കൈ നാറുമെന്ന് പറഞ്ഞ് മീന്‍ വാങ്ങാതിരിക്കേണ്ട; ഇതാ ഒരു അടിപൊളി ട്രിക്ക്..!!
മീന്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. മത്തി, അയല, കിളിമീന്‍, നെത്തോലി തുടങ്ങിയവയാണ് പൊതുവെ നമ്മുടെ നാട്ടില്‍ സമൃദ്ധമായി ലഭിക്കുന്ന മീനുകള്‍. മീന്‍ കറി, മീന്‍ പൊള്ളിച്ചത്, മീന്‍ വറുത്തത്, മീന്‍ വറ്റിച്ചത്, മീന്‍ ബിരിയാണി തുടങ്ങി നിരവധി വിഭവങ്ങള്‍ മീന്‍ കൊണ്ടുണ്ടാക്കാറുണ്ട്. ഭക്ഷണത്തിന് ഒരല്‍പം മീന്‍ കറിയില്ലാതെ എങ്ങനെയാ എന്ന് ചോദിക്കുന്ന ഒരാളെങ്കിലും നമുക്ക് ചുറ്റുമുണ്ടാകും.
എന്നാല്‍ മീന്‍ കറി കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് കൈകളില്‍ അവശേഷിപ്പിക്കുന്ന മണം എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല. മീന്‍ നന്നാക്കുമ്പോഴും കഴിക്കുമ്പോഴും എല്ലാം ഒരു ദുര്‍ഗന്ധം കൈകളില്‍ അവശേഷിപ്പിക്കും എന്നതാണ് ഇതിലെ ഏക ദോഷം. ചിലര്‍ ഇക്കാരണത്താല്‍ മാത്രം മത്സ്യം വാങ്ങുന്നത് ഒഴിവാക്കുന്നുമുണ്ട്. എന്നാല്‍ ഇനി അങ്ങനെയൊന്നും ചെയ്യേണ്ടി വരില്ല.

മീന്‍ മുറിച്ചാലും കഴിച്ചാലും കൈകളിലും പ്ലേറ്റിലും ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാന്‍ ചില പോംവഴികള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. വിനാഗിരിയാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ഒരു കപ്പ് വെള്ളം എടുത്ത് കുറച്ച് വിനാഗിരി ചേര്‍ക്കുക. നിങ്ങളുടെ കൈകളും മീന്‍ മുറിച്ച കത്തി, സിങ്ക്, പ്ലേറ്റുകള്‍ എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഈ വിനാഗിരി ലായനി ഉപയോഗിച്ച് കഴുകി നോക്കൂ.
മാറ്റം നേരില്‍ കാണാന്‍ സാധിക്കും. വിനാഗിരിക്ക് പകരം നാരങ്ങ നീരും ഉപയോഗിക്കാം. കൂടുതല്‍ മികച്ച ഫലങ്ങള്‍ക്കായി നാരങ്ങാനീരിനൊപ്പം ഉപ്പോ ബേക്കിംഗ് സോഡയോ ചേര്‍ക്കാം. നിങ്ങള്‍ സാധാരണയായി മീന്‍ മുറിക്കുന്ന സിങ്കില്‍ നിന്നും അടുക്കളയിലെ കൗണ്ടര്‍ടോപ്പില്‍ നിന്നും മീനിന്റെ മണം എളുപ്പത്തില്‍ അകറ്റാന്‍ ഇത് സഹായിക്കും. മീന്‍ മുറിച്ച് കഴിഞ്ഞ് കൈകളിലുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കൈകള്‍ തടവാം.
ഒരു ചെറിയ കഷ്ണം നാരങ്ങ മീന്‍ മുറിച്ച ശേഷം കൈയില്‍ വെച്ച് തടവുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നതാണ്. കൂടാതെ മല്ലിയില പൊടിയും മീന്‍ മുറിച്ചത് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നു. കത്തിയിലും മീന്‍കറി വെച്ച പാത്രത്തിലും അല്‍പം വെളുത്തുള്ളി പേസ്റ്റ് തേക്കുന്നത് മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ്. കോള്‍ഗേറ്റ് പേസ്റ്റ് ഉപയോഗിച്ച് കൈകള്‍ തടവുന്നതും മീന്‍ മുറിച്ചാലുള്ള ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.












Click it and Unblock the Notifications