മൂന്നു നേരവും ഹെവിയായി ഭക്ഷണം കഴിക്കുന്ന മലയാളി; ഇതാണ് നിങ്ങളെ കാത്തിരിക്കുന്നത്
മലയാളികളുടെ ഭക്ഷണത്തോടുള്ള അമിതമായ താല്‍പ്പര്യം പലപ്പോഴും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. ഇത് ആരോഗ്യത്തിനും വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അനാരോഗ്യകരമായ ജീവിത ശീലങ്ങളും ഭക്ഷണരീതിയും കാരണം ഹൃദ്രോഗങ്ങളും കുഴഞ്ഞുവീണുള്ള മരണങ്ങളുമൊക്കെ വര്‍ധിച്ചിട്ടുണ്ട്. ഭക്ഷണരീതികളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചിട്ടു പോലും മൂന്നു നേരവും 'ഹെവിയായി' ഭക്ഷണം കഴിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രഭാത ഭക്ഷണം രാജാവിനെപ്പോലെയും ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും അത്താഴം ദരിദ്രനെ പോലെയും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും രാജാവിനെപ്പോലെ കഴിക്കുന്നവരാണ് മിക്ക മലയാളികളും. ഈ ഭക്ഷണ രീതി ചെറുപ്പത്തില്‍ തന്നെ അമിതവണ്ണത്തിലേക്കും മറ്റ് ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കും. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണമാണെങ്കില്‍ പോലും കഴിക്കുന്ന അളവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് ശരീരത്തിന് ഹാനികരമാകും.

ഒരു സാധാരണ ദിവസത്തെ ഭക്ഷണക്രമം പരിശോധിച്ചാല്‍ എത്ര കലോറി അമിതമായി ശരീരത്തിലെത്തുന്നതെന്ന് കണക്കാക്കാന്‍ കഴിയും. രാവിലത്തെ ഭക്ഷണത്തിലൂടെ തന്നെ ഏകദേശം 800 കലോറി ശരീരത്തിലെത്തും. ഉച്ചയ്ക്ക് ചോറും ചപ്പാത്തിയും കറികളും പപ്പടവും ചേരുമ്പോള്‍ വീണ്ടും 800 കലോറി കടക്കുന്നു. ഇതിനു പുറമെ വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കുന്ന എണ്ണപലഹാരങ്ങളും രാത്രി വൈകിയുള്ള അത്താഴവും കൂടി ചേരുമ്പോള്‍ ഒരു ദിവസം ഏകദേശം 4,000 കലോറി വരെ പലരും അകത്താക്കുന്നുണ്ട്.
സാധാരണഗതിയില്‍ ഒരു പുരുഷന് പ്രതിദിനം 2,000 മുതല്‍ 2,500 വരെയും സ്ത്രീകള്‍ക്ക് 1,800 മുതല്‍ 2,200 വരെയുമാണ് ആരോഗ്യകരമായ കലോറി അളവ്. എന്നാല്‍ ഓരോ ദിവസവും ശരാശരി 1,500 കലോറി അധികമായി മിക്കവരുടെയും ശരീരത്തിനുള്ളില്‍ ചെല്ലുന്നു. മതിയായ ശാരീരിക അധ്വാനം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ അധിക കലോറി ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞുകൂടുന്നത്. ഇത് ഇന്‍സുലിന്‍ അളവ് വര്‍ധിക്കാനും ഫാറ്റി ലിവര്‍, പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. 'വീട്ടിലെ ഭക്ഷണം' ആയതുകൊണ്ട് എത്ര കഴിച്ചാലും കുഴപ്പമില്ലെന്ന ധാരണ തിരുത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ആരോഗ്യം നിലനിര്‍ത്താന്‍ പട്ടിണി കിടക്കുകയല്ല, മറിച്ച് ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുകയാണ് വേണ്ടത്. പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം ശീലമാക്കുന്നതും ഉച്ചഭക്ഷണത്തില്‍ ചോറിന്റെയും ചപ്പാത്തിയുടെയും അളവ് കുറയ്ക്കുന്നതും ഗുണകരമാണ്. വൈകുന്നേരങ്ങളില്‍ ബിസ്ക്കറ്റിനും എണ്ണപ്പലഹാരങ്ങള്‍ക്കും പകരം ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കണം. രാത്രി വൈകി ഹെവിയായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ലളിതമായ ശാരീരിക വ്യായാമങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുകയും ചെയ്താല്‍ വലിയ നിയന്ത്രണങ്ങളില്ലാതെ തന്നെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. അമിതമായി കഴിക്കുന്നതിനേക്കാള്‍ ആവശ്യത്തിന് മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
-
സയാറ്റിക്ക മൂലം വലഞ്ഞിരിക്കുകയാണോ? ഈ യോഗാസനങ്ങൾ ഒന്ന് പരീക്ഷിക്കൂ നോക്കൂ, പ്രശ്നം പമ്പ കടക്കും -
ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉണ്ടോ? ദീർഘായുസ്സ് ഉറപ്പെന്ന് പ്രശസ്ത ഡോക്ടർ -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications