Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനാ​ഗിരി മുതൽ ചൂട് വെള്ളം വരെ; നിങ്ങളുടെ ടൂത്ത് ബ്രഷ് വൃത്തിയാക്കേണ്ടത് ഇങ്ങനെ

ഭൂരിഭാഗം ആളുകളും രണ്ട് തവണ ബ്രഷ് ചെയ്യുന്നവരായിരിക്കും. രാവിലേയും രാത്രിയുമായിരിക്കും ബ്രഷ് ചെയ്യുന്നത്. പല്ലിന്റെ ആരോഗ്യത്തിന് വൃത്തി ആവശ്യവുമാണ്. പല്ല് രണ്ട് നേരം വൃത്തിയാക്കാൻ ശ്രദ്ധിക്കുമെങ്കിലും പല്ല് വൃത്തിയാക്കുന്ന ടൂത്ത് ബ്രഷിന്റെ കാര്യത്തിൽ നിങ്ങൾ കാര്യമായ ശ്രദ്ധ കൊടുക്കാറുണ്ടോ? നിങ്ങളുടെ ബ്രഷ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ ദോഷഫലം നിങ്ങൾക്ക് തന്നെയാണ്.

പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി നല്ല ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷുമൊക്കെ നമ്മൾ സമയമെടുത്ത് തന്നെ തിരഞ്ഞെടുക്കും. അതുപോലെ തന്നെ എങ്ങനെയാണ് ബ്രഷ് ചെയ്യേണ്ടത് എന്നത് ഉൾപ്പെടെ നമ്മൾ ശ്രദ്ധിക്കും. നിങ്ങൾ ബ്രഷ് ചെയ്യുമ്പോൾ എടുക്കുന്ന അതേ മുൻകരുതൽ നിങ്ങളുടെ ടൂത്ത് ബ്രഷിനും കൊടുക്കേണം. എങ്ങനെയാണ് നിങ്ങളുടെ ബ്രഷ് സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിയാം....

TEETH

എന്തുകൊണ്ടാണ് ടൂത്ത് ബ്രഷ് വൃത്തിയാക്കണം എന്ന് പറയുന്നത്?

നിങ്ങളുടെ ടൂത്ത് ബ്രഷ് വൃത്തിയില്ലെങ്കിൽ അവയിൽ ബാക്ടീരിയ, ഫംഗസ്, വൈറസുകൾ എന്നിവ അടിയും. ഇത് നിങ്ങളുടെ വായിലേക്ക് അണുക്കളെ എത്തിക്കും. ബ്രഷ് വൃത്തിയാക്കുന്നത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

നിങ്ങളുടെ ടൂത്ത് ബ്രഷ് എത്ര തവണ വൃത്തിയാക്കണം?

ബ്രഷ് ചെയ്ത കഴിഞ്ഞ ഉടൻ തന്നെ ബ്രഷ് കഴുകണം. ദിവസേന കഴുകേണ്ടത് പ്രധാനപ്പെട്ടതാണ്. ബ്രഷ് ചെയ്ത ശേഷം, ടൂത്ത് പേസ്റ്റും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ടാപ്പ് വെള്ളത്തിനടിയിൽ ടൂത്ത് ബ്രഷ് നന്നായി കഴുകുക.

ദിവസം കഴുകുന്നത് കൂടാതെ ആഴ്ചയിലൊരിക്കൽ സമയമെടുത്ത് വൃത്തിയാക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും കൂടുതൽ നന്നായി വൃത്തിയാക്കുക. എങ്ങനെയാണ് വൃത്തിയാക്കേണ്ടതെന്ന് നോക്കാം..

നിങ്ങളുടെ ടൂത്ത് ബ്രഷ് വൃത്തിയാക്കാനുള്ള മാർഗ്ഗങ്ങൾ

1. അണുക്കളെ നശിപ്പിക്കാൻ ചൂടുവെള്ളം: നിങ്ങളുടെ ടൂത്ത് ബ്രഷ് ചൂടുവെള്ളത്തിൽ കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക. ബ്രഷിന്റെ രോമങ്ങൾക്ക് കേടുപാടുകൾ വരാതിരിക്കാൻ വെള്ളത്തിന് ചൂട് കൂടുതൽ ഇല്ലെന്ന് ഉറപ്പാക്കുക.

2. ആന്റി ബാക്ടീരിയൽ മൗത്ത് വാഷിൽ കഴുകുക: ബ്രഷിന്റെ രോമമുള്ള ഭാ​ഗം ഒരു ആന്റി ബാക്ടീരിയൽ മൗത്ത് വാഷിൽ ഏകദേശം 30 സെക്കൻഡ് നേരം മുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

3. ഹൈഡ്രജൻ പെറോക്സൈഡ് സോക്ക്: ഒരു കപ്പിൽ തുല്യ അളവിൽ വെള്ളവും ഹൈഡ്രജൻ പെറോക്സൈഡും കലർത്തുക. നിങ്ങളുടെ ടൂത്ത് ബ്രഷ് കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക, തുടർന്ന് നന്നായി കഴുകുക.

4. വിനാഗിരി ലായനി: പകുതി വെള്ളവും പകുതി വൈറ്റ് വിനാഗിരിയും ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. നിങ്ങളുടെ ടൂത്ത് ബ്രഷ് 15 മിനിറ്റ് മുക്കിവയ്ക്കുക, എന്നിട്ട് വെള്ളത്തിൽ കഴുകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+