Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി യാത്ര ചെയ്യുമ്പോൾ തലവേദനിക്കില്ല; ഈ 6 കാര്യങ്ങൾ ചെയ്ത് നോക്കൂ..കാണാം അത്ഭുതം

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. ബസ്സിലോ ട്രെയിനിലോ, ബൈക്കിലോ, കാറിലോ ഒക്കെ എങ്ങോട്ടെങ്കിലും വെറുതേ ഒന്ന് ചുറ്റിവരാൻ ആഗ്രഹം ഉണ്ടായിട്ടും തലവേദന എന്ന വില്ലൻ കാരണം എവിടേക്കും പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് നിങ്ങളെങ്കിൽ ആ വിഷമം മറന്നേക്കൂ...

യാത്ര ചെയ്യുമ്പോൾ തലവേദന ഇല്ലാതാക്കാനുള്ള ചില വഴികളാണ് ഇനി പറയാൻ പോകുന്നത്. ഈ മാർഗങ്ങൾ ഒന്ന് പിന്തുടർന്ന് നോക്കൂ തീർച്ചയായും ഫലമുണ്ടാകും, തലവേദനയെ പേടിച്ച് യാത്രകളോട് നോ പറയേണ്ട അവസ്ഥ ഉണ്ടാവില്ല. 6 വഴികളാണ് ഇവിടെ പറയാൻ പോകുന്നത്.

head ache

1. ശരിയായ ഭക്ഷണം: ആദ്യം നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുക എന്നതാണ്. യാത്ര ചെയ്യുന്ന സമയത്ത് നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം ഉചിതമായിരിക്കണം. നിങ്ങൾക്ക് തലവേദന ഉണ്ടാക്കാൻ സാധ്യത ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം.

2. പുകവലി ഒഴിവാക്കാം: യാത്രയിൽ പുകവലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല പുകവലിക്കുന്ന സ്ഥലങ്ങളിൽ നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം. എങ്കിൽ തന്നെ ഒരു പരിധിവരെ നിങ്ങൾക്ക് തലവേദന വരാതെ നോക്കാം.

3. നന്നായി ഉറങ്ങുക: നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇത് ബുദ്ധിമുട്ടായിരിക്കും എങ്കിലും നന്നായി ഉറങ്ങുന്നത് തലവേദനയ അകറ്റി നിർത്താൻ സഹായിക്കും. യാത്ര പുറപ്പെടുന്നതിന് തലേദിവസവും നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണം.

4. കഫീൻ കഴിക്കുന്നത് കുറയ്ക്കുക: ഏതെങ്കിലും ഭക്ഷണപാനീയങ്ങൾ അമിതമായി കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാക്കാൻ കാരണമായേക്കാം. നിങ്ങൾ യാത്രയിൽ ആയിരിക്കുമ്പോൾ നിങ്ങൾ കാപ്പി കുടിക്കുന്നതും ചായ കുടിക്കുന്നതുമൊക്കെ അധികമാകാനുള്ള സാധ്യതയുണ്ട്. കഫീൻ തലവേദനയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോൾ കഫിന്റെ ഉപയോ​ഗം കൂടുതലാവാതിരിക്കാൻ ശ്രദ്ധിക്കണം.

5. ആവശ്യത്തിന് വെള്ളം കുടിക്കുക: വെള്ളം ഒരിക്കലും ഒഴിവാക്കരുത്. നിർജ്ജലീകരണം തലവേദനയ്ക്ക് കാരണമായേക്കാം ഇത് മൈഗ്രെയ്ൻ ഉണ്ടാക്കാനും സാധ്യതയുണ്ട്. ദാഹമില്ലയെങ്കിലും വെള്ളം കുടിക്കുക, ഫോണിൽ ഒരു റിമൈൻഡർ വെച്ച് കൃത്യസമയത്ത് വെള്ളം കുടിക്കാൻ ഓർക്കുക.

6. ഭക്ഷണം ഒഴിവാക്കരുത്: ഭക്ഷണം ഒഴിവാക്കുന്നത് മൈ​ഗ്രേനിൻ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. നിങ്ങൾ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം കരുതുക. ലഘു ഭക്ഷണം ആയാലും മതി. അത് നട്ട്സ് ആവാം, ഫ്രൂട്ട്സാവാം, അല്ലെങ്കിൽ സാൻഡ് വിച്ചാവാം. യാത്ര പോകുന്ന വെപ്രാളത്തിൽ ഭക്ഷണത്തെ അവ​ഗണിക്കരുത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+