Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞൾപാൽ മുതൽ ​ഗ്രീൻടീ വരെ; ഈ ഡീടോക്സ് പാനിയങ്ങൾ തീർച്ചയായും ആവശ്യമാണ്.. കാരണം, വിശദമായി അറിയാം

നമ്മുടെ ശരീരം ആരോ​ഗ്യത്തോടെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ആരോ​ഗ്യമുള്ള മനസ്സിനും ശരീരത്തിനും നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.

ഇപ്പോൾ ദീപാവലിയൊക്കെ കഴിഞ്ഞിരിക്കുകയല്ലേ. ദീപാവലി മാത്രമല്ല, ആഘോഷങ്ങളുടെ സമയത്ത് നമ്മൾ കാര്യമായി തന്നെ ഭക്ഷണം കഴിക്കും. അമിതമായി മധുരം കഴിക്കും എരുവുള്ളതും കൊഴുപ്പുളതുമായ ഭക്ഷണം കഴിക്കും.

drink

അത് കാെണ്ട് തന്നെ ആഘോഷങ്ങൾ കഴിഞ്ഞാൽ ഡീടോക്സ് പാനീയങ്ങൾ ഉപയോ​ഗിച്ച് ശരീരത്തെ ആരോ​ഗ്യത്തോടെ പരിപാലിക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിനും മനസ്സിനും മൃദുവായ ശുദ്ധീകരണം വേണം.

അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. പോഷകങ്ങൾ നിറഞ്ഞതും വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതുമായ കുറച്ച് പാനിയങ്ങളാണ് ഇനി ഇവിടെ പറയുന്നത്.

ലെമൺ ആൻഡ് മിന്റ് ഫ്യൂഷൻ: നാരങ്ങ കഷ്ണങ്ങളും പുതിനയിലയും ചേർത്ത് വെള്ളം ഒഴിച്ച് തയ്യാറാക്കാൻ കഴിയുന്ന ലളിതമായ ഒന്നാണ് ഇത്. എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഈ പാനീയം ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഈ മിശ്രിതം ഹൈഡ്രേറ്റ് മാത്രമല്ല, ദഹനത്തെ പിന്തുണയ്ക്കുകയും വിറ്റാമിൻ സി നൽകുകയും ചെയ്യും.

ഗ്രീൻ ടീ റിഫ്രഷർ: ഇനി പഞ്ചസാര പാനീയങ്ങൾ മാറ്റിവെക്കുക, പകരം ഗ്രീൻ ടീയ്‌ക്ക് കുടിക്കാം. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്ന ഗ്രീൻ ടീ മെറ്റാബോളിസം പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. ഈ പാനിയം നിങ്ങൾക്ക് നല്ല എനർജി നൽകും.

മഞ്ഞൾ പാൽ: ബദാം അല്ലെങ്കിൽ തേങ്ങാപ്പാൽ ഉപയോഗിച്ച് ഒരു കപ്പ് മഞ്ഞൾ പാൽ തയ്യാറാക്കാം. മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, നിങ്ങളുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും

കറ്റാർ വാഴ: കറ്റാർ വാഴ ജെല്ലും വെള്ളവും നാരങ്ങ നീരും കലർത്തിയാണ് ഈ പാനീയം തയ്യാറാക്കേണ്ടത്. ഈ പാനീയം കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കും.

ആപ്പിൾ സിഡെർ വിനെഗർ ടോണിക്ക്: ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് മധുരത്തിനായി തേൻ ചേർക്കുക. ഈ ടോണിക്ക് ദഹനത്തിന് വേണ്ടി സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യും. അപ്പോൾ ആരോ​ഗ്യത്തിനും ഉന്മേശത്തിനും ഈ പാനീയങ്ങൾ കുടിച്ചോളൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+