Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപ്പക്കാരിലെ പെട്ടെന്ന് കുഴഞ്ഞു വീണുള്ള മരണങ്ങള്‍; പുതുവര്‍ഷത്തില്‍ ഈ ശീലങ്ങള്‍ ഒഴിവാക്കാം

ഇന്ത്യയിലെ ചെറുപ്പക്കാരില്‍ മുന്നറിയിപ്പുകളില്ലാതെ ഹൃദയാഘാതം ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദൈനംദിന ശീലങ്ങളും അറിയാതെ പോകുന്ന ഹൃദയരോഗങ്ങളുമാണ് പലപ്പോഴും ഇതിന് കാരണം. ജീവിത ശൈലിയിലെ ലളിതമായ മാറ്റങ്ങളിലൂടെ ഈ അപകടസാധ്യത കുറയ്ക്കാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കൃത്യമായ ഇടവേളകളിലുള്ള ഭക്ഷണം, ചിട്ടയായ വ്യായാമം, പുകയില ഉപേക്ഷിക്കല്‍, മദ്യപാനം നിയന്ത്രിക്കല്‍, സമ്മര്‍ദം കുറയ്ക്കല്‍, ഹൃദയാരോഗ്യ പരിശോധന എന്നിവ പ്രധാനമാണ്.

ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് സഡന്‍ കാര്‍ഡിയാക് അറസ്റ്റ്. ആരോഗ്യവാന്മാരെയും സജീവമെന്ന് തോന്നുന്നവരെയും ഇത് ബാധിച്ചേക്കാം. ചിലര്‍ക്ക് കുടുംബപരമായ ഹൃദയരോഗ പശ്ചാത്തലമോ കണ്ടെത്താത്ത രോഗങ്ങളോ ഉണ്ടാകാം. പുകവലി, തെറ്റായ ഭക്ഷണശീലം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദം എന്നിവയും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധം അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഹൃദയാരോഗ്യത്തിന് ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിക്കുന്നത് നല്ല ഭക്ഷണ ക്രമമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. വറുത്തവ, സംസ്‌കരിച്ച മാംസം, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, അമിത ഉപ്പ് എന്നിവ പരമാവധി ഒഴിവാക്കുക. മിക്കപ്പോഴും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും ഓരോ നേരവും മിതമായ അളവില്‍ കഴിക്കാനും ശ്രദ്ധിക്കുക.

heart attack

ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കാന്‍ കഴിയും. മുതിര്‍ന്നവര്‍ മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം (അതിവേഗമുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍ അല്ലെങ്കില്‍ ലഘുവായ കളികള്‍) ചെയ്യണം. ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയരോഗ സാധ്യത കൂട്ടും. അതിനാല്‍ ഓരോ മണിക്കൂറിലും എഴുന്നേല്‍ക്കുകയോ നടക്കുകയോ ശരീരം നിവര്‍ത്തുകയോ ചെയ്യുക.

പുകയില രക്തക്കുഴലുകളെയും ഹൃദയപേശികളെയും ദോഷകരമായി ബാധിക്കും. സിഗരറ്റ്, ബീഡി, വേപ്പിംഗ് എന്നിവ ഉപയോഗിക്കുന്ന യുവജനങ്ങള്‍ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. പുകവലി കുറയ്ക്കുന്നത് മതിയാകില്ലെന്നും പൂര്‍ണമായി ഉപേക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, കൗണ്‍സിലിംഗ് എന്നിവ പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും.

നഗരങ്ങളിലും ക്യാമ്പസുകളിലും മദ്യപാനം വര്‍ധിക്കുന്നതും മറ്റൊരു ആശങ്കയാണ്. അമിതമായ മദ്യപാനം ഹൃദയത്തിന് സമ്മര്‍ദമുണ്ടാക്കുകയും ചിലരുടെ ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍ ഉണ്ടാക്കുകയും ചെയ്യും. മദ്യപാനം നിയന്ത്രിക്കാനും എന്നുമുള്ള അമിത ഉപഭോഗം ഒഴിവാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഹൃദയ രോഗങ്ങളോ കുടുംബപരമായ രോഗപശ്ചാത്തലമോ ഉള്ളവര്‍ മദ്യപാനം പൂര്‍ണമായി ഒഴിവാക്കണം.

മാനസിക സമ്മര്‍ദവും ഉറക്കക്കുറവും യുവജനങ്ങളില്‍ സാധാരണമാണ്. നിരന്തരമായ ജോലി സമ്മര്‍ദവും സ്‌ക്രീന്‍ സമയവും രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും ചെയ്യാം. കൃത്യമായ ഉറക്കസമയം, ചെറിയ ഇടവേളകള്‍ എടുക്കല്‍, ആഴത്തിലുള്ള ശ്വാസമെടുക്കല്‍, യോഗ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. സാമൂഹിക പിന്തുണയും സമയബന്ധിതമായ കൗണ്‍സിലിംഗും മാനസിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കും.

നിശബ്ദമായ ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ പതിവ് ആരോഗ്യ പരിശോധനകള്‍ സഹായിക്കും. അമിതവണ്ണം, പ്രമേഹം, ഹൃദയരോഗങ്ങളുള്ള കുടുംബ പശ്ചാത്തലം എന്നിവയുള്ള യുവജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പഞ്ചസാരയുടെ അളവ്, ഇസിജി എന്നിവ പോലുള്ള അടിസ്ഥാന പരിശോധനകള്‍ പതിവായി ചെയ്യണം. ആവശ്യമെങ്കില്‍ ഒരു കാര്‍ഡിയോളജിസ്റ്റ് കൂടുതല്‍ പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം.

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ച് യുവജനങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെട്ടെന്നുള്ള നെഞ്ചുവേദന, കടുത്ത ശ്വാസംമുട്ടല്‍, ബോധക്ഷയം, ക്രമം തെറ്റിയ അതിവേഗ ഹൃദയമിടിപ്പ് എന്നിവയ്ക്ക് അടിയന്തര വൈദ്യസഹായം തേടണം. കോളജുകളിലും ജിമ്മുകളിലും ഓഫീസുകളിലും സിപിആര്‍ പരിശീലനം നല്‍കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. സഡന്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുമ്പോള്‍ വേഗത്തിലുള്ള നടപടി ജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+