വര്‍ക്കൗട്ട് എവിടെ നിന്ന് തുടങ്ങാം എങ്ങനെ തുടങ്ങാം; ഒറ്റ ക്ലിക്ക് മതി; ഈ ആപ്പുകളെ കുറിച്ച് അറിയണം
ആരോഗ്യ പരിപാലത്തിന് ഒരുപാട് പ്രധാന്യം കൊടുക്കുന്ന സമൂഹമാണ് ഇന്നത്തെ കാലത്ത്. അതുകൊണ്ട് തന്നെ എല്ലാവര്ക്കും കൃത്യമായ വര്‍ക്കൗട്ട് പ്ലാനുകളുമുണ്ടായിരിക്കും. എന്നാല്‍ വര്‍ക്കൗട്ട് അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് എന്ത് ചെയ്യണം, എവിടെ തുടങ്ങണം എന്നതിനെ കുറിച്ച് കൃത്യമായ അറിവൊന്നും ഉണ്ടാകണമെന്നില്ല.
എന്നാല്‍ അതേ കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സാങ്കേതിക വിദ്യകള്‍ ഒരുപാട് വളര്‍ന്നതോടെ വര്‍ക്കൗട്ട് എവിടെ നിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നുള്ള കാര്യങ്ങള്‍ അറിയാന്‍ ഇന്നത്തെ കാലത്ത് നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. നിങ്ങളുടെ വര്‍ക്കൗട്ടിന് കൃത്യമായ ചിട്ട കൊണ്ടുവരാന്‍ തിരഞ്ഞെടുക്കേണ്ട ആപ്പുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

8 ഫിറ്റ്
ഏറ്റവും ജനപ്രിയമായ വ്യായാമ ആപ്പുകളില്‍ ഒന്നാണ് 8 ഫിറ്റ്. 2014ല്‍ ആരംഭിച്ച ഈ ആപ്പില്‍ 10 ദശലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ ഒ എസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ആപ്പ് ലഭ്യമാണ്. ഏത് സമയത്തും, എവിടെ നിന്നും ഈ ആപ്പ് ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കും. ശരീര ഭാരം കുറയ്ക്കാനോ, കൂട്ടാനോ, മസില് ഗെയിനിംഗ് അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.
ഹെല്‍ത്തിഫൈമി
ഈ ആപ്പ് നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദശലക്ഷക്കണക്കിന് പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഈ ആപ്പ് വഴി ഫിറ്റ്നെസ് കോച്ചുകളുടെ സഹായം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഈ ആപ്പിലൂടെ ആപ്പിലൂടെ, പരിശീലകര്‍ ക്ലയന്റുകളുമായി ആശയവിനിമയം നടത്തുകയും ഫിറ്റ്നസ് പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. ഈ ആപ്പിന് പ്രീമിയം വേര്‍ഷനും ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് 1999 രൂപയാണ് സ്ബ്സ്ക്രിപ്ഷന് ചാര്‍ജ്. കൂടാതെ മറ്റനവധി പ്ലാനുകളും ലഭ്യമാണ്.
ഗൂഗിള്‍ ഫിറ്റ്
നിങ്ങള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുകയോ മികച്ച ഫിറ്റ്നസ് ആപ്പുകള്‍ തിരയുകയോ ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ ഫിറ്റ് ഏറ്റവും അനുയോജ്യമായ ഒപ്പുകളില്‍ ഒന്നാണ്. മികച്ച ഒരു ലൈഫ്സ്റ്റൈല്‍ പിന്തുടരാന് ഈ ആപ്പ് നിങ്ങളെ സഹായിക്കും. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് (ഡബ്ല്യുഎച്ച്ഒ), അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് (എഎച്ച്എ) എന്നിവയുമായി ചേര്‍ന്ന് നിരവധി സവിശേഷതകളാണ് ഗൂഗിള്‍ ഫിറ്റ് ഒരുക്കിയിരിക്കുന്നത്.
ഒരു സെന്‍സറില്‍ വിരല്‍ വെച്ചുകൊണ്ട് ഹൃദയവും ശ്വസനനിരക്കും നിരീക്ഷിക്കാന്‍ ഗൂഗിള്‍ ഫിറ്റ് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സ്മാര്‍ട്ട് വാച്ചിലേക്കോ സ്മാര്‍ട്ട്ഫോണിലേക്കോ ഗൂഗിള്‍ ഫിറ്റ് കണക്റ്റ് ചെയ്ത് നിങ്ങളുടെ ഏറ്റവും പുതിയ വ്യായാമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications