വേപ്പില മുതൽ മല്ലിയില വരെ; യൂറിക്ക് ആസിഡ് കുറയ്ക്കാൻ വീട്ടിലുണ്ട് മാർഗം
യൂറിക് ആസിഡ് രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യ ഉൽപ്പന്നം ആണ്. ശരീരം പ്യൂരിൻസ് എന്ന ഒരു പ്രധാന രാസവസ്തുവിനെ തകർക്കുന്ന സമയത്താണ് ഇത് ഉണ്ടാകുന്നത്. യൂറിക് ആസിഡിൻ്റെ ഭൂരിഭാഗവും സാധാരണയായി രക്തത്തിൽ അലിഞ്ഞുചേർന്ന് വൃക്കകളിലൂടെ കടന്നുപോകുകയും മൂത്രമായി ശരീരത്തിൽ നിന്ന് പുറത്തുപോകും. ശരീരത്തിൽ ഉയർന്ന യൂറിക് ആസിഡ് ഉണ്ടെങ്കിൽ, ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, സന്ധി വേദന എന്നിവയുൾപ്പെടെ വിവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും..
യൂറിക് ആസിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആയൂർവേദത്തിൽ ചില പ്രതിവിധികളുണ്ട്. ചില ഇലകളാണ് യൂറിക് ആസിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നത്. ഈ ഇലകൾ ഉൾപ്പെടുത്തുന്നത് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കുകയും മാെത്തത്തിൽ ഉള്ള ക്ഷേമം നൽകുകയും ചെയ്യും. ഏതൊക്കെയാണ് ഈ ഇലകൾ എന്ന് നോക്കാം..

തുളസി: തുളസി അതിൻ്റെ ഔഷധ ഗുണങ്ങൾക്ക് പേര് കേട്ട ഒന്നാണ്. തുളസിയെ പുണ്യ സസ്യമായിട്ടാണ് കാണുന്നത്. തുളസിക്ക് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആൻറി - ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണൾ ഉണ്ട്. തുളസിയില പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും എന്നാണ് പറയുന്നത്.
മല്ലിയില: ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മല്ലിയില. ആ.യുർവേദത്തിൽ ആരോഗ്യ ഗുണങ്ങൾക്കായി മല്ലിയില് ഉപയോഗിക്കാറുണ്ട്. വീക്കം കുറയ്ക്കാനും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സംയുക്തങ്ങൾ മല്ലയിലയിൽ അടങ്ങിയിട്ടുണ്ട്.
വേപ്പില: വേപ്പിലയ്ക്ക് ശക്തമായ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. രക്തശുദ്ധീകരണത്തിന് ഗുണകരം ആണ്. അധിക യൂറിക് ആസിഡ് ഉൾപ്പെടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ വേപ്പിലയ്ക്ക് കഴിയുമെന്നാണ് പറയുന്നത് . ഉയർന്ന ആൻറി ഓക്സിഡൻറുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ത്രിഫല: ബിഭിതകി, അമലാകി, ഹരിതകി എന്നീ മൂന്ന് പഴങ്ങളുടെ സംയോജനമാണ് ത്രിഫല. ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നാണ് പറയുന്നത് . സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.












Click it and Unblock the Notifications