Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗ്രീൻ ജ്യൂസാണോ നല്ലത് എ ബി സി ജ്യൂസോ? നിങ്ങൾ കുടിക്കേണ്ട ജ്യൂസ് ഏതാണെന്ന് ഇങ്ങനെ അറിയാം

ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ ജ്യൂസുകൾ ഒന്നാം സ്ഥാനത്താണ്. നിങ്ങളും ദിവസവും ആരോഗ്യകരമായ ജ്യൂസ് കുടിക്കുന്നവരാണോ? നിങ്ങൾ ഏത് ജ്യൂസാണ് കുടിക്കാറുള്ളത്. സെലിബ്രിറ്റികൾ കുടിക്കുന്ന രണ്ട് സൂപ്പർ ജനപ്രിയവും ട്രെൻഡിംഗും ആയ രണ്ട് ജ്യൂസുകളെക്കുറിച്ചാണ് പറയുന്നത്. ഗ്രീൻ ജ്യൂസും എ ബി സി ജ്യൂസും. നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കേണ്ടത്? ഇത് മനസിലാക്കാൻ വായിക്കുക!

​ഗ്രീൻ ജ്യൂസ്

abc j

നടനും ഫാഷൻ ഡിസൈനറുമായ മസാബ ഗുപ്ത, അഭിനേതാക്കളായ അതിയാ ഷെട്ടി, പരിനീതി ചോപ്ര തുടങ്ങി നിരവധി സെലിബ്രിറ്റികൾ അവരുടെ ഈ ​ഗ്രീൻ ജ്യൂസ് കുടിക്കാറുണ്ട് എന്നാണ് പറയുന്നത്. ഗവേഷണ പ്രകാരം, ഇലക്കറികൾ വീക്കം, ഹൃദ്രോഗ സാധ്യത എന്നിവയ്ക്കൊക്കെ പരിഹാരമാണ് എന്നാണ് പറയുന്നത്. ആൻറി-ഇൻഫ്ലമേറ്ററി അടങ്ങിയ ഇത് നിങ്ങളുടെ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കാനും ചർമ്മത്തെയും ശരീരത്തെയും ജലാംശം നൽകാനും സഹായിക്കുന്നു.

ഇഞ്ചി പോലുള്ള ചേരുവകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പുതിന, ആപ്പിൾ തുടങ്ങിയ ഘടകങ്ങൾ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

എബിസി ജ്യൂസ്

പലരും "അത്ഭുത പാനീയം" എന്ന് വിളിക്കുന്ന ഈ ജ്യൂസ് മൂന്ന് പ്രധാന ചേരുവകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് - ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്. ഫിറ്റ്‌നസ്, ഹെൽത്ത്, വെൽനസ് പ്രേമികൾ പലരും ഇതിനെ ഫലപ്രദമായ ഡിറ്റോക്സ് പാനീയമായി കാണുന്നു. എബിസി ജ്യൂസിൽ സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, കൂടാതെ എ, ബി6, സി തുടങ്ങിയ നിരവധി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ എ ബി സി ജ്യൂസ് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ വിഷവിമുക്തമാക്കാനും കൂടുതൽ ആരോഗ്യകരമാക്കാനും സഹായിക്കും. ഇത് ചർമ്മത്തെ ചെറുപ്പമാക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്, കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ എബിസി ജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ആരോഗ്യമുള്ള മുടിയും മികച്ച ദഹനവും ഈ ലളിതമായ പാനീയത്തിന്റെ പ്രധാനപ്പെട്ട ​ഗുണങ്ങൾ ആണ്.

​ഗ്രീൻ അല്ലെങ്കിൽ എബിസി ജ്യൂസാണോ , നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്? പല ഘടകങ്ങൾ അടിസ്ഥാനമാക്കി തീരുമാനിക്കാം. ചേരുവകളുടെ ലഭ്യത പ്രധാനപ്പെട്ടതാണ് . നിങ്ങളുടെ അഭിരുചി മുൻഗണന നോക്കണം. രണ്ടും പരീക്ഷിച്ചും നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുക്കാനാകും.

നിങ്ങൾക്ക് രണ്ടും ഇഷ്ടപ്പെടുകയും രണ്ടിന്റെയും നേട്ടങ്ങൾ കൊയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് രണ്ടും മാറിമാറി നോക്കാം. ഇതിലെ ചേരുവകളോട് നിങ്ങൾക്ക് അലർജിയില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ദഹനവ്യവസ്ഥ പോലുള്ള നിങ്ങളുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ പ്രത്യേക ജ്യൂസ് ഒഴിവാക്കുക.

പഴങ്ങളോ പച്ചക്കറികളോ അസംസ്കൃത രൂപത്തിൽ കഴിക്കുന്നതിനെ അപേക്ഷിച്ച് ജ്യൂസുകളിൽ നാരുകൾ കുറവാണ്. അമിതമായി ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ നിങ്ങളുടെ വൃക്കയെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ആരോഗ്യം, ഫിറ്റ്നസ്, ക്ഷേമം എന്നിവ വർധിപ്പിക്കുന്നതിന്, നല്ല സമീകൃതാഹാരത്തോടൊപ്പം ഇവ മിതമായ അളവിൽ കുടിക്കുകയും പതിവ് വ്യായാമം പിന്തുടരുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+