Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുംപൂട്ടി അച്ചാർ തിന്നുവരാണോ ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ..

മലയാളികൾക്ക് ഏറെ പ്രിയമേറിയൊരു വിഭവമാണ് അച്ചാറുകൾ. സദ്യയായാലും ബിരിയാണിയായാലും ഒഴിച്ചുകൂടാനാവാത്തൊരു സൈഡ് ഡിഷ് ആണ് അച്ചാർ. മാങ്ങ, നാരങ്ങ തുടങ്ങി മത്സ്യ- മാംസ ഇനങ്ങളിൽ പോലും ഇപ്പോൾ അച്ചാറുകൾ ലഭ്യമാണ്. പ്രാതലിന് ഇഡലിക്കും ദോശയ്ക്കുമൊപ്പം പോലും ചിലർ അച്ചാർ ഉപയോ​ഗിക്കുന്നു.

എന്നാൽ സ്വദിഷ്ടമായ ഈ വിഭവം ആരോ​ഗ്യത്തിന് അത്ര ​നല്ലതല്ലെന്നാണ് വിദ​ഗ്ദർ പറയുന്നത്. അച്ചാറിന്റെ പ്രധാന ചേരുവയിലൊന്നാണ് ഉപ്പ്. വളരെ കൂടിയ അളവിലാണ് അച്ചാറിൽ ഉപ്പ് ഉപയോ​ഗിക്കാറുള്ളത്. അച്ചാറിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിൻറെ അളവ് ഒരു ശരാശരി വ്യക്തിക്ക് ഒരു ദിവസത്തേയ്ക്ക് മുഴുവൻ മതിയാകും. അതിനാൽ, ദിവസം ഒരു തവണയിൽ കൂടുതൽ അച്ചാർ കഴിയ്ക്കുന്നത് ആരോ​ഗ്യത്തിന് ​നല്ലതല്ല.

mangopickle

ഉപ്പിൻ്റെ അവളവ് കൂടുതലായതിനാൽ തന്നെ അച്ചാർ കഴിക്കുമ്പോൾ ചിലരിൽ രക്തസമ്മർദ്ദം താൽക്കാലികമായി ഉയരും. പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദമുള്ളവരാണെങ്കിൽ ഇത് അപകടകരമായ അളവിലേക്ക് നയിക്കും. ഇവർ അച്ചാർ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. അച്ചാറുകൾ പോലുള്ള ഉപ്പിട്ട ഭക്ഷണങ്ങളിലെ സോഡിയം രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

ഒരു തവണ അച്ചാർ കഴിക്കുന്നത് ദോഷകരമാകില്ലെങ്കിലും അധിക സോഡിയം പതിവായി ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ഭക്ഷണത്തിൽ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് വയറിളക്കം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കകളിൽ വർദ്ധിച്ച ജോലിഭാരം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.

പച്ചക്കറിയോ മാംസമോ എണ്ണയിൽ വറുത്തെടുത്താണ് അച്ചാർ ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്നത്. ഇതും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരത്തിൽ എണ്ണയുടെ അമിത ഉപയോ​ഗം മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദ്രയ സംബന്ധമായ രോ​ഗത്തിനും സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ദീർഘകാലാടിസ്ഥാനത്തിൽ കരളിനെ നശിപ്പിക്കുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ദഹന സമയത്ത് കുടൽ സോഡിയം ആഗിരണം ചെയ്യുന്നു, ഇത് സോഡിയം ഇലക്ട്രോലൈറ്റുകളുടെ വർദ്ധനവിന് കാരണമാകുന്നു. പൊട്ടാസ്യം കഴിക്കുന്നത് സോഡിയത്തിന്റെ അളവിനേക്കാൾ കൂടുതലാകുമ്പോൾ ശരീരം ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നു. ശരീരത്തിന് പൊട്ടാസ്യത്തേക്കാൾ കൂടുതൽ സോഡിയം ലഭിക്കുകയാണെങ്കിൽ ഇത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+