ഈ ഭക്ഷണങ്ങൾ ബാക്കി വന്നാൽ വീണ്ടും ചൂടാക്കാൻ നിൽക്കല്ലേ! കഴിച്ചാൽ 'പണി'കിട്ടും
പാചകം ചെയ്യുമ്പോൾ സമയം ലാഭിക്കാൻ ആളുകൾ ചെയ്യുന്ന ഒരു കാര്യമാണ് ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ എടുത്ത് വെയ്ക്കുക എന്നത്. പിന്നെ അതിൽ നിന്ന് എടുത്ത് ചൂടാക്കി ഉപയോഗിക്കും.
ശരിക്കും ഇത് നല്ലൊരു രീതിയാണോ? എല്ലാ ഭക്ഷണവും ചൂടാക്കി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇനി പറയുന്ന ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ചോറ്: ബാക്കി വരുന്ന ചൂടാക്കി കഴിക്കുന്നത് സാധാരണമാണ്. എന്നാൽ ചോറ് വീണ്ടും ചൂടാക്കുമ്പോൾ അരിയിൽ ഉള്ള ബാസില്ലസ് സെറസ് എന്ന ബാക്ടീരിയ ഇരട്ടിക്കാൻ കാരണമാകും, വീണ്ടും സാധാരണ ഊഷ്മാവിലേക്ക് എത്തുമ്പോൾ ബാക്ടീരിയ ഇരട്ടിക്കും. ചോറ് തണുത്ത ഉടനെ ഫ്രിഡ്ജിൽ വെയ്ക്കുകയാണെങ്കിൽ കുഴപ്പമില്ല. അല്ലാതെ പുറത്ത് കുറേ നേരം വെച്ച ശേഷമാണ് ചൂടാക്കുന്നതെങ്കിൽ ബാസില്ലസ് ബാക്ടീരയ വളരാൻ തുടങ്ങും.
ചീര: നല്ല ഭക്ഷണങ്ങൾ പോലും തെറ്റായി തയ്യാറാക്കിയാൽ വിഷലിപ്തമാകും. ചീര രുചികരവും അവിശ്വസനീയമാംവിധം പോഷകപ്രദവുമാണ്. എന്നാൽ ആദ്യ തവണ കഴിഞ്ഞ് വീണ്ടും ചീര ചൂടാക്കാൻ പാടില്ല.
ചീരയിൽ നൈട്രേറ്റുകൾ ധാരാളമുണ്ട്, ഉയർന്ന ഊഷ്മാവിൽ ചൂടാക്കുമ്പോൾ അവ നൈട്രോസാമൈനുകളായി രൂപാന്തരപ്പെടും ഇത് ശരീരത്തിന് നല്ലതല്ല.
മുട്ട: മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ വറുത്തതോ വേവിച്ചതോ ആയ മുട്ടകൾ ആവർത്തിച്ച് ചൂടാക്കുന്നത് അപകടകരമാണ്.
പാകം ചെയ്ത മുട്ട ഉടൻ കഴിക്കുക, പക്ഷേ അവ കുറച്ചുനേരം സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കിൽ, അവ വീണ്ടും ചൂടാക്കരുത്. വീണ്ടും ചൂടാക്കുന്നത് മുട്ടയിലെ നൈട്രജനെ ഓക്‌സിഡൈസ് ചെയ്യാൻ ഇടയാക്കും, അത് പിന്നീട് ക്യാൻസറിന് വരെ കാരണമാകും എന്നാണ് പറയുന്നത്.
ബീറ്റ്‌റൂട്ട്: ബീറ്റ്‌റൂട്ട് അടങ്ങിയ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കാൻ പാടില്ല. ചീരയുടേത് പോല തന്നെയാണ് ബീറ്റ് റൂട്ടിന്റെ കാര്യവും. ശേഷിക്കുന്ന ബീറ്റ്‌റൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം മൈക്രോവേവിലോ ഹോബിലോ ഇട്ടാൽ, ഈ പച്ചക്കറിയുടെ എല്ലാ ഗുണവും നഷ്ടമാവുകയുംപകരം ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യത ഉണ്ട്
ഉരുളക്കിഴങ്ങ്: വേവിച്ച ഉരുളക്കിഴങ്ങുകൾ മുറിയിലെ താപനിലയിൽ ദീർഘകാലം സൂക്ഷിക്കുന്നത് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണം ആകുന്നതാണ്. ഈ ബാക്ടീരിയയാൽ മലിനമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
ചിക്കൻ: എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചിക്കൻ. എന്നാൽ ചിക്കൻ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. ഇങ്ങനെ ചൂടാക്കി കഴിക്കുമ്പോൾ അത് ദഹനവ്യവസ്ഥയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. ഉയർന്ന താപനിലയിൽ ചൂടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications