Get Updates
Get notified of breaking news, exclusive insights, and must-see stories!

പായലും പൂപ്പലും ഇല്ലാതെ, ചോർച്ച ഏഴയലത്തുവരാതെ വീടിനെ കാക്കം ഈ മഴക്കാലത്ത്.. ഇങ്ങനെ

മഴക്കാലമെത്തി, മഴക്കാലത്ത് ചെയ്യേണ്ട ചർമ്മ സംരക്ഷണത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുമൊക്കെ നമ്മൾ നോക്കിവെച്ച് കാണും. അപ്പോൾ വെയിലും മഴയും കൊള്ളാതെ നമ്മളെ സംരക്ഷിക്കുന്ന നമ്മുടെ വീടിന്റെ സൗന്ദര്യം ആര് നോക്കും ...

ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വർദ്ധിച്ച ഈർപ്പത്തിന്റെ അളവ്, കനത്ത മഴ, ഇടയ്ക്കിടെയുള്ള കാറ്റ് എന്നിവ നമ്മുടെ വീടിനെ ബാധിച്ചേക്കാം. ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, നനഞ്ഞ ഭിത്തികൾ, വെള്ളം ഒലിച്ചിറങ്ങൽ, പൂപ്പൽ, പായൽ എന്നിവയുടെ വളർച്ച എന്നിവ ഈ സമയത്ത് അഭിമുഖീകരിക്കുന്ന സാധാരണ പ്രശ്നങ്ങളാണ്.

virl

മഴയുടെ മനോഹാരിതയെ നാം എത്രമാത്രം ഇഷ്ടപ്പെടുന്നുവോ അത്രത്തോളം തന്നെ നമ്മുടെ വീടുകൾ സുരക്ഷയും നന്നായി പരിപാലിക്കപ്പെടുന്നതും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മുൻകരുതലെടുക്കുകയും പ്രതിരോധ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ, സാധ്യമായ കേടുപാടുകളിൽ നിന്ന് നമ്മുടെ വീടിനെ സംരക്ഷിക്കാൻ സാധിക്കും.

ഡിസൈൻ ഹെക്‌സിന്റെ സ്ഥാപകയായ ഷിമോണ ബൻസാലി, വെള്ളം, ഈർപ്പം, മൺസൂണുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകൾ എന്നിവ മൂലം വീടിന് ഉണ്ടാവുന്ന നാശനഷ്ടങ്ങളിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിനുള്ള ചില നുറുങ്ങുകൾ പങ്കുവെയ്ക്കുകയാണ് ഹിഹിന്ദുസ്ഥാൻ ടൈസിനോടാണ് പ്രതികരണം,

ശരിയായ വാട്ടർപ്രൂഫിംഗ് ഉറപ്പാക്കുക: നിങ്ങളുടെ ചുവരുകൾ, മേൽത്തട്ട്, നിലം എന്നിവയിൽ എന്തെങ്കിലും വിള്ളലുകളോ ചോർച്ചയോ ഉണ്ടോയെന്ന് പരിശോധിച്ചുകൊണ്ട് തുടങ്ങാം. വെള്ളം ഒഴുകുന്നത് തടയാൻ ഒരു വാട്ടർപ്രൂഫ് സീലന്റ് അല്ലെങ്കിൽ പെയിന്റ് പ്രയോഗിക്കുക.
നിലവിലുള്ള വാട്ടർപ്രൂഫിംഗ് പാളികൾ കേടുകൂടാതെയിരിക്കുന്നതിന് പതിവായി അറ്റകുറ്റപ്പണി നടത്തുക.

ആന്റിഫംഗൽ പെയിന്റുകളും കോട്ടിംഗുകളും ഉപയോഗിക്കുക: മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷം ആയിരിക്കും ഇത് ഫം​ഗസ് വളർച്ചയ്ക്കും.
ചുവരുകളുടയും ഫർണിച്ചറുകളുടെയും നാശത്തിന് കാരണമാകുന്നതായണ്.

ഈർപ്പം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ വീടിനെ സംരക്ഷിക്കാൻ ആന്റിഫംഗൽ പെയിന്റുകളും കോട്ടിംഗുകളും ഉപയോ​ഗിക്കുന്നത് നല്ലതാണ്. ഈ പെയിന്റുകൾ നിങ്ങളുടെ ഇന്റീരിയറിന് പുതുമയുള്ളതും ഊർജ്ജസ്വലവുമായ രൂപം നൽകുന്നു

ഉയർന്ന നിലവാരമുള്ള ഡോർമാറ്റുകൾ വാങ്ങുക: ചെളി നിറഞ്ഞ നവുള്ള കാലുകൊണ്ട് നിലം വൃത്തികേടാവാതിരിക്കാൻ നല്ല ചവിട്ടികൾ ഉപയോ​ഗിക്കുക. മോടിയുള്ളതും ആഗിരണം ചെയ്യാവുന്നതുമായ ഡോർ മാറ്റുകൾ സ്ഥാപിക്കുക.ഈർപ്പം ഫലപ്രദമായി തടയുന്ന പ്രത്യേക മൺസൂൺ ഡോർമാറ്റുകൾ തന്നെ വാങ്ങാം.

ഫർണിച്ചർ സംരക്ഷണം: തടി പ്രതലങ്ങളിൽ ഈർപ്പം പ്രതിരോധിക്കുന്നതിന് വേണ്ടി ഫർണിച്ചർ പോളിഷ് അല്ലെങ്കിൽ പെയിന്റ് ഉപയോഗിക്കുക. ഫർണിച്ചറുകൾ വാട്ടർപ്രൂഫ്, കഴുകാവുന്ന കവറുകൾ ഉപയോഗിച്ച് മൂടുന്നതാണ് നല്ലത്. ഈർപ്പം, കറ എന്നിവയിൽ നിന്ന് തുണിത്തരങ്ങളെയും ടെക്സ്ചറുകളെയും സംരക്ഷിക്കുന്ന നാനോ കോട്ടിംഗുകളോ സ്റ്റെയിൻ-റെസിസ്റ്റന്റ് സ്പ്രേകളും സീലറുകളും പരീക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+