മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടാന്‍ തയാറാണോ? 7000 വീടുകളുടെ ബില്ലിന് തുല്യം
മുംബൈ: ചൂട് കാലത്ത് വൈദ്യുതി നിരക്ക് എല്ലാ സാധാരണക്കാര്‍ക്കും ഒരു പേടിസ്വപ്നമാണ്. താങ്ങാനാകാത്ത ബില്ലാണ് ഈ സമയത്ത് പലര്‍ക്കും ലഭിക്കുന്നത്. അതിന് വൈദ്യുതി ബോര്‍ഡിനെ പഴിപറഞ്ഞ് ആശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വസതികളില്‍ ഒന്നായ മുകേഷ് അംബാനിയുടെ വീട്ടിലെ വൈദ്യുതി ബില്‍ എത്രയായിരിക്കും.
ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായ ആന്റിലിയയിലെ വൈദ്യതി ബില്‍ കണ്ട് മുകേഷ് അംബാനിയുടെ നെഞ്ചിടിപ്പ് വര്‍ധിക്കാറുണ്ടോ? ഏതൊരു സാധാരണക്കാരനും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ കൗതുകം ഉണ്ടാകും.
റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ വിപണി മൂല്യം.

പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ് ഈ ബഹുനില മന്ദിരത്തിലുള്ളത്. ആഡംബര സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരേസമയം 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്ളോര്‍, അമ്പലം, ചുവരുകളില്‍ നിന്ന് മഞ്ഞ് പൊഴിയുന്ന സ്നോ റൂം, ഡാന്‍സ് ഫ്ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂന്ന് ഹെലിപാഡുകളാണ് വീടിനു മുകളിലായി അംബാനി ഒരുക്കിയിരിക്കുന്നത്. വീടിന്റെ വിവിധ നിലകളിലായി ഒമ്പത് എലിവേറ്ററുകളുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം എലിവേറ്ററുകളാണുള്ളത്.
ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയിലുള്ള വൈദ്യുതി ഉപകരണങ്ങളാണ് ആന്റിലിയയിലുള്ളത്. അതിനാല്‍ തന്നെ ഒരു സാധാരണക്കാരന് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ വൈദ്യുതി നിരക്കാണ് ഇവിടെ നിന്ന് ഇടാക്കുന്നത്.
ആന്റിലിയയില്‍ ആദ്യമായി വന്ന വൈദ്യുതി ബില്ല് വലിയ വാര്‍ത്തയായിരുന്നു. അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറിയ ആദ്യമാസം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ആ മാസം ആന്റിലിയയില്‍ 70,69,488 ലക്ഷ രൂപയുടെ (70 ലക്ഷത്തിലധികം രൂപ) വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ ഇപ്പോഴത്തെ ബില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഏകദേശം 7,000 വീടുകളുടെ പ്രതിമാസ വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്.
ആറു വര്‍ഷമെടുത്താണ് ആന്റിലിയയുടെ നിര്‍മാണം പൂര്‍ത്തിയായത്. റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രതയുള്ള ഭൂകമ്പം വരെ ചെറുക്കാന്‍ ഈ വസതിക്കു ശേഷിയുണ്ട്. 2011-ലാണ് അംബാനി കുടുംബം ഇങ്ങോട്ടേക്ക് താമസം മാറിയത്. ഏകദേശം 600 സ്റ്റാഫ് അംഗങ്ങളാണ് ഇവിടെയുള്ളത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications