്നാൽ ഇനി ടെൻഷൻ വേണ്ട കാെളസ്ട്രോൾ കുറയ്ക്കാൻ സഹായകമാകുന്ന ഒരു വഴിയാണ് പറയുന്നത്. നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇത് ചെയ്യാവുന്നതാണ്. വളരെ രുചികരവും പ്രകൃതി ദത്തവുമായ മാർഗം ആണ് ഇഞ്ചി - മഞ്ഞൾ ചായ.
ഈ പാനീയം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. മഞ്ഞളിലും ഇഞ്ചിയിലും ആൻ്റി ഓക്‌സിഡൻ്റും ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.

ഇഞ്ചി പിത്തരസത്തിന്റെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ശരീരത്തിലെ കൊളസ്ട്രോളിൻ്റെ തകർച്ചയ്ക്കും ദഹനത്തിനും സഹായിക്കുന്നതാണ്. മഞ്ഞളിലെ ഘടകമായ കുർക്കുമിൻ, എൽ ഡി എൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുമ്പോൾ എച്ച് ഡിഎ ൽ (നല്ല) കൊളസ്‌ട്രോളിൻ്റെ അളവ് ഉയർത്തുമെന്നാണ് പറയുന്നത്.
ഇഞ്ചി, മഞ്ഞൾ ചായ എന്നിവ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും . അതിനാൽ ലളിതവും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഇഞ്ചി, മഞ്ഞൾ ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം:
ഇഞ്ചി, മഞ്ഞൾ ചായ ഉണ്ടാക്കാനുള്ള ചേരുവകൾ:
രണ്ട് കപ്പ് വെള്ളം, ഒരു ടീസ്പൂൺ വീതം മഞ്ഞൾ പൊടി, ഇഞ്ചി അരിഞ്ഞത്, കറുവപ്പട്ട പൊടിച്ചത്, ഒരു ടേബിൾസ്പൂൺ പഞ്ചസാര, ഒരു നാരങ്ങ എന്നിവയാണ് വേണ്ടത്.
ഇഞ്ചി, മഞ്ഞൾ ചായ ഉണ്ടാക്കുന്ന വിധം ഒരു പാത്രം എടുത്ത് അതിൽ രണ്ട് കപ്പ് വെള്ളം ചേർക്കുക. എന്നിട്ട് 10 മിനിറ്റ് തിളപ്പിച്ച് അതിൽ കുറച്ച് പഞ്ചസാര ചേർക്കുക.
ഇതിലേക്ക് ഇഞ്ചി, കറുവപ്പട്ട, മഞ്ഞൾ എന്നിവ ചേർത്ത് 5 - 6 മിനിറ്റ് തിളപ്പിക്കുക. അവസാനം, ഒരു വലിയ ഗ്ലാസിലേക്ക് ചായ ഒഴിക്കുക, അതിൽ 5 - 6 തുള്ളി നാരങ്ങ നീര് ചേർക്കുക. ഇനി കുടക്കാം.












Click it and Unblock the Notifications