മുടി കൊഴിച്ചിലിന് ഫുൾ സ്റ്റോപ്പിടാം; വീട്ട് പരിസരത്ത് ഈ ഇലകളുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം
ഏത് പ്രായത്തിൽ ഉള്ളവരേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. വിപണിയിൽ കിട്ടുന്ന ഉത്പന്നങ്ങൾ കൊണ്ട് മുടികൊഴിച്ചിലിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെങ്കിലും അവ ദീർഘകാലത്തേക്ക് ആശ്വാസം നൽകണമെന്നില്ല. ചിലപ്പോൾ പാർശ്വഫലങ്ങളും ഉണ്ടായേക്കും. അതുകൊണ്ട് മുടിയിൽ ഉപയോഗിക്കാൻ ഏറ്റവും നല്ലത് പ്രകൃതിദത്ത ഉത്പന്നങ്ങളാണ്. അവയാകുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ആരോഗ്യമുള്ള മുടി നിലനിർത്താൻ നമ്മളെ സഹായിക്കും. ഇന്ന് അത്തരത്തിൽ മുടികൊഴിച്ചിലിന് പരിഹാരം കാണാൻ സാധിക്കുന്ന ആയുരവേദ ഇലകളെ കുറിച്ചാണ് പറയുന്നത്. ഇവ മുടി കൊഴിച്ചിലിന് പരിഹാരം കാണുമെന്ന് മാത്രമല്ല മുടി സമൃദ്ധമായി വളരാനും നിങ്ങളെ സഹായിക്കും.
കറ്റാർവാഴ
ചർമ്മത്തിന് കറ്റാർവാഴ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും കറ്റാർവാഴ ഉത്തമമാണ്. ഇവയിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വളരാൻ ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകളാണിവ. മാത്രമല്ല തലയോട്ടിലെ പിഎച്ച് നില സന്തുലിതമാക്കി താരൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇവ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ രോമകൂപങ്ങളും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.

വേപ്പില
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾക്ക് പേര് കേട്ട ഇലകളാണ് വേപ്പില. മുടി കൊഴിയാൻ കാരണമാകുന്ന തലയോട്ടിയിലെ അണുബാധകളെ തുരത്താൻ ഇവ സഹായിക്കും. വേപ്പില വെള്ളത്തിലിട്ട് ചൂടാക്കി തണുപ്പിച്ചതിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകാം. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും അതുപോലെ തന്നെ മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും. തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും ഇത് നല്ലതാണ്.
കറിവേപ്പില
കറിവേപ്പില കറികളുടെ രുചിക്കും മണത്തിനും മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ബെസ്റ്റാണ്. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പോഷകങ്ങളെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടു്തതുന്ന ബീറ്റാകരോറ്റിനും പ്രോട്ടീനുകളും കറിവേപ്പിലയിൽ ധാരാളം ഉണ്ട്. മുടിയിൽ പുരട്ടുന്നതിനായി അൽപം കറിവേപ്പിലയെടുത്ത് നന്നായി അരച്ചെടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ഇത് മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കും.
ചെമ്പരത്തി
പൂവും കായുമെല്ലാം ധൈര്യമായി ഉപയോഗിക്കാം. ചെമ്പരത്തിയുടെ ഇലയിൽ വിറ്റാമിൻ സിയും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്താനും മുടിക്ക് ശക്തിപകരാനും സഹായിക്കും. മുടി തിളങ്ങാനും മുടി കൊഴിച്ചിൽ നിർത്താനും സാധിക്കും.












Click it and Unblock the Notifications