ബാത്‌റൂമിലെ വീഴ്ച്ച നിങ്ങളെ കിടപ്പു രോഗിയാക്കേണ്ട; തെന്നല്‍ ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍
ബാത്‌റൂമിലെ തെന്നല്‍ ഇന്ന് പല ആധുനിക വീടുകളിലും നേരിടുന്ന വലിയ പ്രശ്‌നമാണ്. ബാത്‌റൂമില്‍ തെന്നി തലയടിച്ച് വീണ് മരണം വരെ സംഭവിച്ച വാര്‍ത്തകളും അടുത്തിടെ നിരവധിയായി വരുന്നുണ്ട്. പ്രായമായവര്‍ക്കാണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നത്. അതിനു കാരണം പ്രായമാകുമ്പോള്‍ കാലുകളിലെ പേശികളില്‍ ഉണ്ടാവുന്ന ബലഹീനതയാണ്. അതുകൊണ്ട് തന്നെ ബാലന്‍സ് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്.
ശുചിമുറിയിലെ വഴുവഴുക്കുള്ള പ്രതലവും വീഴ്ചയ്ക്ക് പ്രധാന കാരണമാണ്. അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ വീടുകളില്‍ 65 വയസിനു മുകളിലുള്ളവരില്‍ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഓരോ വര്‍ഷവും ബാത്‌റൂമില്‍ വഴുതി വീഴുന്നുണ്ട്. ഈ വീഴ്ചകള്‍ 80 ശതമാനവും സംഭവിക്കുന്നത് കുളിമുറിയിലാണ്. ഇത് തടയാനുള്ള ഏക മാര്‍ഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക എന്നതാണ്.

വീഴ്ച മൂലം ശരീരത്തിന് പരിക്കുകള്‍, ഒടിവുകള്‍ തലയ്ക്ക് ആഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പ്രായമേറുന്തോറും അപകട സാധ്യതയും വര്‍ധിക്കും. ബാത്‌റൂം പണിയുമ്പോള്‍ തന്നെ തറയില്‍ ഗ്രിപ്പുള്ള ടൈലുകള്‍ വേണം വിരിക്കാന്‍.
ബാത്‌റൂമില്‍ നടത്തത്തെ തടസപ്പെടുത്തുന്ന ചെടികള്‍, വേസ്റ്റ് ബിന്നുകള്‍, കാലിയായ കുപ്പികള്‍ എന്നിവയൊന്നും സൂക്ഷിക്കരുത്. കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാല്‍ തെന്നാത്ത വിധമുള്ള ഫ്‌ളോര്‍ മാറ്റുകള്‍ ഉപയോഗിക്കുക. ബാത്‌റൂമിലെ ടൈല്‍സില്‍ എണ്ണമെഴുക്കും സോപ്പിന്റെ അവശിഷ്ടങ്ങളും പറ്റിപ്പിടിച്ചിരിക്കാത്ത വിധം കുളി കഴിയുമ്പോള്‍ തന്നെ വെള്ളമൊഴിച്ച് വൃത്തിയാക്കുക. വീട് പണിയുമ്പോള്‍ നല്ല സൂര്യപ്രകാശവും വായു പ്രവാഹവുമുള്ള ഭാഗത്ത് കുളിമുറി പണിയുക. ഇത് ടൈല്‍സ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കും. പൂപ്പല്‍ ബാധയും തടയുന്നു.
ബാത്‌റൂം കഴുകുമ്പോള്‍ ഭിത്തികളിലും വെള്ളമൊഴിച്ച് കഴുകി സോപ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കുക. അല്ലെങ്കില്‍ കൈ വയ്ക്കുമ്പോള്‍ തെന്നാനുള്ള സാധ്യത കൂടുതലാണ്. ബാത്‌റൂമില്‍ നല്ല വെട്ടവും ഉറപ്പുവരുത്തുക. എങ്കില്‍ മാത്രമേ തറയിലുള്ള സോപ്പ് പതയും മറ്റും പെട്ടെന്ന് ശ്രദ്ധയില്‍പെടൂ.
പ്രായമായവര്‍ക്ക് അര്‍ധരാത്രിയില്‍ ബാത്‌റൂം പെട്ടെന്ന് കണ്ടുപിടിക്കാന്‍ ലൈറ്റിന്റെ സ്വിച്ച് കിടക്കയ്ക്ക് അരികില്‍ സ്ഥാപിക്കുക. വയോധികര്‍ക്കു വേണ്ടി ബാത്‌റൂമില്‍ ഗ്രാബ് ബാറുകള്‍ ഘടിപ്പിക്കുക. ഇത് വയോധികര്‍ക്ക് ബാലന്‍സ് നഷ്ടപ്പെട്ടാലും പെട്ടെന്ന് പിടിച്ചു നില്‍ക്കാന്‍ സഹായിക്കും. ബാത്‌റൂം എപ്പോഴും വരേണ്ടതാക്കി സൂക്ഷിക്കുകയാണ് വീഴ്ചകള്‍ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ബാത്‌റൂം വെറ്റ് സോണും ഡ്രൈസോണുമായി തിരിക്കുന്നതും നല്ലതാണ്. ഒരു കര്‍ട്ടന്‍ കൊണ്ട് ഇതിനെ വേര്‍തിരിക്കാം. ഇത് ക്ലോസറ്റിന്റെ ഭാഗം ഡ്രൈയായിരിക്കാന്‍ സഹായിക്കും.












Click it and Unblock the Notifications