പത്തുവർഷത്തിനിടയിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച 15 സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ ഇതാ
ജീവിതാനുഭവങ്ങളിലെ പാളിച്ചകളും നേടിയ വിദ്യാഭ്യാസത്തിലെ പോരായ്മകളും പരിഹരിച്ച് മുന്നേറാൻ സെൽഫ് ഹെൽപ്പ് പുസ്തകങ്ങളുടെ സഹായം ആളുകൾ തേടുന്നത് ആഗോളതലത്തിൽ തന്നെ വർധിച്ചുവരികയാണ്. റിച്ച് ഡാഡ് പുവർ ഡാഡ്, സൈക്കോളജി ഓഫ് മണി തുടങ്ങിയ പുസ്തകങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ജീവിത വിജയം നേടിയവർ ലക്ഷക്കണക്കിനാണ്.
ഇത്തരം സെൽഫ് ഹെൽപ്പ്, സംരംഭക, പേഴ്സണൽ ഫിനാൻസ് പുസ്തകങ്ങളെ മാതൃകകളാക്കുന്നവരിൽ ഏറെ മലയാളികളുണ്ടെങ്കിലും മലയാളത്തിൽ അത്തരം പുസ്തകങ്ങൾ കുറവാണ്. ഓഹരി എന്ന നോവലിലൂടെ കെ.എൽ മോഹന വർമ എന്ന ദീർഘദർശി തുറന്നിട്ട വഴികളിലൂടെ സഞ്ചരിച്ച് ഈ രംഗത്ത് പുതിയ സംഭാവനകൾ നൽകാൻ പലരും സാവധാനത്തിലാണെങ്കിലും കടന്നുവരുന്നു എന്നത് സ്വാഗതാർഹമാണ്.
കേരളത്തിൽ സംരംഭക, സാമ്പത്തിക സാക്ഷരത വർധിക്കുന്നതിന്റെയും സൂചകമായി ഇതിനെ വേണമെങ്കിൽ എടുക്കാം. ഈ സാഹചര്യത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടിയിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച 20 സെൽഫ് ഹെൽപ്പ് പുസ്തകങ്ങളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഇവിടെ.

1) ഓഹരി നിക്ഷേപം: സമ്പത്തിലേക്കുള്ള മാന്ത്രികവഴി
ഡോ. വി.കെ. വിജയകുമാർ, മനോരമ ബുക്സ്
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ നിക്ഷേപമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ഒരു വഴികാട്ടിയാണിത്. സാമ്പത്തിക വിദഗ്ദ്ധനായ ഗ്രന്ഥകാരൻ തന്റെ ദീർഘകാല അനുഭവസമ്പത്തിൽ നിന്നുള്ള നിക്ഷേപ തന്ത്രങ്ങളും വിപണിയെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവുകളും ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നു. ഓഹരി വിപണിയിലെ സങ്കീർണ്ണതകൾ ലളിതമായി വിശദീകരിക്കുന്നതിനൊപ്പം, സമ്പത്ത് വളർത്തുന്നതിനായുള്ള ശാസ്ത്രീയമായ രീതികളും പരിചയപ്പെടുത്തുന്നു.
2) രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ
ആര്‍. റോഷന്‍, മാതൃഭൂമി ബുക്‌സ്
ഇന്ത്യ കണ്ട മഹാനായ വ്യവസായി രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്ര ജീവചരിത്ര ഗ്രന്ഥം. അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. രത്തന്‍ ടാറ്റ എന്ന വ്യവസായമേധാവിയുടെ, ഇന്ത്യക്കാരന്റെ, പരോപകാരിയുടെ, മൃഗസ്‌നേഹിയുടെ ജീവിതകഥ വളരെ ലളിതമായി അടയാളപ്പെടുത്തുന്ന പുസ്തകം. മാതൃഭൂമി ദിനപ്പത്രത്തിന്റെ ബിസിനസ് എഡിറ്ററും സെലിബ്രേറ്റഡ് സ്റ്റോറി ടെല്ലറുമായ ആർ. റോഷൻ എഴുതിയ ഈ ഗ്രന്ഥം വിജയം ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട ഒന്നാണ്.
3) സന്തുഷ്ട ജീവിതത്തിന് 50 സാമ്പത്തിക വഴികള്‍
കെ.കെ. ജയകുമാര്‍, മനോരമ ബുക്‌സ്
ഫിനാൻഷ്യൽ ഫ്രീഡം എങ്ങനെ നേടാമെന്നും ലഘു സമ്പാദ്യം ഉപയോഗിച്ച് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനാവശ്യമായ പണം സ്വരുക്കൂട്ടാമെന്നും രസകരമായി പറഞ്ഞുതരുന്ന 50 പേഴ്സണൽ ഫിനാൻസ് കഥകളുടെ സമാഹാരമാണിത്. നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും കുടുംബ ബജറ്റിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകുമ്പോഴും സ്വീകരിക്കാവുന്ന സാമ്പത്തിക സമീപനങ്ങള്‍ എന്തായിരിക്കണമെന്നും ഇതിൽ വിശദമാക്കിയിരിക്കുന്നു. പേഴ്‌സണല്‍ ഫിനാന്‍സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.കെ.ജയകുമാര്‍ രചിച്ച, ഈ രംഗത്തെ മികച്ചൊരു പുസ്തകം.
4) ഓഹരി വിപണിയെ അറിയാം നിക്ഷേപിക്കാം
റ്റി.സി. മാത്യു, ധനം പബ്ലികേഷൻസ്
ഓഹരി വിപണിയിൽ നേട്ടം കൊയ്യാൻ അറിയേണ്ട കാര്യങ്ങൾ, വിപണിയിലെ ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം. ഒപ്പം വിപണി ഒരുക്കുന്ന അവസരങ്ങൾ പഠിക്കാനും ഐതിഹാസിക നിക്ഷേപകരുടെ ഉപദേശങ്ങൾ വായിച്ചറിയാനും സഹായിക്കുന്നു.
5) ഓര്‍മകളിലേക്ക് ഒരു യാത്ര
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മാതൃഭൂമി ബുക്‌സ്
കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ സംരംഭകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്വന്തം ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. അതീവസാധാരണമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മൂല്യബോധം നഷ്ടപ്പെടുത്താതെ എങ്ങനെ ജീവിതവിജയത്തിന്റെ സുവര്‍ണപാതയില്‍ എത്തിപ്പെടാമെന്ന് ഇതില്‍ പറയുന്നു. സമൂഹം അറിയുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയിലേക്കുള്ള യാത്രയാണ് ഈ പുസ്തകം.
6) ആദ്യത്തെ ചിരി
പി.കിഷോർ, ഡി.സി. ബുക്സ്
സംരംഭകർക്കും ബിസിനസിലെ തുടക്കക്കാർക്കും കാണാക്കാര്യങ്ങളെ പ്രസാദാത്മകമായ ശൈലിയിൽ വിശദീകരിക്കുന്ന പുസ്തകം. വെറുതേ വായിച്ചു രസിക്കുന്നതിനപ്പുറം വിജ്ഞാനവും അനുഭവങ്ങളും വേഷങ്ങളും വേഷംകെട്ടലുകളുമെല്ലാം ഈ പുസ്തകത്തിലെ ചെറിയ കുറിപ്പുകളിലുണ്ട്. മനോരമയിലെ ബിസിനസ് ബൂം എന്ന പംക്തിയിലൂടെ ശ്രദ്ധേയനായ പി.കിഷോറിന്റെ രസകരമായ രചന.
