ഭക്ഷണം കഴിച്ച് വയറ് പൊട്ടാറായോ ? ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ
നല്ല സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിൽ ആഘോഷ സമയങ്ങളിലോ ഭക്ഷണം കഴിച്ച് അധികമായിപ്പോകാറുള്ളവരാണ് നമ്മളിൽ പലരും. പെട്ടെന്ന് നമ്മുടെ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും മനം പുരട്ടലിനും വരെ കാരണമാകാറുണ്ട്. എഴുന്നേറ്റ് നടക്കാൻ പോലും ആകാത്ത തരത്തിൽ നാം അസ്വസ്ഥരായിപ്പോകാറുമുണ്ട്. വീട്ടിൽത്തന്നെ ഇതിന് പരിഹാരമുണ്ട്. അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കാം.
പെപ്പർമിന്റ് ചായ ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കും. മിക്കവാറും ബിരിയാണി ഒക്കെ കഴിച്ചാൽ ആളുകൾ മിന്റ് ഇട്ട കട്ടൻ ചായ കുടിക്കുന്നത് ഇതിനു വേണ്ടിത്തന്നെയാണ്. ഇതു പോലെ കാമോമൈൽ ചായയും പ്രയോജനപ്പെടുത്താവുന്നതാണ്. ആപ്പിൾ സൈഡർ വിനഗർ വീട്ടിൽ ഉണ്ടെങ്കിൽ ഇത് ഒന്നോ രണ്ടോ സ്പൂൺ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ ദഹന പ്രശ്നങ്ങൾക്ക് പെട്ടെന്ന് ശമനമുണ്ടാകും.

ഇഞ്ചി ഈ രീതിയിൽ പലരും സാധാരണ കഴിക്കുന്ന ഒന്ന് തന്നെയാണ്. കട്ടൻ ചായയിൽ ഇഞ്ചിയിട്ടോ അതല്ലെങ്കിൽ ഇഞ്ചി പച്ചക്കോ തിന്നാം. എപ്പോഴും നല്ല നീരുള്ള ഇഞ്ചി വേണം ഇതിനായി തെരഞ്ഞെടുക്കാൻ. ഇതി കൂടാതെ ഇഞ്ചി, വെളുത്തുള്ളി, ജീരകം , മഞ്ഞൾപ്പൊടി എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഉത്തമമാണ്.
പെരുഞ്ചീരകം വെള്ളത്തിലിട്ട് തിളപ്പിച്ചോ പച്ചയ്ക്ക് ചവച്ചോ ഉപയോഗിക്കുന്നതും ദഹനക്കേടിന് നല്ലതാണ്. ബേക്കിങ് സോഡ ഒരു അര ടീസ്പൂൺ വെള്ളത്തിൽ കലക്കി കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. എന്നാൽ അധികമായി ഇത് ഉപയോഗിക്കുന്നില്ലെന്ന് ശ്രദ്ധിക്കണം. നാരങ്ങ ഒരു ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്. പ്രോബയോട്ടിക് ആയ തൈര്, യോഗർട്ട് എന്നിവ കഴിക്കുന്നതും ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും.
വല്ലാതെ വയറു നിറഞ്ഞെന്ന് തോന്നിയാൽ ഒരു സ്പൂൺ ചിയ സീഡ്സ് ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് കഴിക്കാം. ചിയ സീഡ്സിലെ നാരുകൾ എളുപ്പം ഭക്ഷണത്തെ ദഹിപ്പിക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. വയർ അമിതമായി നിറഞ്ഞെന്ന് തോന്നിയാൽ ഒരു ആപ്പിൾ എടുത്ത് കഴിക്കാം. ആപ്പിളിലെ പെക്ടിൻ എന്നെ ഫൈബർ ദഹനത്തിന് സഹായിക്കും. ഒന്നോ രണ്ടോ ചെറുപഴം കഴിക്കുന്നതും ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications