'പ്രഗ്നന്‍സി ഗ്ലോ' സ്വന്തമാക്കാം; ഗര്‍ഭ കാലത്തെ സൗന്ദര്യ സംരക്ഷണം എങ്ങനെ വേണം?
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ പ്രസവാനന്തര വീഡിയോകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. സമൂഹ മാധ്യമങ്ങളില്‍ ദിയയുടെ ഗര്‍ഭകാലവും പ്രസവവും ഒക്കെ ഫോളോവേഴ്‌സും വലിയ ആഘോഷമാക്കി. ദിയയുടെ വീഡിയോകളിലൂടെ പ്രഗ്‌നന്‍സി ഗ്ലോ എന്ന പദം സുപരിചിതമാവുകയും ചെയ്തു.
ദിയ കൃഷ്ണ ഏറെ മനോഹരിയായി കാണപ്പെട്ട ഒരു കാലഘട്ടം കൂടിയായിരുന്നു ഗര്‍ഭകാലം. പ്രസവത്തിന് മുന്‍പുള്ള വളകാപ്പ് ചടങ്ങിനും മറ്റേണിറ്റി ഫോട്ടോഷൂട്ടിനും അതീവ സുന്ദരിയായാണ് ദിയ കാണപ്പെട്ടത്. ദിയയുടെ പ്രഗ്‌നന്‍സി ഗ്ലോയെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികമായി ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍ തങ്ങളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലുമാണ് പൊതുവെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എന്നാല്‍ ഈ സമയത്ത് സ്വയം പരിചരണത്തിലും ഊന്നല്‍ നല്‍കേണ്ടത് അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിലും ഒരല്‍പം ശ്രദ്ധ കൊടുത്താല്‍ പ്രസവ ശേഷവും ഗുണം ചെയ്യും. തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നിലനിര്‍ത്താനുള്ള ഏറ്റവും ലളിതമായ വഴികളാണ് ഇവിടെ പറയുന്നത്.
ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുഖക്കുരു, വരള്‍ച്ച, കരിവാളിപ്പ് തുടങ്ങി നിരവധി ചര്‍മ്മപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. രാസവസ്തുക്കള്‍ ചേരാത്ത പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. എല്ലായ്‌പ്പോഴും ചര്‍മം വൃത്തിയായി സൂക്ഷിക്കുക.
സുഗന്ധമില്ലാത്ത, അധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുക. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദത്വം നിലനിര്‍ത്താന്‍ സഹായിക്കും. റെറ്റിനോയിഡുകള്‍, സാലിസിലിക് ആസിഡ്, ബെന്‍സോയില്‍ പെറോക്‌സൈഡ് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക.
ഗര്‍ഭകാലം ചര്‍മ്മത്തെ സൂര്യപ്രകാശത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആക്കും. അതിനാല്‍ ഗര്‍ഭകാലത്ത് പുറത്തു പോകുമ്പോള്‍ എസ്പിഎഫ് 30 അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സൂര്യപ്രകാശം അധികം ഏല്‍ക്കാത്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നതും ഒഴിവാക്കുക.
ഗര്‍ഭകാലത്ത് കുറഞ്ഞ അളവില്‍ മേക്കപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുക. അമോണിയ അടങ്ങിയിട്ടുള്ള ഹെയര്‍ ഡൈകള്‍ പൂര്‍ണമായും ഒഴിവാക്കുക, പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസക്കാലയളവില്‍. മുടിക്ക് കെരാറ്റിന്‍, കെമിക്കല്‍ സ്ട്രെയിറ്റനിംഗ് തുടങ്ങിയ ട്രീറ്റ്‌മെന്റുകള്‍ നല്‍കുന്നത് ഒഴിവാക്കാം. സള്‍ഫേറ്റ് രഹിതമായ വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും മുടിയില്‍ ഉപയോഗിക്കുക. മുടി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പതിവായി മുടി മുറിക്കുക.
ഗര്‍ഭകാലത്തെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പതിവായി
മോയ്സ്ചറൈസിങ് ചെയ്യുന്നത് ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സ്‌ട്രെച്ച് മാര്‍ക്കുകളുടെ കാഠിന്യം കുറയ്ക്കാനും സഹായിക്കും. കൊക്കോ ബട്ടര്‍, ഷിയാ ബട്ടര്‍, ബദാം ഓയില്‍ വിറ്റാമിന്‍ ഇ തുടങ്ങിയ ചേരുവ അടങ്ങിയ ക്രീമുകള്‍ തിരഞ്ഞെടുക്കുക.












Click it and Unblock the Notifications