എന്നും ഓറഞ്ച് ജ്യൂസ് കഴിക്കുന്നവരാണോ..? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം, ഇല്ലെങ്കില്‍ പണി പാളും
ഒരിക്കലെങ്കിലും ഓറഞ്ച് ജ്യൂസ് കഴിക്കാത്തവര്‍ ഉണ്ടായിരിക്കില്ല. പെട്ടെന്ന് തയ്യാറാക്കാം എന്നതിനാലും നിരവധി ഗുണങ്ങളുണ്ട് എന്നതിനാലും നമ്മുടെ ജ്യൂസ് ഓപ്ഷനില്‍ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമായ പരിഗണന ഓറഞ്ച് ജ്യൂസിനാണ് പലരും കൊടുക്കാറുള്ളത്. ചിലരൊക്കെ പ്രഭാത ഭക്ഷണത്തോടൊപ്പം ഓറഞ്ച് ജ്യൂസും കഴിക്കുന്നവരാണ്. ആന്റി - ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതും ആന്റി - ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ളതുമായ ഊര്‍ജ്ജസ്വലമായ പാനീയമാണ് ഓറഞ്ച് ജ്യൂസ്.
എന്നാല്‍ മറ്റേതൊരു ഭക്ഷണത്തേയും പോലെ അമിതമായ അളവില്‍ ഓറഞ്ച് ജ്യൂസ് കഴിക്കുമ്പോള്‍ അത് ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ആര്‍ക്കും ഇതിനെ കുറിച്ച് വേണ്ടത്ര ധാരണയില്ല എന്നതാണ് സത്യം. ഓറഞ്ച് ജ്യൂസ് അമിതമായി കഴിക്കുന്നത് വഴി ഉണ്ടാകാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് നമുക്ക് ഒന്ന് പരിശോധിക്കാം.

ശരിയായ അനുപാതത്തില്‍ കഴിക്കുമ്പോള്‍ ഓറഞ്ച് ജ്യൂസിലെ മഗ്‌നീഷ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമായ ഓറഞ്ച് ജ്യൂസ് ചര്‍മ്മം, ശ്വാസകോശം, മൊത്തത്തിലുള്ള മെറ്റബോളിസം എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓറഞ്ച് ജ്യൂസിന് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുമുണ്ട് എന്ന് പറയപ്പെടുന്നു.
നിങ്ങള്‍ ഒരു ദിവസം അമിതമായി ഓറഞ്ച് ജ്യൂസ് കഴിക്കുന്നവരാണെങ്കില്‍ പ്രതിദിനം 240 മില്ലി ഓറഞ്ച് ജ്യൂസ് എന്നതിലേക്ക് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കലോറി, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ ഇവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിന് കാരണമായേക്കാം. ഇത് ശരീര ഭാരം വര്‍ധിപ്പിക്കും.
ഓറഞ്ച് ജ്യൂസ് അമിതമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്ന് ചില പഠനങ്ങള്‍ പറയുന്നു. ഓറഞ്ച് ജ്യൂസ് അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയാന്‍ ഇടയാക്കും. മറ്റുള്ളവരെ അപേക്ഷിച്ച് അമിതഭാരമുള്ള ആളുകളിലാണ് ഈ പാര്‍ശ്വഫലം കൂടുതല്‍ കാണപ്പെടാന്‍ സാധ്യത. ചില സന്ദര്‍ഭങ്ങളില്‍ ഓറഞ്ച് ജ്യൂസ് അമിതമായി ഉപയോഗിക്കുന്നത് സ്‌കിന്‍ അലര്‍ജിക്കും കാരണമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഓറഞ്ച് ജ്യൂസ് അമിതമായി കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാം. ഇത് പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ശരിയായ ഉറക്കം ലഭിക്കാത്തത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തേയും മൊത്തത്തിലുള്ള ഊര്‍ജസ്വലതയേയും ബാധിച്ചേക്കാം.












Click it and Unblock the Notifications