ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കറുത്ത ഇഞ്ചി കൊണ്ട് ചായ; തീർന്നില്ല ഗുണങ്ങൾ
കൊളസ്ട്രോൾ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. മോശം കൊളസ്ട്രോൾ നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. പ്രകൃതിദത്തമായ രീതിയിൽ നമുക്ക് കൊളസ്ട്രോൾ കുറച്ചാലോ? ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയത്തെക്കുറിച്ചാണ് പറയുന്നത്. ബ്ലാക്ക് ജിഞ്ചർ ടീ ആണ് ആ പാനീയം. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലാണ്.
വെറും വയറ്റിൽ കുടിക്കാൻ പറ്റുന്ന ഒന്നാണിത്. ചീത്ത കൊളസ്ട്രോളായ എൽ ജി എൽ പുറന്തള്ളാൻ ഇത് നിങ്ങളെ സഹായിക്കും. എങ്ങനെയാണ് ഈ കറുത്ത ഇഞ്ചി ചേർത്ത കട്ടൻ ചായ നിങ്ങളുട നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാകുന്നതെന്ന് നോക്കാം.

ആൻ്റി ഓക്‌സിഡൻ്റ് : ഈ ബ്ലാക്ക് ജിഞ്ചർ ടീയിൽ ധാരാളം ആന്റി ഓക്സിന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കും. ഈ ആന്റി ഓക്സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
എൽ ഡി എൽ കുറയ്ക്കാൻ സഹായിക്കുന്നു: ഈ ബ്ലാക്ക് ജിഞ്ചർ ടീ പതിവായി കുടിക്കുന്നത് എൽ ഡി എൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സാഹയിക്കും. കറുത്ത ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാൻ സഹായിക്കും. ഇത് എൽ ഡി എൽ അളവ് കുറയ്ക്കാൻ സഹായിക്കും.
കരളിനെ ശുദ്ധീകരിക്കുന്നു: കറുത്ത ഇഞ്ചിച്ചായ പോലെയുള്ള പാനീയങ്ങൽ പ്രത്യേകിച്ച് വെറും വയറ്റിൽ കുടിക്കുന്നത് കരളിന്റെ പ്രവർത്തതെ ഉത്തേജിപിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇത് ആവശ്യം ആണ്. നന്നായി പ്രവർത്തിക്കുന്ന കരൾ ശരീരത്തിലെ കൊള സ്ട്രോൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു: ഉയർന്ന അളവിലുള്ള സമ്മർദ്ദം കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത യും വർദ്ധിപ്പിക്കും. കറുത്ത ഇഞ്ചി ചായയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങൾ ഉണ്ട്. ശരീരത്തിലെ സമ്മർദ്ദവുമായി പൊരുത്തപ്പെടാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നത് സുസ്ഥരമായ ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. മെറ്റാബോളിസം മെച്ചുപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ഈ ചായ സഹായിക്കും.












Click it and Unblock the Notifications