Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയിണകള്‍ എത്ര നാള്‍ കൂടുമ്പോള്‍ വൃത്തിയാക്കണം; കിടക്കും മുന്‍പ് അറിഞ്ഞിരിക്കാന്‍ ഈ കാര്യങ്ങള്‍

സുഖകരമായ ഉറക്കം ലഭിക്കാന്‍ തലയിണകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. പലര്‍ക്കും വൈകാരികമായ അടുപ്പം കൂടി തലയിണകളോട് ഉണ്ട്. തലയിണകളെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവരും നിരവധിയാണ്. കഴുത്തിന് നല്ല പിന്തുണ ലഭിക്കാന്‍ തലയിണ നിര്‍ണായകമാണ്.

എന്നാല്‍ വര്‍ഷങ്ങളായി ഒരേ തലയിണ തന്നെ കഴുകാതെ ഉപയോഗിക്കുന്നവരുണ്ട്. കൂടുതല്‍ പേരും ഷീറ്റുകളും തലയിണ കവറുകളും മാത്രമാണ് കഴുകുന്നത്. തലയിണകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു. പലപ്പോഴും വിയര്‍പ്പ്, എണ്ണമയം, മൃതകോശങ്ങള്‍, പൊടിപടലങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയുടെ കൂടാരമാണ് തലയിണകള്‍.

വെളുത്ത നിറത്തിലുള്ള തലയിണകള്‍ കാലക്രമേണ അഴുക്ക് അടിഞ്ഞുകൂടി കറുത്ത നിറത്തില്‍ കാണപ്പെടാറുണ്ട്. ഇതില്‍ തലവച്ച് കിടന്നുറങ്ങുന്നവര്‍ക്ക് പലപ്പോഴും അവരറിയാതെ അലര്‍ജിയോ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളോ ചര്‍മ്മ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒന്നു രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും തലയിണകള്‍ മാറ്റാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് കടന്നുകൂടുന്നതില്‍ നിന്ന് തടയുന്നു.

pillow

പോളിസ്റ്റര്‍, സിന്തറ്റിക് തലയിണകള്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ഉപയോഗിച്ച ശേഷം കളയേണ്ടതാണ്. തലയിണകള്‍ വാഷിങ് മെഷീനില്‍ കഴുകാം എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കുന്നു. ആദ്യം തലയിണ വാഷിങ് മെഷീനില്‍ കഴുകാന്‍ പറ്റുമോ എന്ന് ലേബല്‍ നോക്കി പരിശോധിച്ച് ഉറപ്പാക്കുക.

രണ്ടു തലയിണകള്‍ വാഷിങ് മെഷീനില്‍ ഒരുമിച്ച് കഴുകാം. നേരിയ ലിക്വിഡ് ഡിറ്റര്‍ജന്റ് മാത്രം ഉപയോഗിക്കുക. സോപ്പും അഴുക്കും നീക്കം ചെയ്യാന്‍ രണ്ടു തവണ വാഷിങ് മെഷീനില്‍ കഴുകുക. തുടര്‍ന്ന് തലയണ വെയിലത്തു വച്ച് നന്നായി ഉണങ്ങിയെന്ന് ഉറപ്പാക്കുക അല്ലെങ്കില്‍ പൂപ്പല്‍ ബാധിക്കാനുള്ള സാധ്യതയുണ്ട്.

തലയിണയുടെ ദുര്‍ഗന്ധം അകറ്റാനും പുതുമ ലഭിക്കാനും തലയിണയില്‍ ബേക്കിങ് സോഡ ചെറുതായി വിതറുക. 30 മിനിറ്റോളം അങ്ങനെ നിലനിര്‍ത്തുക. ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് ബേക്കിംഗ് സോഡ വലിച്ചെടുക്കുക. തുടര്‍ന്ന് വെയിലത്ത് തലയിണ വയ്ക്കുക. ഇത് ഒരു പ്രകൃതിദത്ത അണുനാശിനിയാണ്. ഈര്‍പ്പവും ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

മൂന്നു മുതല്‍ ആറു മാസം കൂടുമ്പോഴെങ്കിലും തലയിണകള്‍ വൃത്തിയാക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം വളര്‍ത്തു മൃഗങ്ങള്‍ കൂടെ കിടക്കുന്നുണ്ടെങ്കില്‍ രണ്ടു മൂന്നു മാസം കൂടുമ്പോള്‍ വൃത്തിയാക്കുന്നത് നന്നായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+