7) സ്പ്രഡിങ് ജോയ്
ജോയ് ആലുക്കാസ്, ഡി.സി. ബുക്‌സ്
കുടുംബബിസിനസില്‍ നിന്ന് സ്വന്തംപേരില്‍ ഒരു ആഗോള ജൂവലറി ബ്രാന്‍ഡ് കെട്ടിപ്പടുത്ത തൃശ്ശൂരുകാരനായ ജോയ് ആലുക്കാസ് എന്ന വ്യവസായസംരംഭകന്‍ സ്വന്തം ജീവിതം വളരെയധികം പ്രചോദനാത്മകമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ഗള്‍ഫ് രാജ്യത്തുചെന്ന് സംരംഭം കെട്ടിപ്പടുക്കുന്ന മലയാളികള്‍ക്ക് മാതൃകയാണ് ജോയ് ആലുക്കാസിന്റെ ജീവിതം. സ്പ്രഡിങ് ജോയ് എന്ന പേരില്‍ തന്നെ ഇംഗ്ലീഷിലും ഈ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്.
8) വിജയിച്ച ചെറുകിട ബിസിനസ്സുകള്‍
ടി.എസ്.ചന്ദ്രന്‍, എച്ച് ആന്‍ഡ് സി
സാധാരണക്കാര്‍ക്ക് അനുകരിക്കാവുന്ന ബിസിനസ് മാതൃകകള്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. 51 സംരംഭകരുടെ വിജയകഥകളാണ് ഇതില്‍. എന്ത് സംരംഭം തുടങ്ങണം, എവിടെ തുടങ്ങണം, എങ്ങനെ ഫണ്ട് കണ്ടെത്തണം, എങ്ങനെ വിപണനം ചെയ്യണം, ലാഭം എങ്ങനെ കണ്ടെത്തണം എന്നിങ്ങനെ ബിസിനസ്സിലെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളും അനുഭകഥകളിലൂടെ സംരംഭകര്‍ പങ്കുവയ്ക്കുന്നുണ്ട്.
9)യൂ ടേൺ
എ.വി. അനൂപ്, ഡി.സി. ബുക്സ്/ കറന്റ്
പ്രതിസന്ധികളുടെ അതിരുകൾ ഭേദിച്ച് പ്രതീക്ഷാനിർഭരമായി മുന്നേറുകയും വിജയം കൈവരിക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ പ്രചോദനപ്രദമായ ജീവിതമുഹൂർത്തങ്ങൾ, അത്ഭുതകരമായ അനുഭവങ്ങൾ. മെഡിമിക്‌സ് എന്ന വ്യവസായ സംരംഭത്തിന്റെ നായകരിലൊരാളായ ഡോ.എ.വി. അനൂപ് ജീവിതം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഇംഗ്ലീഷിലും പുസ്തകം ലഭ്യമാണ്.
10) ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകൾ
ബൈജു നെടുംങ്കേരി, സൈകതം ബുക്സ്
കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതും വിജയസാധ്യതയുള്ളതും, നൂതനവുമായ 51 സംരംഭങ്ങളുടെ സമഗ്ര വിവരണം ഉള്‍ക്കൊള്ളുന്ന സമാഹാരം. സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, യന്ത്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സിങ്, സബ്‌സിഡി, മാര്‍ക്കറ്റിങ്
തുടങ്ങി, സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെല്ലാം പരാമര്‍ശിക്കുന്ന പുസ്തകം സംരംഭകര്‍ക്കൊരു മുതല്‍ക്കൂട്ടാണ്.
11) വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം
സുധീർ ബാബു, സാഹിത്യ പ്രവർത്തക സഹകരണ സംഘം
സംരംഭകർക്കും ബിസിനസ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ തയ്യാറാക്കിയ ഒരു പ്രായോഗിക സഹായിയാണിത്. ബിസിനസ് മാനേജ്‌മെന്റ് കൺസൾട്ടന്റ് എന്ന നിലയിലുള്ള ഗ്രന്ഥകാരന്റെ 25 വർഷത്തെ അനുഭവസമ്പത്തിൽ നിന്നും രൂപപ്പെടുത്തിയ 46 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. സംരംഭകർ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചും മാർഗനിർദ്ദേശങ്ങൾ നൽകുന്നു.
12) വിജയപാതകള്‍
ആര്‍. റോഷന്‍, മാതൃഭൂമി ബുക്‌സ്
ലോകപ്രശസ്തരായ 21 മലയാളി വ്യവസായ സംരംഭകരുടെ പ്രചോദിപ്പിക്കുന്ന ജീവിതകഥകള്‍ അടങ്ങുന്ന പുസ്തകം. എം.എ.യൂസഫലിയും രവി പിള്ളയും ക്രിസ് ഗോപാലകൃഷ്ണനും പി.എന്‍.സി. മേനോനും മുതല്‍ ജോയ് ആലുക്കാസും ടി.എസ്.കല്യാണരാമനും വരെ. ഓരോ സംരംഭകരെയും നേരിട്ടുകണ്ട് പ്രശസ്ത ബിസിനസ് ജേര്‍ണലിസ്റ്റ് ആര്‍. റോഷന്‍ തയ്യാറാക്കിയ വിജയക്കൂട്ട്. മലയാളികളിലും സംരംഭകമനോഭാവം ഉണ്ടെന്ന് കാണിച്ചുതരുന്നതാണ് ഇതിലെ ഓരോ വിജയകഥകളും. ഗോഡ്‌സ് ഓണ്‍ ഓണ്‍ട്രപ്രണേഴ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലും ലഭ്യമാണ്.
13) മ്യുച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുതവിദ്യ
കെ.കെ.ജയകുമാര്‍, ഡി.സി. ബുക്‌സ്
സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി മ്യുച്വല്‍ ഫണ്ട് എന്ന നിക്ഷേപ മാര്‍ഗത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകം. ശ്രദ്ധയോടെ നിക്ഷേപിച്ചാൽ ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുതവിദ്യയാണ് ശരിക്കും മ്യൂച്വല്‍ ഫണ്ട് എന്ന് ഈ പുസ്തകം വായിച്ചുകഴിയുന്നതോടെ ഓരോരുത്തര്‍ക്കും ബോധ്യമാകും. ഇംഗ്ലീഷില്‍ ഇത്തരത്തിലുള്ള പേഴ്‌സണല്‍ ഫിനാന്‍സ് പുസ്തകങ്ങള്‍ ഏറെയുണ്ടെങ്കിലും മലയാളത്തില്‍ ഒരു നിധിയാണ് ഇത്.
14) സമ്പാദ്യവും നിക്ഷേപവും
കെ.വി.ഷംസുദ്ദീൻ, ഡി.സി. ബുക്സ്
ദീർഘകാലം പ്രവാസികൾക്കിടയിൽ സാമ്പത്തിക ബോധവത്കരണ രംഗത്ത് പ്രവർത്തിച്ച ഗ്രന്ഥകാരൻ, സാധാരണക്കാർക്ക് എങ്ങനെ സമ്പാദ്യശീലം വളർത്തിയെടുക്കാം എന്ന് ഈ പുസ്തകത്തിലൂടെ കാണിച്ചുതരുന്നു. വൈവിധ്യമാർന്ന നിക്ഷേപ മാർഗങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം, സാമ്പത്തിക അച്ചടക്കം പാലിച്ച് കുടുംബത്തിന്റെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നു. സാമ്പത്തിക സേവന രംഗത്തെ അറിവുകൾ സമന്വയിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു മികച്ച ധനകാര്യ സഹായിയാണിത്.
15) ലാഭം 50000
ടി.എസ്. ചന്ദ്രൻ, മനോരമ ബുക്സ്
കുറഞ്ഞ മൂലധനത്തിൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ലാഭകരമായ വിവിധ ചെറുകിട വ്യവസായങ്ങളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഓരോ സംരംഭവും എങ്ങനെ തുടങ്ങാം, അതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ, നിർമ്മാണ രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗികമായ അറിവുകൾ ഇതിൽ ലളിതമായി വിവരിച്ചിട്ടുണ്ട്. വീട്ടമ്മമാർക്കും തൊഴിൽരഹിതരായ യുവാക്കൾക്കും അധിക വരുമാനം കണ്ടെത്താൻ സഹായിക്കുന്ന മികച്ചൊരു തൊഴിൽ മാർഗ്ഗരേഖയാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications