ഇന്‍ഡോര്‍ പ്ലാന്റ് വെറുതെ വെച്ചാല്‍ വീടിന്റെ ലുക്ക് മാറില്ല.. അതിന് ഇക്കാര്യം ചെയ്യണം
നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് നിങ്ങളുടെ വീട്. കൊട്ടാരമായാലും കുടിലായാലും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പ്രധാനം. ഒരുപക്ഷെ നിങ്ങളുടെ സ്വപ്നത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടായിരിക്കില്ല. സാമ്പത്തികമായുള്ള പരാധീനതകള്‍ കാരണം പല പ്ലാനുകളും നിങ്ങള്‍ വീട് നിര്‍മാണത്തില്‍ ഉപേക്ഷിച്ചിട്ടുണ്ടായിരിക്കും.
എന്നാല്‍ നിരാശരാകേണ്ട. വളരെ ലളിതമായ ചില നുറുങ്ങുകളിലൂടെ നിങ്ങള്‍ക്ക് വീടിനകം മോടിപിടിപ്പിക്കാന്‍ സാധിക്കും. അതിന് അല്പം ക്ഷമയും ക്രിയാത്മകമായി എന്തും ചെയ്യാനുള്ള മനസുമാണ് ആദ്യം വേണ്ടത്. വീടിനകം അത്യാധുനിക വസ്തുക്കളാല്‍ മോടി പിടിപ്പിക്കാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തുച്ഛമായ വിലക്ക് തന്നെ കാണാന്‍ വളരെ ഭംഗിയുള്ള ഡെക്കോര്‍ ഐറ്റങ്ങളുണ്ട്.

അതുമല്ല അല്പം കരകൗശല വസ്തുക്കളൊക്കെ ഉണ്ടാക്കാന്‍ അറിയുന്നവരാണ് നിങ്ങളല്ലെങ്കില്‍ കാശ് ചിലവില്ലാതെ തന്നെ വീട് മോടി പിടിപ്പിക്കാനാകും. വീട്ടിലെ പഴകിയ വസ്തുക്കളൊക്കെ ഉപയോഗിച്ച് അല്പം ക്രിയേറ്റീവ് എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച് നോക്കൂ. ഇത് നിങ്ങളുടെ മാനസികോല്ലാസത്തിനും ഏറെ പ്രധാനമായിരിക്കും. എന്ത് തന്നെ ചെയ്താലും വീടിനകം മോടിപിടിപ്പിക്കാനുള്ള വസ്തുക്കള്‍ വെറുതെ വാങ്ങിയിട്ടോ സ്വയം ഉണ്ടാക്കിയിട്ടോ മാത്രം കാര്യമില്ല.
അത് എവിടെ കൃത്യമായി പ്ലേസ് ചെയ്യുന്നു എന്നുള്ളിടത്താണ് വീട് മോടിപിടിപ്പിക്കലിലെ പ്രധാന കാര്യം. പലരും വീട് മോടിപിടിപ്പിക്കാനുള്ള വസ്തുക്കള്‍ തെറ്റായ സ്ഥലത്താണ് കൊണ്ടുപോയി വെക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും അലങ്കാര വസ്തുക്കള്‍ അലങ്കോല വസ്തുക്കളായി മാറുകയും ചെയ്യും. വീടിനകത്തെ ഓരോ മുറിയുടേയും മൂലകളാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം.
പലപ്പോഴും അധികം പേരുടയും ശ്രദ്ധ പതിയാത്ത ഇടമാണ് ഇത്. ഏറ്റവും അലസമായി പരിപാലിക്കുന്നയിടവും ഇത് തന്നെയാണ്. അതിനാല്‍ വീടുകളിലെ കോര്‍ണര്‍ തന്നെ നമുക്കെടുക്കാം. കിടപ്പുമുറിയിലോ സ്വീകരണമുറിയിലോ ഒരു സൈഡ് ടേബിളോ ഷെല്‍ഫുകളോ വെക്കാന്‍ എപ്പോഴും കോര്‍ണര്‍ തിരഞ്ഞെടുക്കുക. ഇത് മുറിയ്ക്കുള്ളില്‍ ആവശ്യത്തിന് സ്പേസ് പ്രദാനം ചെയ്യുന്നതായി ഫീല്‍ ചെയ്യും.
ഇന്‍ഡോര്‍ പ്ലാന്റുകള്‍ പലപ്പോഴും പല സ്ഥലങ്ങളിലാണ് വെക്കാറുള്ളത്. എന്നാല്‍ ജനലും കോര്‍ണറും ചേര്‍ന്ന് വരുന്ന ഭിത്തിയുടെ കോര്‍ണറില്‍ ആയിരിക്കണം ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെക്കേണ്ടത്. അത്യാവശ്യം ഉയരത്തില്‍ വളരുന്ന ഒരു ഇന്‍ഡോര്‍ പ്ലാന്റ് ആണെങ്കില്‍ ജനലഴികളിലേക്ക് കൂടി അതിന്റെ ഇലകള്‍ വരുന്ന തരത്തില്‍ വെക്കുന്നത് വീടിന് മനോഹാരിത നല്‍കും. സ്റ്റെയര്‍കേസിലെ എല്ലായിടത്തും ഇന്‍ഡോര്‍ പ്ലാന്റ് വെക്കുന്നത് ബോറായിരിക്കും.
സ്റ്റെയര്‍കേസിന്റെ ഫസ്റ്റ് പ്ലാറ്റ്ഫോം വരുന്ന കോര്ണറായിരിക്കും ഇന്‍ഡോര്‍ പ്ലാന്റ് വെക്കാന്‍ ഉത്തമം. അടുക്കളയിലെ സിങ്കിന് സമീപമുള്ള ജനലില്‍ ചെറിയ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെക്കുന്നത് രസകരമായിരിക്കും. അല്‍പ്പം വള്ളിപോലെ തൂങ്ങുന്ന പ്ലാന്റുകള്‍ ഇവിടെ വെക്കാനാണ് ഏറ്റവും ഉചിതം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications