ഇനി ആരും നിങ്ങളുടെ പോക്കറ്റടിക്കില്ല, സമാധാനത്തോടെ യാത്ര ചെയ്യാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
തിരക്കേറിയ ആള്‍ക്കൂട്ടത്തിനിടയില്‍ പലപ്പോഴും നമുക്ക് നില്‍ക്കേണ്ടി വന്നക്കാം. ബസ്, ട്രെയിന്‍ പോലുള്ള യാത്രകളിലും വിവാഹം, മരണം പോലുള്ള ചടങ്ങുകളില്‍ അപരിചിതരായ ഒരു കൂട്ടം ആള്‍ക്കാരായിരിക്കും നിങ്ങള്ക്കൊപ്പമുണ്ടാകുക. ഈ സാഹചര്യങ്ങളിലെല്ലാം പോക്കറ്റടി പോലുള്ള സംഭവങ്ങള്‍ക്ക് സാധ്യതയേറെയാണ്. പേഴ്സോ മൊബൈല്‍ ഫോണോ കാശോ വിലപിടിപ്പുള്ള മറ്റ് രേഖകളോ എല്ലാം ഇത്തരത്തില്‍ മോഷ്ടിക്കപ്പെടും.
എന്നാല്‍ മോഷണം പേടിച്ച് ഇവയൊന്നും കൊണ്ടുനടക്കാതിരിക്കാനോ ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാനോ സാധിച്ചെന്ന് വരില്ല. എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുക എന്ന് പലപ്പോഴും നമ്മള് ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ആര്‍ക്കും കൃത്യമായ ഒരു ഉത്തപം ലഭിച്ചിട്ടുമുണ്ടാകില്ല. പോക്കറ്റടിയില്‍ നിന്ന് ഫലപ്രദമായി രക്ഷ നേടാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കം.

പലപ്പോഴും വാലറ്റുകളും പേഴ്സുകളും പാന്റിന്റെ പിന് പോക്കറ്റില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്. എന്നാല്‍ ഇത് പാന്റിന്റെ മുന്‍വശത്തെ പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പിറക് വശത്തെ പോക്കറ്റില്‍ നിന്ന് പേഴ്സും പണവും മോഷ്ടിക്കപ്പെടുന്നത് പലപ്പോഴും നമ്മള് അറിയില്ല. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ മോഷ്ടാക്കളെ സംബന്ധിച്ചിടത്തോളം പിറക് വശത്തെ പോക്കറ്റില്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നത് എളുപ്പമായിരിക്കും.
മാത്രമല്ല നമ്മുടെ നടത്തത്തിന് അനുസരിച്ച് പലപ്പോഴും പിന്‍പോക്കറ്റില്‍ നിന്ന് പേഴ്സ് ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്. ഇത് പോക്കറ്റടിക്കാരുടെ ജോലി എളുപ്പമാക്കും. മുന്‍വശത്തെ പോക്കറ്റില്‍ നിന്ന് പണമോ പേഴ്സോ മോഷ്ടിക്കാന്‍ പൊതുവെ ബുദ്ധിമുട്ടാണ്. ഈ കാരണം കൊണ്ട് തന്നെ സാധാരണഗതിയില്‍ മുന്‍ പോക്കറ്റുകളില്‍ നിന്ന് മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിക്കാറുമില്ല.
പേഴ്സ് ഒരു റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടി വെക്കുക എന്നതും പോക്കറ്റടിക്കാരില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ്. പേഴ്സ് റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിയ ശേഷം ബാന്‍ഡിന്റെ ഒരു വശം പോക്കറ്റില്‍ എവിടെയെങ്കിലും കുടുക്കി വെക്കുക. ഇത് പേഴ്സ് പോക്കറ്റില്‍ നിന്ന് പെട്ടെന്ന് എടുക്കാന്‍ മോഷ്ടാവിന് പ്രയാസമുണ്ടാക്കും. ആരെങ്കിലും നിങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് ഇതുവഴി അറിയാന്‍ സാധിക്കും.
വസ്ത്രങ്ങളില്‍ ഒരു രഹസ്യ പോക്കറ്റ് വെക്കാന്‍ ശ്രമിക്കുക. ഷര്‍ട്ടിനോ കോട്ടിനോ ഉള്ളില്‍ പോക്കറ്റുണ്ടാക്കി പേഴ്സ് അവിടെ വെക്കാം. ഇത് പോക്കറ്റടിക്കാരുടെ ശ്രദ്ധയില്‍പ്പെടുകയുമില്ല. കള്ളന്മാരെ കബളിപ്പിക്കാന്‍ ഒരു കാലി പേഴ്സ് പിന്‍വശത്തെ പോക്കറ്റില്‍ സൂക്ഷിക്കാം. ഈ പേഴ്സില്‍ പഴകിയ കടലാസ് കഷ്ണങ്ങള്‍, കാര്‍ഡുകള്‍, ആവശ്യമില്ലാത്ത രസീതുകള്‍ എന്നിവ വെക്കാം.
ഹാന്‍ഡ് ബാഗിന്റെ സ്ട്രാപ്പുകള്‍ ചെറുതാക്കി വേണം തിരക്കുള്ള ആള്‍ക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കാന്‍. ഇത് ബാഗ് നിങ്ങളില്‍ നിന്ന് തട്ടിയെടുക്കാനുള്ള സാധ്യത കുറക്കും. ഇരിക്കുമ്പോള്‍ ബാഗ് മടിയില്‍ തന്നെ വെക്കുക. രണ്ട് കൈയും ബാഗിന് മുകളില്‍ വെച്ച് വേണം ഇരിക്കാന്‍.നിങ്ങള്‍ ഇത് തറയില്‍ വെക്കുകയോ ഇരിപ്പിടത്തിന്റെ പിന്‍ഭാഗത്ത് തൂക്കിയിടുകയോ ചെയ്താല്‍ കള്ളന്മാര്ക്ക് എളുപ്പമായിരിക്കും.
അപരിചതരോട് സംസാരിക്കുമ്പോള്‍ ആവശ്യമായ അകലം പാലിക്കുക. മിക്ക ആളുകളും സഹായിക്കാനെന്ന വ്യാജേന നമ്മളോട് കൂടുതല്‍ അടുക്കും. എന്നാല്‍ ഇവരില്‍ പലരും മറ്റ് പല ലക്ഷ്യങ്ങളുമായിട്ടായിരിക്കും നിങ്ങളെ സമീപിക്കുന്നത്. ദീര്‍ഘയാത്രയില്‍ അപരിചതര്‍ വാഗ്ദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കരുത്.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications