ഗോതമ്പ് ചപ്പാത്തി കഴിച്ചാലൊന്നും തടി കുറയാൻ പോകുന്നില്ല; കഴിക്കാം ഇത് കൊണ്ട് തയ്യാറാക്കിയ റോട്ടി
തടി കുറക്കാൻ ഗോതമ്പ് ചപ്പാത്തി കഴിക്കുന്നവർ ധാരാളമാണ്. എന്നാൽ ഗോതമ്പ് ശരിക്കും കലോറി കുറഞ്ഞ ഭക്ഷണമാണോ? അതോ റാഗിയാണോ നല്ലത്?. എന്തായാലും ഇത് സംബന്ധിച്ചുള്ള നിങ്ങളുടെ സംശയം അവസാനിപ്പിക്കുകയാണ് ന്യൂട്രീഷ്ണിസ്റ്റായ രുചിത ബത്ര. ശരീരത്തിന് ഏറ്റവും ഗുണകരം എന്ത് കൊണ്ട് തയ്യാറാക്കുന്ന റോട്ടിയും ചപ്പാത്തിയുമൊക്കെയാണെന്നാണ് അവർ വിശദീകരിക്കുന്നത്. ഗോതമ്പ് അടക്കമുള്ളവരുടെ കലോറിയും അവയുടെ ഗുണങ്ങളുമെല്ലാം തന്റെ ഇന്ഡസ്റ്റഗ്രാം പേജിൽ അവർ വിശദമാക്കിയിട്ടുണ്ട്. നോക്കാം

ഗോതമ്പ് റോട്ടി
കലോറി: ഒരു റോട്ടിയിൽ ഏകദേശം 70-80 കലോറി.
ഗുണങ്ങൾ: എളുപ്പത്തിൽ ലഭ്യമാണ്, നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ബി, ധാതുക്കൾ എന്നിവയാലും സമ്പന്നമാണ്.
അനുയോജ്യം: എളുപ്പത്തിൽ ലഭിക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണം തിരയുന്നവർക്ക് അനുയോജ്യം തന്നെ.
ഇനി റാഗി റോട്ടി നോക്കാം- കലോറി: ഒരു റോട്ടിയിൽ ഏകദേശം 80-90 കലോറി.
ഗുണങ്ങൾ: കാൽസ്യം, ഡയറ്ററി ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നം. കാൽസ്യം അധികമായി കഴിക്കേണ്ടവർക്ക് ഇത് ധൈര്യമായി തിരഞ്ഞെടുക്കാം. അനുയോജ്യം: മൊത്തത്തിലുള്ള പോഷകാഹാരം, അസ്ഥികളുടെ ആരോഗ്യം, പ്രമേഹം നിയന്ത്രിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ഇത് തിരഞ്ഞെടുത്തോളൂ.
ജോവർ റൊട്ടി (സോർഗം):
കലോറി: ഒരു റോട്ടിയിൽ ഏകദേശം 50-60 കലോറി.
ഗുണം: ഗ്ലൂറ്റൻ-ഫ്രീ, ഉയർന്ന ഡയറ്ററി ഫൈബർ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക.
അനുയോജ്യം: ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള വ്യക്തികളും രക്തത്തിലെ പഞ്ചസാരയുടെ അളവും കലോറി ഉപഭോഗവും നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നവരും ജോവർ കഴിച്ചോളൂ.
മൾട്ടി ഗ്രെയിൻ റോട്ടി- കലോറി: ഒരു റൊട്ടിയിൽ ഏകദേശം 80-100 കലോറി.
ഗുണങ്ങൾ: വ്യത്യസ്ത ധാന്യങ്ങളുടെ മിശ്രിതമാണിത്. അതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. അനുയോജ്യം: ശരീരഭാരം കുറക്കാൻ മികച്ചതാണ്. സന്തുലിതമായ പോഷണം തേടുന്നവർക്കുള്ള മികച്ച ഓപ്ഷനും ആണ്.
എന്നിരുന്നാലും ഇവയിൽ നിന്ന് ഏത് തിരഞ്ഞെടുക്കണമെന്ന് ചോദിച്ചാൽ ജോവർ തിരഞ്ഞെടുക്കണമെന്നാണ് രുചിത ബത്ര പറയുന്നത്. കാരണം ഇവയിൽ കലോറിയുടെ അളവ് കുറവാണ്. മാത്രമാണ് ഗ്ലൂട്ടൻ ഫ്രീയാണ് ഒപ്പം ധാരാളം ഫൈബർ കണ്ടന്റും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോവർ കഴിച്ചാൽ അമിതമായി വിശപ്പ് അനുഭവപ്പെടില്ല. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. ഇവ പഞ്ചസാരയിടെ അളവ് നിയന്ത്രിക്കാനും ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറക്കാൻ സഹായിക്കുന്ന എല്ലാം തന്നെ ഇവയിലുണ്ട്.












Click it and Unblock the Notifications