Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോ​ഗിക്കാം, ഇത്രയ്ക്കുമുണ്ട് ആരോ​ഗ്യ ​ഗുണങ്ങൾ

ഇന്ത്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും ഒക്കെ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ശർക്കര. ചക്കര, വെല്ലം,ജാ​ഗരി എന്നിങ്ങനെ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിൽ പല പേരിലാണ് ശർക്കര അറിയപ്പെടുന്നത്. പനയിൽ നിന്നോ കരിമ്പിൽ നിന്നോ ഉത്പാദിപ്പിക്കുന്ന ശർക്കര മധുരത്തിനായി ചേർക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ്. പഞ്ചസാരക്ക് പകരം ഉപയോ​ഗിക്കുന്ന പോഷക ​ഗുണമുള്ള ശർക്കരയെക്കുറിച്ച് കൂടുതലറിയാം.

അയേൺ, ക്യാൽസ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ ശർക്കരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മധുരം കൂടുതലുളളതു കൊണ്ട് നല്ലൊരു കാർബ്സ് സോഴ്സ് കൂടിയാണിത്. ശർക്കരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ക്യാൻസർ, ഹൃദ്രോ​ഗ സാധ്യകൾ കുറയ്ക്കും. നമ്മുടെ ദഹന പ്രക്രിയ സു​ഗമമാക്കാനും ശർക്കര സഹായിക്കും. വയറ്റിലെ സ്വാഭാവിക എൻസൈമുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് ഇതിന്. അത് പോലെ മലബന്ധം തടയുമെന്ന് പഠനങ്ങൾ പറയുന്നു.

jaggery1

അനീമിയ അഥവാ വിളർച്ചയുള്ളവർ പതിവായി ഒരു കൃത്യമായ അളവിൽ കഴിച്ചാൽ രക്തത്തിലെ ഹീമോ​ഗ്ലോബിന്റെ അളവ് കൂടും. ഇത് കൂടാതെ രോ​ഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ശർക്കര നല്ലതാണ്. ശരീരത്തെ അണുബാധകൾ, ജലദോഷം, ചുമ എന്നിവ പമ്പ കടക്കും.

ശർക്കര ഡീടോക്സ് സ്വഭാവമുള്ള ഒരു പദാർത്ഥമാണ്. ശരീരത്തിലുള്ള വിഷ് വസ്തുക്കളെ പുറം തള്ളി ശാരീരിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. കരളിനെ ശുദ്ധീകരിക്കുകയാണ് ശർക്കര ചെയ്യുന്നത്. ഇത് കൂടാതെ ആർത്തവ വേദന കുറയ്ക്കാൻ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

അലർജി ഉള്ളവർക്കും ശർക്കരയെ ആശ്രയിക്കാം. ആസ്ത്മ, ബ്രോങ്കൈറ്റിസ്, അലർജി എന്നീ ശ്വാസകോശ സംബന്ധമായ രോ​ഗമുള്ളവർ ശർക്കര കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുന്നതിനൊപ്പം ബോഡി മെറ്റബോളിസം വർധിപ്പിക്കും.

മഞ്ഞൾ പൊടിച്ചത്, ശർക്കര ഒരു കഷ്ണം, ഇഞ്ചി പൊടി എന്നിവ വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുന്നത് ശരീരത്തിലെ രോ​ഗ പ്രതിരോധ ശേഷിയെ വർധിപ്പിക്കും. ഇത് അണു ബാധയെ ചെറുത്തു നിർത്താനും ശ്വാസ കോശത്തെ സംരക്ഷിക്കാനും സഹായിക്കും. ശർക്കര കഴിക്കുന്നത് മറ്റു മധുരമടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കാനുള്ള ആസക്തി കുറയ്ക്കും.

ശർക്കര പ്രകൃതിദത്തമായ മധുര പദാർത്ഥമാണ്. അതു കൊണ്ട് തന്നെ പഞ്ചസാരയോ മറ്റു കൃത്രിമ മധുര പദാർത്ഥങ്ങളോ ശരീരത്തിലുണ്ടാക്കുന്ന രോ​ഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശർക്കരയാണ് കൂടുതൽ ഉത്തമം. ശർക്കരയിലും പഞ്ചസാരയ്ക്കു സമാനമായ കലോറി അടങ്ങിയിട്ടുണ്ടെങ്കിലും കുറച്ചു കൂടി പോഷക ​ഗുണങ്ങളും ഇതിനുണ്ട്.

എന്തായാലും ഡയബറ്റിസ്, കൊളസ്ട്രോൾ പോലുള്ള അസുഖമുള്ളവർ സൂക്ഷിച്ച് മാത്രം ശർക്കര ഉപയോ​ഗിക്കുക. ശർക്കര എത്ര ഉപയോ​ഗിക്കാം എന്നുളള അളവൊക്കെ ഡോക്ടറോട് വിശദമായി ചോദിച്ച് അതനുസരിച്ച് ഉപയോ​ഗിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+