ഈ പച്ചക്കറികളോട് 'യെസ്' പറയൂ, രോഗങ്ങൾ നിങ്ങളോട് 'നോ' പറയും
ഇപ്പോഴത്തെ യുവാക്കളടങ്ങുന്ന സമൂഹം പലപ്പോഴും നേരിടുന്ന ഒരു പ്രതിസന്ധിയാണ് രോഗപ്രതിരോധശേഷി കുറയുന്നത്. കൊറോണയ്ക്കു ശേഷം പോസ്റ്റ് കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളായി ഇന്നും തുടരുന്നതും ഈ രോഗപ്രതിരോധ ശേഷിയുടെ കുറവ് തന്നെയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽപ്പോലും രോഗ പ്രതിരോധശേഷി കുറയുന്നത് പനിയും മറ്റ് രോഗങ്ങളുമുണ്ടാകാൻ കാരണമാകുന്നുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വാഭാവികമായി കൂട്ടാൻ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം ഭക്ഷണത്തിൽ ആവശ്യ പച്ചക്കറികൾ ഉൾപ്പെടുത്തുക എന്നുള്ളതാണ്. അതായത് ചില പച്ചക്കറികൾ പതിവായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ അത് വളരെ പോസിറ്റീവായി സ്വാധീനിക്കും. അത്തരം ചില പച്ചക്കറിയിനങ്ങൾ പരിചയപ്പെടാം.

ഇലക്കറിയായ ചീരയാണ് ഇതിന് ആദ്യമായി നിങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. വിറ്റാമിന്‍ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൂടാതെ സിങ്ക്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷക ഗുണങ്ങളും ചീരയിലുണ്ട്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കൽ, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കൽ, കണ്ണിന്റെ കാഴ്ച്ച വർധിപ്പിക്കാനുമെല്ലാം ചീര ഉപയോഗിക്കാം.
കാരറ്റ് ഇത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്നാണ്. പലർക്കും ഒട്ടും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണിത്. എന്നാൽ കാരറ്റിൽ വിറ്റാമിന്‍ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണിത്. ബ്രോക്കോളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ സി, വിറ്റാമിൻ കെ കൂടാതെ ഫോളേറ്റ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
പാവയ്ക്കയും ബീറ്റ്റൂട്ടും പതിവായി ഉപയോഗിക്കാം. വിറ്റാമിന്‍ എ,
വിറ്റാമിൻ സി, കാത്സ്യം, അയേണ്‍ തുടങ്ങിയവ പാവയ്ക്കയിൽ ധാരാളമടങ്ങിയിട്ടുണ്ടെങ്കിൽ വിറ്റാമിന്‍ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി തുടങ്ങിയവയുടെ കലവറയാണ് ബീറ്റ്റൂട്ട്. ഈ രണ്ട് ഭക്ഷണവും ഉൾപ്പെടുത്തണം.
ക്യാപ്സിക്കം നമ്മുടെ നാട്ടിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഉപയോഗിച്ചു വരുന്നത്. പലരും ഇന്നും ക്യാപ്സിക്കം അവരുടെ ഡയറ്റിൽ പോലും ഉൾപ്പെടുത്താറുമില്ല. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുള്ളതു കൊണ്ട് പാവയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താം. കോളീഫ്ലവറിൽ അടങ്ങിയ വിറ്റാമിന്‍ സി, കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയും നിങ്ങൾക്ക് രോഗം വരാതെ പരമാവധി പ്രതിരോധിക്കും.












Click it and Unblock the Notifications