ബ്രേക്ക് അപ്പിന് ശേഷവും നിങ്ങളുടെ എക്സ് ശല്യപ്പെടുത്തുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രണയബന്ധത്തിൽ ബ്രേക്ക് അപ്പ് ഉണ്ടാവാറുണ്ട്. പരസ്പരം ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന അവസ്ഥ വരുമ്പോഴാണ് ബന്ധത്തിൽ നിന്ന് ഒഴിയാമെന്ന തീരുമാനത്തിൽ എത്തുന്നത്. ചിലർ വളരെ മാന്യമായി ബന്ധം അവസാനിപ്പിക്കും. എന്നാൽ ചിലരാകട്ടെ ആ ബന്ധത്തിൽ നിന്ന് ഒഴിവാകാൻ സമ്മതിക്കുകയേ ഇല്ല...
ഭീഷണിപ്പെടുത്തിയും ഇമോഷണലായും അപേക്ഷിച്ചുമൊക്കെ വീണ്ടും ബന്ധം തുടരാൻ പറഞ്ഞുകൊണ്ടേയിരിക്കും.. ഇനി ബന്ധം പിരിഞ്ഞെന്ന് തന്നെ വെയ്ക്കാം... നിരന്തരം ആ വ്യക്തിയെ പിന്തുടർന്ന് കൊണ്ടേയിരിക്കും. ഫോൺ \വിളിച്ചും, മെസേജ് അയച്ചും, പോകുന്ന സ്ഥലങ്ങളിൽ പിന്തുടർന്നുമൊക്കെ ശല്യപ്പെടുത്തും. പലപ്പോഴും സ്ത്രീകളാണ് സ്‌റ്റോക്കിംഗിന് ഇരയാവുന്നത്.

എങ്ങനെയാണ് നിങ്ങളുടെ എക്‌സിന്റെ സ്‌റ്റോക്കിംഗിൽ നിന്ന് രക്ഷപ്പെടുക. ഏതാനും ചില മാർഗങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പറത്താണെങ്കിൽ തീർച്ചയായും അധികൃതരെ അറിയിക്കുക തന്നെ വേണം. ചെറിയ രീതിയിലാണെങ്കിൽ എങ്ങനെ അതിനെ നേരിടണം എന്ന് നോക്കാം....
വീട്ടിലെ സെക്യൂരിറ്റി ഉറപ്പാക്കണം: നിങ്ങളെ പിന്തുടർന്ന് വരുന്ന ആൾ വീട്ടിലേക്ക് വരെ എത്താൻ സാധ്യത ഉണ്ട്. സിസിടിവിയും മറ്റ് സുരക്ഷ ഉപകരണങ്ങളും ഉപയോഗിച്ച് വീടിന്റെ സുരക്ഷ ഉറപ്പാക്കണം. സിസിടിവി സ്ഥാപിക്കുന്നത് ഉപകാരപ്പെടും.
ഒറ്റയ്ക്ക് പുറത്തിറങ്ങുന്നകത് ഒഴിവാക്കം: നിങ്ങൾ തിനിച്ചാണെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരാനുള്ള ധൈര്യം പിന്തുടരുന്ന ആൾക്ക് ഉണ്ടാവും. അതിനാൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കാം. പുറത്ത് പോകുമ്പോൾ ബന്ധുക്കളോ, സുഹൃത്തുക്കളോ വളരെ അടുപ്പമുള്ളവരോ ഉണ്ടാകണം.
തയ്യാറായിരിക്കുക; നിങ്ങൾ എപ്പോഴും തയ്യാറിയിരിക്കണം., സ്വയം പ്രതിരോധത്തിന് പെപ്പർ സ്പ്രേ സൂക്ഷിക്കുന്നത് നല്ലതാണ്. പെട്ടെന്ന് പതറരുത്. സ്വയം പ്രതിരോധിക്കാൻ നിങ്ങൾ തയ്യാറെടുത്തിരിക്കണം.
നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാണം: ബന്ധം അവസാനിപ്പിച്ചതിന്റെ പക തീർച്ചയായും നിങ്ങളെ സ്റ്റോക്കിംഗ് ചെയ്യുന്ന വ്യക്തിക്ക് ഉണ്ടാകും, അവർ എങ്ങനെയാണ് നിങ്ങളോട് പെരുമാറുക എന്ന് പറയാൻ സാധിക്കിലല്. അതിനാൽ നിങ്ങൾ കുടുംബത്തേയും സുരക്ഷിതമാക്കാൻ ശ്രദ്ധിക്കണം.
കോൺടാക്റ്റ് നമ്പർ മാറ്റുക: പലപ്പോഴും ഫോണിലൂടെ പിന്തുടരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്, നിങ്ങൾക്ക് ഭീഷണി സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിച്ചേക്കാം. അത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് ഫോൺ നമ്പർ മാറ്റാവുന്നതാണ്.












Click it and Unblock the Notifications