തടി കുറയ്ക്കാൻ നല്ലത് ഗ്രീൻ ടീയോ അതോ കട്ടൻ ചായയോ? ഗുണങ്ങൾ അറിഞ്ഞാലോ?
ശരീരഭാരം കുറയ്ക്കുന്ന യാത്രയിലാണോ നിങ്ങൾ? ആണെങ്കിൽ ഏത് ചായ കുടിക്കുന്നതാണ് നല്ലത് ഗ്രീൻ ടീയാണോ അതോ കട്ടൻ ചായയാണോ? ഗ്രീൻ ടീയ്ക്കും കട്ടൻ ചായയ്ക്കും അതിന്റേതായ ഗുണങ്ങൾ ഉണ്ട്. എന്നാൽ ശരീരം ഭാരം കുറയ്ക്കാൻ ഏതാണ് നല്ലതെന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചുകാണും. ഗ്രീൻ ടീയുടേയും കട്ടൻ ചായയുടേയും ഗുണങ്ങൾ അറിഞ്ഞാലോ..
ഗ്രീൻ ടീ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഗ്രീൻ ടീയിൽ ഉയർന്ന പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകോപനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ ഗ്രീൻ ടീ സഹായകമാണെന്നാണ് പറയുന്നത്. ഗ്രീൻ ടീ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിൽ ഒന്നാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഓഫീസ് ഓഫ് ഡയറ്ററി സപ്ലിമെൻ്റുകളുടെ അഭിപ്രായത്തിൽ, വയറിലെ കൊഴുപ്പ് എരിയിച്ച് കളയാൻ ഗ്രീൻ ടീ സഹായിക്കുന്നു. ഇത് ശരീരത്തെ കൊഴുപ്പ് കാര്യക്ഷമമായി തകർക്കാൻ സഹായിക്കുന്നു.
കാപ്പിയിൽ നിന്നും മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രീൻ ടീയിൽ അമിനോ ആസിഡ് എൽ - തിയനൈൻ ഉയർന്ന സാന്ദ്രതയുണ്ട്. എൽ- തിയനൈനും കഫീനും ചേർന്ന്, പ്രതികൂലമായ പാർശ്വഫലങ്ങളില്ലാതെ മാനസികാവസ്ഥ ഉണ്ടാക്കാൻ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ആദ്യം ഗ്രീൻ ടീ കുടിക്കുന്നത് ദിവസം ആരംഭിക്കുന്നതിനും മികച്ച ഗുണങ്ങൾ ലഭിക്കുന്നതിനും സഹായകമാണ്.
കട്ടൻ ചായയിൽ കാണപ്പെടുന്ന ഒരു വിഭാഗമ പോളി ഫെനോളുകൾക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകൾക്ക് വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും പൊതുവായുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. പതിവായി കഴിക്കുമ്പോൾ ഉയർന്ന രക്ത സമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡിൻ്റെ അളവ്, പൊണ്ണത്തടി എന്നിവയുൾപ്പെടെ ഹൃദ്യോഗത്തിനുള്ള പല അപകട ഘടകങ്ങളും കുറയ്ക്കാൻ ഇത് സഹായിച്ചേക്കും.
കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് നല്ല ബാക്ടീരികളുടെ വളർച്ചയ്ക്ക് പ്രോത്സാഹിപ്പിക്കുകയും ചീത്ത ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ കുടൽ നിലനിർത്താൻ സഹായിക്കും. ഗ്രീൻ ടീയ്ക്കും കട്ടൻ ചായയ്ക്കും അതിന്റേതായ ഗുണങ്ങൾ ഉണ്ട്.












Click it and Unblock the Notifications