പുതുവര്‍ഷത്തില്‍ അടുക്കള ഒന്ന് മനോഹരമാക്കിയാലോ..? എളുപ്പവഴികള്‍ ഉണ്ട്..!
പുതുവര്‍ഷം പിറന്നിരിക്കുകയാണ്. പുത്തന്‍ പ്രതീക്ഷകളോടെയാണ് എല്ലാവരും പുതുവര്‍ഷത്തെ വരവേറ്റിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ദിനങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലമായി ആരംഭിക്കാനുള്ള സമയമാണിത്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ ചുറ്റുപാടുകള്‍ അല്‍പ്പം നവീകരിക്കുക എന്നതാണ്. ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട് പുതുക്കിപ്പണിയാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണോ?
അങ്ങനെയെങ്കില്‍ നിങ്ങള്‍ ആദ്യം തന്നെ അടുക്കളയില്‍ നിന്ന് ആരംഭിക്കണം. പഴയ അടുക്കളയ്ക്ക് ഒരു പുതിയ രൂപം നല്‍കി കൊണ്ട് അത് മനോഹരവും സൗന്ദര്യാത്മകവുമാക്കാം. അതിനായി നല്ല ആസൂത്രണം ആവശ്യമാണ്. ആദ്യം അടുക്കള എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ സങ്കല്‍പ്പം വേണം. അധികം ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ അടുക്കള പുനഃക്രമീകരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആദ്യമായി അടുക്കളയുടെ ഒരു കളര്‍ തീം തിരഞ്ഞെടുക്കുക. അടുക്കള തെളിച്ചമുള്ളതും ആകര്‍ഷകവും മനോഹരവുമാക്കാന്‍ ആദ്യം ചെയ്യേണ്ടത് ശരിയായ തരത്തിലുള്ള നിറം തിരഞ്ഞെടുക്കുക എന്നതാണ്. ഡാര്‍ക്ക് ഷേഡുകള്‍ ഒഴിവാക്കി ലൈറ്റ് ഷേഡുകള്‍ നല്‍കണം. അതോടൊപ്പം തന്നെ കറകളോ മറ്റോ പറ്റിയാലും എളുപ്പത്തില്‍ തുടച്ച് നീക്കാന്‍ കഴിയുന്ന മോഡേണ്‍ പെയ്ന്റ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
നിലവിലുള്ള റാക്കുകളും ക്യാബിനറ്റുകളും നീക്കം ചെയ്യേണ്ടതില്ല. എന്നാല്‍ റാക്കുകളുടെയും ക്യാബിനറ്റുകളുടെയും നിറം നിങ്ങളുടെ അടുക്കളയുടെ തീമുമായി യോജിക്കുന്നില്ലെന്ന് കരുതുന്നു എങ്കില്‍ നിറം മാറ്റുക. വിപണിയില്‍ സുലഭമായി ലഭിക്കുന്ന ലാമിനേറ്റുകള്‍ വാങ്ങി റാക്കുകളില്‍ ഒട്ടിച്ച് പുതിയതും മനോഹരവുമാക്കാനും നിങ്ങള്‍ക്ക് കഴിയും. അടുക്കളയിലെ ചിലയിടങ്ങളില്‍ ഒന്നിലധികം ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെക്കുന്നത് നല്ലതായിരിക്കും.
അതിനായി വലിയ പോട്ടുകള്‍ വാങ്ങേണ്ടതില്ല. ഒഴിഞ്ഞ ഗ്ലാസ് ബോട്ടിലുകള്‍ ആണ് ഏറ്റവും ഉചിതം. കൂടാതെ കുറച്ച് വര്‍ണ്ണാഭമായ പോസ്റ്ററുകളും ഫ്രെയിമുകളും വാങ്ങി അടുക്കള വാതിലുകളിലും ചുവരുകളിലും ഒട്ടിക്കുക. പഴയ സ്റ്റോറേജ് ജാറുകള്‍ മാറ്റുക. നിങ്ങള്‍ ഇത്രയും കാലം സുഗന്ധദ്രവ്യങ്ങളും മറ്റ് അടുക്കള ചേരുവകളും സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും നീക്കം ചെയ്യുക.
പകരം എളുപ്പത്തില്‍ ക്രമീകരിക്കുന്നതിന് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ള ചില ഗ്ലാസ് അല്ലെങ്കില്‍ സെറാമിക് സ്റ്റോറേജ് ജാറുകള്‍ ഉപയോഗിക്കുക. പഴകിയ പാത്രങ്ങള്‍ മാറ്റുക. കാണാനുള്ള ഭംഗി എന്നതിനപ്പുറം പാചക പ്രക്രിയ എളുപ്പവും ആരോഗ്യകരവും ശുചിത്വവുമുള്ളതാക്കുന്നതിന് കാലാകാലങ്ങളില്‍ അവ മാറ്റുന്നത് പ്രധാനമാണ്.












Click it and Unblock the Notifications