മദ്യപിക്കണമെന്നില്ല, അമിത വണ്ണമുള്ളവരിൽ സാധ്യത കൂടുതൽ, ഫാറ്റി ലിവർ എന്ന വില്ലനെ അറിയാം !
ഫാറ്റി ലിവർ ഇന്ന് വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ജീവിത ശൈലി രോഗമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപാനം മൂലം ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും രണ്ടായി തരംതിരിക്കാറുണ്ട്. അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും ഇത് സാധാരണയായി കാണുന്നു.
ലിവർ ഫങ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ കണ്ടുപിടിക്കാം. ഈ അവസ്ഥ പ്രത്യേകമായ രോഗലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ട് അമിതവണ്ണം ഉള്ളവരും പ്രമേഹമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം ടെസ്റ്റുകൾ ചെയ്തു നോക്കണം.

കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രത്യേകതകൊണ്ടും കൃത്യമായ വ്യായാമക്കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് ലിവർ സിറോസിസ് പോലുള്ള അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത തടയാനോ നിയന്ത്രിക്കാനോ കഴിയും. ഈ രോഗവസ്ഥയുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നവർ പൊതുവിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടെയുള്ള ഉയർന്ന ഫൈബറുള്ളവ ആഹാരത്തിൽ ഉൾപ്പെടുതേണ്ടതും പഞ്ചസാര, ഉപ്പ്, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന പാനീയങ്ങളും മദ്യവും ഗണ്യമായി കുറയ്ക്കേണ്ടതുമാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാനുളള കാര്യങ്ങൾ നോക്കാം.
1. കോഫി
അസാധാരണമായി കരളിൽ ഉണ്ടാകുന്ന എൻസൈമുകൾ കുറയ്ക്കാൻ കോഫി സഹായിക്കുന്നതായി പഠനങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഒരു കപ്പ് കോഫി നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിൽ (NAFLD) നിന്ന് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ പതിവായി കാപ്പി കുടിക്കുന്നത് നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ രോഗനിർണയം നടത്തിയവരിൽ ലിവർ ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായും ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
2. ഇലക്കറികൾ
ചീരയുൾപ്പെടുന്ന ഇലക്കറികളിൽ കാണപ്പെടുന്ന സംയുക്തങ്ങൾ ഫാറ്റി ലിവർ രോഗത്തെ ചെറുക്കാൻ സഹായിക്കും.
3. ബീൻസും സോയയും
ബീൻസും സോയയും നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, ചെറുപയർ, സോയാബീൻ, കടല തുടങ്ങിയ പയർവർഗ്ഗങ്ങൾ പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ മാത്രമല്ല, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രതിരോധശേഷിയുള്ള അന്നജവും ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
4. മത്സ്യം
സാൽമൺ, മത്തി, ട്യൂണ, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഈ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഫാറ്റി ലിവർ രോഗത്തിനും മറ്റ് കരൾ രോഗങ്ങൾക്കും മദ്യപാനം ഒരു പ്രധാന കാരണമാണ്. മദ്യം ഒഴിവാക്കാൻ ശ്രദ്ധിക്കാം. പഞ്ചസാരയും സോഫ്റ്റ് ഡ്രിങ്ക്സും ഒഴിവാക്കാം. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഉപ്പ് അമിതമായി കഴിക്കുന്നതും ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കും. ഒരു ദിവസം 2,300 മില്ലിഗ്രാമിൽ താഴെ മാത്രം സോഡിയം കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
പ്രോസസ്സ് ചെയ്ത പാക്കറ്റ് ഭക്ഷണങ്ങളിലെ ഫൈബറിന്റെ അഭാവം രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാൻ കാരണമാകും. ഇതും ഒഴിവാക്കാൻ ശ്രദ്ധിക്കാം. കൂടാതെ റെഡ് മീറ്റുകളിൽ ബീഫിലും പന്നിയിറച്ചിയിലും സാച്ചുറേറ്റട് കൊഴുപ്പ് കൂടുതലാണ്. ഉയർന്ന അളവിൽ സംസ്കരിച്ച മാംസങ്ങൾ (സോസേജ്, പെപ്പറോണി, ബേക്കൺ മുതലായവ) പരിമിതപ്പെടുത്തണം. കാരണം അവയിൽ സോഡിയവും പൂരിത കൊഴുപ്പും കൂടുതലാണ്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications