Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ശീലങ്ങളുണ്ടോ..? എന്നാല്‍ നിങ്ങള്‍ 10 വര്‍ഷം കഴിഞ്ഞാല്‍ തീര്‍ച്ചയായും പശ്ചാത്തപിച്ചിരിക്കും

അനാരോഗ്യകരമായ ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും ഒരുപോലെ ഇത് ബാധിക്കും. ചിലപ്പോള്‍ ഒഴിവാക്കാമായിരുന്നേക്കാവുന്ന ഒരു വലിയ രോഗത്തിലേക്ക് പോലും നിങ്ങള്‍ എത്തിച്ചേര്‍ന്നേക്കാം. അത്തരത്തില്‍ 10 വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ പശ്ചാത്തപിക്കാന്‍ സാധ്യതയുള്ള ജീവിതശൈലികള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ശരീരത്തിന് വേണ്ടത്ര ചലനങ്ങള്‍ കൊടുക്കാത്തത് ജീവിതശൈലി രോഗങ്ങളിലേക്കുള്ള വഴി തുറക്കും. ഒരാഴ്ചയില്‍ നിങ്ങള്‍ 2.5 മുതല്‍ 5 മണിക്കൂര്‍ വരെ മിതമായ തീവ്രതയുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് പറയുന്നത്. അതായത് വേഗതയേറിയ നടത്തം, ഗെയിമുകള്‍, നീന്തല്‍, വ്യായാമം എന്നിവയുടെ എല്ലാം അഭാവം നിങ്ങളുടെ ജീവിതശൈലി രോഗങ്ങളില്‍ സ്വാധീനം ചെലുത്തും.

LIFESTYLE

ഓരോ തവണയും നിങ്ങള്‍ കഴിക്കുന്നതെന്തിനും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനോ ദോഷം ചെയ്യാനോ സാധിക്കും. പഴങ്ങളും പച്ചക്കറികളും, മാംസങ്ങളും, ധാന്യങ്ങളും സമീകൃതാഹാരത്തിന്റെ വലിയൊരു ഭാഗമാണ്. ഇവ ശരിയായ രീതിയില്‍ നിങ്ങളുടെ ശരീരത്തില്‍ എത്തിയിട്ടില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്കുണ്ടാകുന്ന രോഗാവസ്ഥയില്‍ പശ്ചാത്തപിക്കും. പുതിയ ജോലിയുടെ രീതി കാരണം ഒരേ ഇരുത്തം ശീലമാക്കിയവരാണ് പലരും.

എന്നാല്‍ അമിതമായി ഒരേ ഇരുത്തം തന്നെ തുടരുന്നത് അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം. വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളിക്കൊണ്ട് ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പല രോഗങ്ങള്‍ക്കും വഴിയൊരുക്കും.

ഒരു സാമൂഹിക ജീവിതം നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും എന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട. കുടുംബം, സുഹൃത്തുക്കള്‍, വലിയ സമൂഹം എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകള്‍ കൂടുതല്‍ സന്തുഷ്ടരാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണെന്നും കൂടുതല്‍ കാലം ജീവിക്കുമെന്നും നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു.

അമിതമായ മദ്യപാനം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വിവിധ ക്യാന്‍സറുകള്‍, പൊണ്ണത്തടി, പ്രമേഹം, വന്ധ്യത, ഹൃദയാഘാതം, പക്ഷാഘാതം, ഡിമെന്‍ഷ്യ, കരള്‍ രോഗം തുടങ്ങി നിരവധി രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മാനസിക പിരിമുറുക്കങ്ങളും നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. രോഗപ്രതിരോധ ശേഷി, ദഹനം, ഹൃദയാരോഗ്യം, മാനസികാവസ്ഥ എന്നിവ നിങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും

മദ്യം പോലെ പുകവലിയുടെ ദോഷഫലങ്ങളും പലര്‍ക്കും അറിയാവുന്നതാണ്. ശ്വാസകോശ അര്‍ബുദം, ഹൃദയസ്തംഭനം എന്നിവയ്ക്ക് പുകവലി കാരണമായേക്കാം. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിലും നിങ്ങളുടെ ആരോഗ്യം മോശമാകും. വൈകി എഴുന്നേല്‍ക്കുന്നതും ഉറങ്ങാന്‍ സമയമെടുക്കുന്നതുമെല്ലാം ഭാവിയില്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും. കാരണം ശരീരവും മനസും ഉറക്കത്താല്‍ നവീകരിക്കപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+