അത്തിപ്പഴമല്ല, രാവിലെ അത്തി വെള്ളം വെറും വയറ്റിൽ കുടിച്ചോളൂ; ഗുണങ്ങളേറെയാണ്
അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാമല്ലോ? എന്നാൽ അത്തി വെള്ളത്തിന്റെ ഗുണങ്ങൾ അറിയാമോ? അത്തിപ്പഴം കുതിർത്ത് ലഭിക്കുന്ന ഈ വെള്ളം വിറ്റാമിനുകളുടെയും ധാതുക്കളുടേയും നാരുകളുടേയും മികച്ച ഉറവിടമാണ്. ഉയർന്ന നാരുകൾ ഉള്ളതിനാൽ രാവിലെ ആദ്യം അത്തി വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. മല വിസർജ്ജനം എളുപ്പമാക്കും. അത്തിപ്പഴം വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് നല്ലതാണ്. നിങ്ങൾക്ക് ഊർജ്ജം ലഭിക്കും.
മാത്രമല്ല, അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുകയും പൊതുവാ. ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ പാനീയത്തിന്റെ ജലാംശം നിലനിർക്കുന്നതിനും പോഷക ഗുണങ്ങൾ ലഭിക്കുന്നതിനും ഉള്ള എളുപ്പമുള്ള മാർഗമാണ് അത്തി വെള്ളം കുടിക്കുന്നത്, അത്തി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മെച്ചപ്പെട്ട ദഹനം: നാരുകൾ കഴിക്കുന്നത് വയറിളക്കം മലബന്ധം ദഹനപ്രശ്നങ്ങൾ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും. കൂടാതെ അത്തിവെള്ളം പ്രീബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ്. ഇത് ദഹനത്തിന് സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കുന്നു: അമിതമായി സോഡിയം കവിക്കുന്നതിലൂടെ ഉണ്ടാകുന്ന പൊട്ടാസ്യം അസന്തുലിതാവസ്ഥ ഉയർന്ന രക്ത സമ്മർദ്ദം ബാധിച്ചേക്കാം. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. അത്തിപ്പഴത്തിന് നാരുകൾ കൂടുതലായതിനാൽ ശരീരത്തിൽ നിന്ന് അധികം സോഡിയം പുറന്തള്ളാനും ഈ അസന്തുലിതാവസ്ഥ സന്തുലിതമാക്കാനും അവ സഹായിക്കും. അത്തി വെള്ളത്തിൽ പൊട്ടാസ്യം അടങ്ങിയ ഗുണം ഉണ്ട്.
ആരോഗ്യമുള്ള ഹൃദയം: ഫിനോൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ അത്തി വെള്ളത്തിന് രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഈ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്തി വെള്ളം കുടിക്കുന്നത് നല്ലതാണ്.
അസ്ഥികളുടെ ആരോഗ്യം: അത്തി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, കാൽസ്യം എന്നിവ അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണ ക്രമം അസ്ഥികളുടെ വളർച്ച
കുറയ്ക്കുകയും എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിലും കൗമാരക്കാരിലും അസ്ഥികളുടെ വികാസത്തിന്റെ ഒരു പ്രധാന ഘടകമായ കാൽസ്യം, അസ്ഥിയുടെ ധാതു ഘടന വർദ്ധിപ്പിക്കുന്നു,












Click it and Unblock the Notifications