അബദ്ധത്തിൽ പോലും ഈ 7 കാര്യങ്ങൾ ബെഡ്റൂമിൽ കയറ്റരുത്; ഉണ്ടെങ്കിൽ ഉടൻ മാറ്റുക
നിങ്ങളുടെ വീട്ടിലെ ഏറ്റവും വൃത്തിയില്ലാത്ത മുറി ഏതാണ്? സർവേകൾ അനുസരിച്ച് വീട്ടിലെ അടുക്കളും കിടപ്പ് മുറിയും വൃത്തിയിൽ സൂക്ഷിക്കാനാണ് ആളുകൾ കഷ്ടപ്പെടുന്നത്. അലങ്കോലമായി പരന്നു കിടക്കുന്ന അടുക്കളയും കിടപ്പ് മുറിയും കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്ത അസ്വസ്ഥത തോന്നും,
ഇനി കിടപ്പ് മുറയിലേക്ക് വരാം. സ്വകാര്യത ആവശ്യമുള്ള, ഒരു ദിവസത്തെ ടെൻഷനൊക്കെ അവസാനിപ്പിക്കുന്ന ഇടമാണ് നമ്മുടെ കിടപ്പ് മുറി. അവിടെ സമാധാനത്തോടെ നമുക്ക് ഇരിക്കാൻ പറ്റുന്നില്ലെങ്കിൽ അതിന് ഉടൻ പരിഹാരം കണ്ടെത്തണം. അല്ലെങ്കിൽ നിങ്ങളുടെ കിടപ്പ് മുറയിൽ നിങ്ങൾക്ക് സമാധാനത്തോടെ ഇരിക്കാൻ സാധിക്കില്ല.

എന്തൊക്കൊയാണ് കിടപ്പ് മുറിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്തൊക്കെ കാര്യങ്ങളാണ് കിടപ്പ് മുറിയിൽ നിന്ന് ഉടൻ ഒഴിവാക്കേണ്ടതായ കാര്യങ്ങൾ? ഏഴ് കാര്യങ്ങളാണ് പറയാൻ പോകുന്നത്.
ജോലി ചെയ്യാനുള്ള ഇടമാക്കരുത്: കിടപ്പ് മുറയിൽ വെച്ച് ജോലി ചെയ്യുന്ന അവസ്ഥ ഉണ്ടാക്കരുത്. ഭൂരിപക്ഷം ആളുകളും തങ്ങളുടെ ജോലി സമയം കഴിഞ്ഞാലും മെയിൽ ചെക്ക് ചെയ്യുന്നതും ബിസിനസ് ആവശ്യത്തിന് ആളുകളെ വിളിക്കുന്നതും ഒക്കെ കിടപ്പ് മുറിയിൽ കിടന്ന് കൊണ്ടായിരിക്കും.
ബെഡിൽ വെച്ചായിരിക്കും ലാപ് ടോപ്പും ഫോണുമൊക്കെ ഉപയോഗിക്കുന്നത്. കിടപ്പ് മുറക്ക് അകത്തേക്ക് ജോലി ഭാരം കയറ്റാതിരിക്കുക. കിടപ്പ് മുറി റിലാക്‌സ് ചെയ്യാനും സാമാധാനമായി കിടക്കാനും ഉള്ളതാണ്. ജോലിയെ ബെഡ്‌റൂമിലേക്ക് കയറ്റരുത്.
മുഷിഞ്ഞ വസ്ത്രം: ഒരിക്കലും അലക്കാനുള്ള വസ്ത്രങ്ങൾ കിടപ്പ് മുറിയിൽ കൂട്ടി വെയ്ക്കരുത്. മുഷിഞ്ഞ വസ്ത്രങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ബാസ്‌ക്കറ്റ് കിടപ്പ് മുറിയെ അലങ്കോലമാക്കുന്നു, അലക്കാനുള്ള വസ്ത്രങ്ങൾ കസേരയിലോ ബെഡ്‌റൂമിലോ ഒക്കെ അലസമായി ഇടുമ്പോൾ അത് വീടിനെ തന്നെ ആകെ നെഗറ്റീവായി ബാധിക്കും.
വളർത്തുമൃഗങ്ങൾ: തങ്ങളുടെ പ്രിയപ്പെട്ട പട്ടിയേയും പൂച്ചയേയുമൊക്കെ ബെഡിൽ കിടത്തുന്ന ആളുകളുണ്ടാവും. അവയ്‌ക്കൊപ്പം ഉറങ്ങുകയും ചെയ്യുന്നുണ്ടാവും. എന്നാൽ വളർത്തുമൃഗങ്ങളെ ബെഡ്‌റൂമിൽ കയറ്റാത്തതാണ് നല്ലത്.
സാധനങ്ങൾ വലിച്ചുവാരിയിടുന്നത്: കിടപ്പ് മുറി അടക്കിയൊതുക്കി വെയ്ക്കണം. സാധനങ്ങൾ വലിച്ച് വാരി എറിയുന്നത് നമ്മുടെ സമ്മർദ്ദം കൂടാനെ കാരണമാകൂ. സാധനങ്ങൽ റൂമിൽ വലിച്ച് വാരി ഇടുമ്പോൾ അവിടെ കൂടുതൽ നേരം ചെലവിടാൻ തോന്നില്ല. നല്ല ഉറക്കം ലഭിക്കില്ല, ഇത് പല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ: അത്ര എളുപ്പമല്ല ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പ് മുറിയിൽ നിന്ന് ഒഴിവാക്കുക എന്നത്. എന്നാലും ഒരു ശ്രമം നടത്താം. ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, ടിവി എന്നിവ കിടപ്പ് മുറിയിൽ നിന്ന് ഒഴിവാക്കാം. ഇവ ഉറക്കം തടസ്സപ്പെടുത്തും.
വ്യായാമ ഉപകരണങ്ങൾ: കിടപ്പ് മുറയിൽ നിന്ന് വ്യായാമം ചെയ്യുന്ന ഉപകരണങ്ങൾ ഒഴിവാക്കേണ്ടതാണ്. എലിപ്റ്റിക്കൽ മെഷീൻ, ട്രെഡ്മിൽ തുടങ്ങിയ ഉപകരണങ്ങൾ വെയ്ക്കരുത്. അവ ബെഡ് റൂമിൽ ആവശ്യമില്ലാത്ത ഒന്നാണ്.മറ്റ് റൂമുകളിലേക്ക് മാറ്റാം. എളുപ്പത്തിൽ ഉപയോഗിക്കാൻ വേണ്ടിയാകാം നിങ്ങൾ അവ ബെഡ്‌റൂമിൽ വെയ്ക്കുന്നത്, പക്ഷേ അത് അത്ര നല്ല കാര്യമല്ല. കിടപ്പ് മുറയിൽ വ്യായാമം ചെയ്യേണ്ട ഉപകരണത്തിന്റെ ആവശ്യമില്ല












Click it and Unblock the Notifications