എത്ര ചെറിയ മുറിയാണെങ്കിലും കാണാന്‍ വലുതായി തോന്നും; ഈ സിംപിള്‍ ട്രിക്ക് പരീക്ഷിച്ച് നോക്കൂ
വലിയ വീട് എന്ന സ്വപ്‌നം എല്ലാവര്‍ക്കും സഫലമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചെറിയ വീടും ചെറിയ മുറികളുമൊക്കെയായി പലരും ഒതുങ്ങി കൂടി കഴിയുന്നുണ്ടായിരിക്കും. എന്നാല്‍ വീടിനുള്ളിലെ മുറികള്‍ കാണുമ്പോള്‍ അത്യാവശ്യം വലിപ്പമുണ്ട് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില്ലറ പൊടിക്കൈകളൊക്കെയുണ്ട്. യഥാര്‍ത്ഥത്തില്‍ ചെറിയ മുറികള്‍ ഉള്ള വീടുകളാണ് കൈകാര്യം ചെയ്യാന്‍ എളുപ്പം.
നിങ്ങളുടെ ചെറിയ മുറി യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വലുതായി കാണണം എങ്കില്‍ ഇനി എളുപ്പത്തില്‍ സാധിക്കും. അതിന് സഹായിക്കുന്ന ചില നുറുങ്ങുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം. വലിയ സാമ്പത്തിക ബാധ്യത വരാത്തതിനാല്‍ തന്നെ ഇതൊന്ന് നിങ്ങള്‍ പരീക്ഷിച്ച് നോക്കുന്നത് നന്നായിരിക്കും.

ഏതൊരു വീടിന്റെയും പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അതിന് നല്‍കിയ നിറമാണ്. ഏറ്റവും ഉചിതമായ നിറം നല്‍കിയാല്‍ ചെറിയ മുറി വലുതായി തോന്നും. അല്‍പം ഇരുണ്ട നിറങ്ങള്‍ ചെറിയ മുറിക്ക് നല്‍കുന്നത് അതിന്റെ വലിപ്പ കുറവിനെ പെട്ടെന്ന് പ്രതിഫലിപ്പിക്കില്ല. ഒരു മുറിയില്‍ രണ്ട് നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഒരു വശത്ത് ഇരുണ്ടതും മറുവശത്ത് അല്‍പം തിളക്കമുള്ളതുമായ നിറം നല്‍കാം.
മുറിക്കുള്ളില്‍ വെക്കുന്ന ഫര്‍ണിച്ചറുകള്‍ ലംബമായി ഉള്ളത് തിരഞ്ഞെടുക്കുക. ബുക്ക് ഷെല്‍ഫ്, അലമാര എന്നിവ തിരശ്ചീനമായവ തിരഞ്ഞെടുക്കരുത്. അല്‍പം വലിയ കണ്ണാടി മുറിക്കുള്ളില്‍ വെക്കുക എന്നതാണ് മറ്റൊരു പോംവഴി. ഇത് ആളുകളുടെ ദൃഷ്ടിയെ പെട്ടെന്ന് ആകര്‍ഷിക്കും. സ്വാഭാവികമായി മുറിയുടെ വലിപ്പത്തേക്കാള്‍ ഇതിലേക്കായിരിക്കും ആളുകളുടെ ശ്രദ്ധ പതിയുക.
ജനലുകളില്‍ ഒതുങ്ങി നില്‍ക്കുന്ന കര്‍ട്ടന്‍ ഉപയോഗിക്കുക. വിടര്‍ന്ന് അലസമായി കിടക്കുന്ന കര്‍ട്ടന്‍ ഒരുപാട് സ്ഥലം കുറക്കുന്നതായി അനുഭവപ്പെടും. അതിനാല്‍ ജനലുകളുടെ അളവിന് കൃത്യമായ കര്‍ട്ടന്‍ വേണം വെക്കാന്‍. പ്രകൃതിദത്തമായ വെളിച്ചം കടന്ന് വരാന്‍ അനുവദിക്കണം. മുറിക്കുള്ളില്‍ അനാവശ്യമായി വസ്ത്രങ്ങള്‍ വലിച്ചിടാതിരിക്കുക. എല്ലാ വസ്തുക്കളും അതിന്റേതായ സ്ഥാനത്ത് വെക്കാന്‍ ശ്രമിക്കുക.
ഒരു അലമാര, കട്ടില്‍, ഷെല്‍ഫ്, ചെറിയ ടേബിള്‍, കസേര ഇത്രയും സാധനം മാത്രം മുറിയില്‍ വെക്കുക. ഭിത്തിയില്‍ ഒരുപാട് ഫോട്ടോ തൂക്കാതിരിക്കുക. കൂടുതല്‍ ചിത്രങ്ങള്‍ വെക്കുന്നത് മുറിയുടെ വലിപ്പം കുറച്ചത് പോലെ തോന്നും. മുറിക്കുള്ളില്‍ അയ കെട്ടുന്ന ശീലം ഒഴിവാക്കുക. ഭിത്തിയില്‍ തൂക്കിയിടുന്ന കലണ്ടറിനും ക്ലോക്കിനും പകരം ചെറിയ ടേബിളില്‍ വെക്കാന്‍ പറ്റുന്നവയാണ് ഉചിതം. അത് മുറിക്ക് ഒരു പ്രത്യേക ഭംഗിയും നല്‍കും.












Click it and Unblock the Notifications