Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊരിവെയിലത്തെ ഉദ്ഘാടനത്തിലും ഹണി റോസ് വാടില്ല; ഇതല്ലേ ബ്യൂട്ടി ടിപ്‌സ്, പരീക്ഷിച്ചാലോ

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഹണി റോസ് സിനിമയിലെ തന്റെ 20-ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. അടുത്ത കാലത്തായി സിനിമകളേക്കാള്‍ ഏറെ ഉദ്ഘാടന ചടങ്ങുകളിലൂടെയാണ് താരം ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെക്കുറെ എല്ലാ ദിവസങ്ങളിലും താരത്തിന്റെ ഉദ്ഘാടന പരിപാടിയുടെ വീഡിയോകള്‍ വരികയും അത് വൈറലാകുകയും ചെയ്യാറുണ്ട്. വെയിലായാലും മഴയായാലും താരം തന്റെ ഉദ്ഘാടന ഷെഡ്യൂള്‍ തെറ്റിക്കാറില്ല. അതേസമയം വ്യത്യസ്ത കാലാവസ്ഥയിലും തന്റെ ചര്‍മ്മ സംരക്ഷണത്തിന് താരം മുന്‍തൂക്കം കൊടുക്കാറുണ്ട്. അതിനാലാണ് പ്രായം 30 കഴിഞ്ഞിട്ടും ഹണി റോസിന്റെ മുഖത്തെ പ്രസരിപ്പിന് ഒരു കോട്ടവും തട്ടാതിരിക്കുന്നത്.

honey rose

പൊരിവെയിലത്തെ ഉദ്ഘാടനത്തിനിടയിലും എങ്ങനെയാണ് ഹണി റോസ് തന്റെ ചര്‍മ്മം സംരക്ഷിക്കുന്നത് എന്നല്ലേ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഹണി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വളരെ സെന്‍സിറ്റീവായ സ്‌കിന്നാണ് തന്റേത് എന്നും അതുകൊണ്ട് തന്നെ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളാണ് ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് എന്നും ഹണി റോസ് പറയുന്നു.

രാമച്ചം കൂടിച്ചേര്‍ന്നുള്ള ഹണിബാത്ത് സ്‌ക്രബ്ബര്‍ ഉപയോഗിക്കാറുണ്ട് എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ ഇത് സഹായിക്കും. ചര്‍മ്മസംരക്ഷണത്തില്‍ മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. മേക്കപ്പ് ചെയ്യാന്‍ തനിക്കു ഭയങ്കര ഇഷ്ടമാണ് എന്നും അതും സ്വന്തമായി ചെയ്താലേ തൃപ്തി വരികയുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു. ചര്‍മ്മ സംരക്ഷണത്തില്‍ ഫിറ്റ്‌നസും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് താരം മനസിലാക്കുന്നു.

എന്നാല്‍ ഫിറ്റ്നസ് നോക്കാറുണ്ടെങ്കിലും താന്‍ ഭക്ഷണം വളരെ ആസ്വദിച്ചുകഴിക്കുന്ന ഒരാളാണ് എന്നും കുക്ക് ചെയ്യാനും ഇഷ്ടമാണ് എന്നും ഹണി റോസ് പറഞ്ഞു. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അമിത വിശപ്പിനെ അകറ്റാനും സംതൃപ്തിയോടെ നിലനില്‍ക്കാനും സാധിക്കും.

സ്വീറ്റ്സിന്റെ അഡിക്റ്റായതിനാല്‍ ഇപ്പോള്‍ വണ്ണം കൂടിയിട്ടുണ്ട്. ഇനി അത് കുറയ്ക്കണം. അതിനുള്ള വര്‍ക്കൗട്ടും കാര്യങ്ങളും തുടങ്ങിയിട്ടുണ്ട് എന്നും ഹണി വ്യക്തമാക്കി. എന്നാല്‍ ചെറുപ്പമായി നിലനില്‍ക്കാന്‍ ഫോര്‍മുലയൊന്നും ഇല്ല എന്നും ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരമാണ് ടൂള്‍ എന്നതിനാല്‍ അത് സംരക്ഷിക്കാനുള്ള പൊടിക്കൈകള്‍ ചെയ്യാറുണ്ട് എന്നുമാണ് ഹണി റോസ് പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശാരീരിക ആരോഗ്യം പോലെത്തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്. അതുകൊണ്ട് ഹാപ്പിയായി, പോസിറ്റീവായി ഇരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് എന്നും ഹണി റോസ് പറയുന്നു. അതേസമയം ഫാഷന്‍ അപ്‌ഡേറ്റിലും താരം മുന്നിലാണ്. താന്‍ ഒട്ടും ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല എന്നും ഒരുപാട് ഉദ്ഘാടനപരിപാടികള്‍ ചെയ്യുന്നതുകൊണ്ട് അധികം ചെലവില്ലാത്ത എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഔട്ട്ഫിറ്റ്സ് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് എന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+