Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഒരൊറ്റ ഈച്ച പോലും വീട്ടില്‍ കയറില്ല; ഇതാ ചില പൊടിക്കൈകള്‍

മഴക്കാലമായതോടെ പലരും ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരിക്കും. ലോകത്തില്‍ ഏകദേശം 120000 ഇനം ഈച്ചകള്‍ ഉണ്ട് എന്നാണ് നിഗമനം. എത്ര തരമുണ്ടെങ്കിലും ഈച്ചകളോട് അത്ര താല്‍പര്യം കാണിക്കുന്നവരായിരിക്കില്ല ആരും. മഴക്കാലമാണെങ്കില്‍ പലരുടേയും വീട്ടില്‍ ഈച്ചകളുടെ മേളമായിരിക്കും. രോഗവാഹകരാകാനും കഴിയും എന്നതിനാല്‍ ഈച്ചകളെ അല്‍പം പേടിക്കേണ്ടതുണ്ട്.

കേവലം ശല്യക്കാര്‍ മാത്രമല്ല ഈച്ചകള്‍. 200-ലധികം രോഗങ്ങള്‍ പരത്താന്‍ കഴിവുള്ളവരാണ് ഈ കുഞ്ഞുപ്രാണികള്‍. ഈച്ചകള്‍ കൂടുതലും മാലിന്യം, അഴുകിയ മാംസം, മറ്റ് ഭക്ഷണങ്ങള്‍, മലം എന്നിവയ്ക്ക് ചുറ്റും കറങ്ങുന്നവരാണ്. അതിനാല്‍ അവ നിങ്ങളുടെ വീട്ടിലേക്കും ശരീരക്കിലേക്കും രോഗാണുക്കളെ വഹിച്ച് കൊണ്ടുവരുന്നു. പ്രകൃതിദത്തമായി രീതിയില്‍ എങ്ങനെയാണ് ഈച്ചകളെ അകറ്റേണ്ടത് എന്ന് നമുക്ക് നോക്കാം.

flies

വീട്ടില്‍ ഈച്ചകളെ അകറ്റാന്‍ പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ടണ്‍ കണക്കിന് രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, ഈച്ചകളെ അകറ്റാന്‍ ആരോഗ്യകരവും പ്രകൃതിദത്തവുമായ ചേരുവകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

കര്‍പ്പൂരം കത്തിക്കുന്നത് വഴി ഈച്ചകളെ അകറ്റാന്‍ സാധിക്കും. കര്‍പ്പൂരം വെറുതെ ഒരിടത്ത് തുറന്ന് വെച്ചാലും ഈച്ചകളെ ഒഴിവാക്കാം. ആപ്പില്‍ വിനഗര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി ഈച്ച വന്നിരിക്കുന്ന സ്ഥലങ്ങളില്‍ തളിക്കുന്നത് നല്ലതാണ്. വീട്ടില്‍ നന്നായി തഴച്ചുവളരുന്ന തുളസി ഉണ്ടെങ്കില്‍ ഈച്ച ശല്യം പൊതുവെ കുറവായിരിക്കും. ജനാലകള്‍ക്ക് സമീപം പുതിന ചെടി വളര്‍ത്തുന്നതും ഈച്ചകളെ അകറ്റാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ്.

അല്‍പം വിക്‌സ് വെള്ളത്തില്‍ കലക്കി വീട് തുടക്കുന്നത് വഴിയും ഈച്ചകളെ അകറ്റി നിര്‍ത്താന്‍ സാധിക്കും. വീട്ടില്‍ ഈച്ചകള്‍ പെരുകാനുള്ള പ്രധാനങ്ങളിലൊന്ന് വീടിനകോ സമീപമോ വൃത്തിയായി സൂക്ഷിക്കാത്തതാണ്. ഒരു കൂട്ടം ഈച്ചകളെ എന്നും കാണുന്നത് നല്ല സൂചനയല്ല. കാരണം അതിനര്‍ത്ഥം ഒരു ഡസന്‍ മുട്ടകള്‍ ഇവ ഇതിനകം ഇട്ടിട്ടുണ്ടെന്നും ഈച്ചകള്‍ പെരുകാന്‍ പോകുകയാണ് എന്നുമാണ്.

വീടിനുള്ളിലെ ബാത്ത്‌റൂം, അടുക്കള മുതലായവ വൃത്തിയായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. തൊടിയില്‍ ചക്ക, മാങ്ങ, പഴം പോലുള്ളവയൊന്നും വീണ് ചീഞ്ഞ് കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയാണ് ഈച്ചയുടെ ജീവിത കാലം. ഈച്ചകളുടെ ആയുസ് അവ ജീവിക്കുന്ന ആവാസ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+