Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുരമുള്ളങ്കി മുതൽ ബീറ്റ്റൂട്ട് വരെ; തണുപ്പ് കാലത്ത് നിങ്ങളുടെ ഡയറ്റിൽ ഇവ വിട്ടുപോകാതെ ഉൾപ്പെടുത്തണം

തണുപ്പ് കാലമാണ് വരാൻ പോകുന്നത്. ഇതുവരെ പിന്തുടർന്ന ഭക്ഷണരീതിയിൽ ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തണം. തണുപ്പ് കാലത്ത് നമ്മുടെ ഡയറ്റിൽ പച്ചക്കറി ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഈ സീസണിൽ നിങ്ങളുടെ ഡയറ്റിൽ ദിവസവും ഉൾപ്പെടുത്തേണ്ട കിഴങ്ങ് വർ​ഗത്തിൽ പെട്ട പച്ചക്കറികളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങ് നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇതിൽ വിറ്റാമിൻ സി, മാം​ഗനീസ് വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, ആന്തോസയാനിനുകൾ എന്നിവയുൾപ്പെടെ നിരവധി ആന്റി ഓക്സിഡന്റുകളുടെ ഉറവിടമാണ്. മാത്രവുമല്ല ആരോ​ഗ്യകരമായ കുടലിനുള്ള മികച്ച ഭക്ഷണം കൂടിയാണ്.

Winter v

ബീറ്റ്റൂട്ട്: പോഷക​ഗുണങ്ങളാൽ സമ്പന്നം ആണ് ഈ ബീറ്റ് റൂട്ട്. ഉയർന്ന അളവിൽ നൈട്രേറ്റുകൾ‌ ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ രക്തക്കുഴലുകൾ വികസിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സസ്യ സംയുക്തങ്ങളാണ്.

ഇഞ്ചി: ജിഞ്ചറോൾ ജിഞ്ചർ എന്ന പ്രത്യേക സംയുക്തമുൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാർൃമിനേറ്റീവ് ( കുടൽ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാർത്ഥം ) കുടൽ സ്പാസ്മോലൈറ്റിക് ‍ആയി കണക്കാക്കപ്പെടുന്നു. മൈഗ്രേൻ പോലുള്ളവയുടെ തീവ്രത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

കാരറ്റ്: സാധാരണയായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ള പച്ചക്കറിയാണ്. കാരറ്റിൽ കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, പോളിഅസെറ്റിലീൻസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഇവയിൽ ധാരാളം ഉണ്ട്, അവ ആന്റിഓക്‌സിഡന്റുകൾ, ആൻറികാർസിനോജനുകൾ ആയി പ്രവർത്തിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കാരറ്റ് കണ്ണുകൾക്ക് നല്ലതാണെന്നാണ് പറയുന്നത്.

മധു മുള്ളങ്കി: മധുര മുള്ളങ്കി ഏറെ പോഷകസമൃദ്ധമായ റൂട്ട് വെജിറ്റബിൾ ആയി കണക്കാക്കപ്പെടുന്നു. വിറ്റാമിൻ സി, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി ചേർക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+