Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം 30 ആയോ? ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയേ പറ്റൂ..

നമ്മുടെ ആരോ​ഗ്യത്തിന് ഭക്ഷണ ക്രമത്തിൽ എന്താണ് ഉൾപ്പെടുത്തുന്നത് എന്ന് പ്രധാനമാണ്. പ്രത്യേകിച്ച് നമ്മൾക്ക് പ്രായം കൂടുമ്പോൾ. സ്ത്രീകൾ മുപ്പത് വയസ്സിലേക്ക് കടക്കുമ്പോൾ ഭക്ഷണത്തിൽ ശ്രദദ്ധിക്കേണം. 30 വയസ്സുള്ള സ്ത്രീകൾക്ക് ആവശ്യമായ അഞ്ച് പോഷകങ്ങളാണ് ഇനി പറയുന്നത്. ഇതിൽ പ്രസരിപ്പുള്ള മാനസികാവസ്ഥയ്ക്കുള്ള വിറ്റാമിൻ ഡി മുതൽ ഗർഭ സംരക്ഷണത്തിനുള്ള ഫോളേറ്റ് വരെ ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ ദൈനംദിന ഇന്ധനമാണ്.

30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആവശ്യം ഉള്ള പോഷകങ്ങൾ:

വിറ്റാമിൻ ഡി: ഇത് മാസ്റ്റർ ഹോർമോൺ ആയി കണക്കാക്കപ്പെടുന്നു. ഇത് ഹോർമോൺ ബാലൻസ് നിലനിർത്താൻ വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിത്താനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Weight

ഇരുമ്പ്: ദിവസം മുഴവൻ ക്ഷീണം തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ ഇരുമ്പ് നിർബന്ധമായും ഉണ്ടായിരിക്കേണ്ട പോഷകമാണ്. നിങ്ങളുടെ ഭകഷണത്തിൽ കൂടുതൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം ചേർക്കണം. ഇത് നിങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്യും. അനീമിയ ഉണ്ടാകാനുള്ള സാധ്യത തടയേണ്ടത് അത്യാവശ്യമാണ്. ഇരുമ്പ് ചുവന്ന രക്താണുക്കളെ സ​ഹായിക്കും. മെച്ചപ്പെട്ട ഓക്സിജൻ വിതരണം, വിറ്റാമിൻ സി ആ​ഗിരണത്തിനും സഹായിക്കുന്നു.

ഒമേ​ഗ 3: ഇത് ഹൃദയാരോ​ഗ്യത്തിനും മസ്തിഷ്ക പ്രവർത്തനത്തിനും അത്യാന്താപേക്ഷിതമാണ്. ഇത് വീക്കം തടയും. നാഡീവ്യവസ്ഥയുടെ പ്രവർത്തനവും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ ശരീരത്തിന് ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കും.

കാൽസ്യം: കാൽസ്യം അസ്ഥികളെ ശക്തിപ്പെടുത്തും. പ്രായത്തിനന് അനുസരിത്ത് അസ്ഥികളുടെ സാന്ദ്രത. സന്ധിവാതം. ഓസ്റ്റിയോപാെറോസിസ് എന്നിവയുടെ സാധ്യത വർദ്ധിക്കും. ശക്തമായ എല്ലുകൾക്ക് മാത്രമല്ല, നൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ശക്തിക്കും ശരീത്തിൽ‌ ആവശ്യത്തിന് കാൽസ്യം കഴിക്കുന്നത് പ്രധാനമാണ്. പേശികളുടെ ചലനവും നാഡികളുടെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ഫോളേറ്റ്: ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു വിറ്റാമിനാണിത്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകൾ അവരുടെ ഭക്ഷണത്തിൽ ഫോളേറ്റ് അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണം. ഫോളേറ്റ് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഈ വിറ്റാമിൻ ബി 9 ​ഗർഭകാലത്ത് അത്യന്താപേക്ഷിതമാണ്, കാരണം ഇത് കുഞ്ഞിൻ്റെ വളർച്ചയെ സഹായിക്കുന്നു. ഫോളിക് ആസിഡും ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നു. അപ്പോൾ ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+