Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെ ഫാൻ പൊടി പിടിച്ച് കറുത്തിരിക്കുകയാണോ? എളുപ്പത്തിൽ ഫാൻ വൃത്തിയാക്കാനുളള വഴികളിതാ

നമ്മുടെ വീടുകളിൽ ചൂടുകാലത്ത് വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് സീലിംഗ് ഫാൻ. ദിവസേന ഫാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി വൃത്തിയാക്കുന്നതിനെക്കുറിച്ച് വളരെ കുറച്ചുപേർ മാത്രമേ ചിന്തിക്കാറുള്ളൂ. വൃത്തിയാക്കാനുളള ബുദ്ധിമുട്ട് തന്നെയാണ് പ്രധാന കാരണം.

കുറച്ചുനാൾ കഴിയുമ്പോൾ ഫാനിന്റെ ലീഫുകളിൽ കട്ടിയിൽ പൊടിയും അഴുക്കും ചിലപ്പോൾ എണ്ണമയമുള്ള കറകളും പിടിച്ചിരിക്കുന്നത് കാണാം. ഫാൻ ഓൺ ചെയ്യുമ്പോഴെല്ലാം ഈ അഴുക്കുകൾ മുറിയിലുടനീളം പടരുകയും ചെയ്യും. അലർജി, ശ്വാസംമുട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഇത് കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കൂടാതെ ലീഫുകളിൽ പൊടി വന്നടിയുന്നത് ഫാനിന്റെ വേഗത കുറയ്ക്കുകയും ചെയ്തു.

വിജയുടെ കടുത്ത ഫാനായ സംഗീത, ക്യാമറക്കണ്ണുകളിൽ നിന്നകന്ന ദാമ്പത്യം, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?
വിജയുടെ കടുത്ത ഫാനായ സംഗീത, ക്യാമറക്കണ്ണുകളിൽ നിന്നകന്ന ദാമ്പത്യം, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?

മുറിയിലെ വായു ശുദ്ധമായിരിക്കാനും വീട് വൃത്തിയായി സൂക്ഷിക്കാനും ഫാൻ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. സീലിംഗ് ഫാൻ വൃത്തിയാക്കുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. എങ്ങനെയെന്നല്ലേ..

Cleaning dusty ceiling fan blades safely at home

1. ആദ്യം പവർ സപ്ലൈ ഓഫ് ചെയ്യുക

ഏതൊരു കാര്യത്തിലും സുരക്ഷയ്ക്കാണ് മുൻഗണന. ഫാൻ വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുൻപ് അത് ഓഫ് ആണെന്ന് ഉറപ്പുവരുത്തുക. കൂടുതൽ സുരക്ഷയ്ക്കായി ഫാനിന്റെ സ്വിച്ച് ബോർഡിൽ നിന്നുള്ള കണക്ഷൻ പൂർണ്ണമായും ഓഫ് ചെയ്യുന്നത് നല്ലതാണ്. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. പൊടി അടിക്കാതിരിക്കാൻ ഒരു മാസ്കും ധരിക്കുക. ഫാനിന് താഴെയുള്ള കട്ടിലോ ഫർണിച്ചറുകളോ ഒരു പഴയ ഷീറ്റ് ഉപയോഗിച്ച് മൂടിയിടുന്നത് പൊടി വീഴാതെ സൂക്ഷിക്കാൻ സഹായിക്കും.

കണ്ടത് കൂറ്റനൊരു സ്വർണ്ണപ്പാറ, ചരിത്രത്തിലെ അപൂർവ്വ കണ്ടെത്തൽ, ലോകത്തിന്റെ ഭാവി മാറ്റിയ ഒരു സ്വർണവേട്ട!
കണ്ടത് കൂറ്റനൊരു സ്വർണ്ണപ്പാറ, ചരിത്രത്തിലെ അപൂർവ്വ കണ്ടെത്തൽ, ലോകത്തിന്റെ ഭാവി മാറ്റിയ ഒരു സ്വർണവേട്ട!

2. ഉറപ്പുള്ള ഏണി അല്ലെങ്കിൽ സ്റ്റൂൾ ഉപയോഗിക്കുക

ഫാൻ ഉയരത്തിൽ കിടക്കുന്നതായതുകൊണ്ട് വൃത്തിയാക്കാൻ ഉയരമുള്ള എന്തെങ്കിലും സഹായം ആവശ്യമാണ്. ആടിയുലയുന്ന ഫർണിച്ചറുകൾക്ക് പകരം ഉറപ്പുള്ള ഒരു ഏണിയോ ശക്തമായ സ്റ്റൂളോ ഉപയോഗിക്കുക. വീഴാതെ ബാലൻസ് ചെയ്യാൻ പാകത്തിൽ വേണം നിൽക്കാൻ.

ഫാൻ വൃത്തിയാക്കാനുള്ള എളുപ്പവഴികൾ നോക്കാം.

പഴയ തലയിണക്കവർ

പൊടി ഒട്ടും താഴെപ്പോകാതെ ഫാൻ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്. ഒരു പഴയ തലയിണക്കവർ എടുത്ത് ഫാനിന്റെ ഒരു ലീഫിലേക്ക് പൂർണ്ണമായി കയറ്റി വെക്കുക. അതിനുശേഷം ലീഫിന്റെ ഇരുവശത്തും കൈകൾ അമർത്തിപ്പിടിച്ചുകൊണ്ട് കവർ പതുക്കെ പുറത്തേക്ക് വലിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ലീഫിലെ പൊടി മുഴുവൻ കവറിനുള്ളിൽ ശേഖരിക്കപ്പെടും, മുറിയിൽ ഒട്ടും പൊടി പറക്കുകയുമില്ല. എല്ലാ ലീഫുകളും ഇങ്ങനെ വൃത്തിയാക്കാം.

വാക്വം ക്ലീനർ

നിങ്ങളുടെ കയ്യിൽ ഫ്ലാറ്റ് ബ്രഷ് അറ്റാച്ച്മെന്റുള്ള വക്വം ക്ലീനർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഫാനിന്റെ ലീഫുകളിലെ പൊടി എളുപ്പത്തിൽ വലിച്ചെടുക്കാം. ഇത് പൊടി വായുവിൽ പടരുന്നത് പൂർണ്ണമായി തടയും.

നനഞ്ഞ തുണി

പൊടി തട്ടിക്കളഞ്ഞതിന് ശേഷം ചെറിയ നനവുള്ള ഒരു തുണിയോ വെറ്റ് വൈപ്പോ ഉപയോഗിച്ച് ലീഫുകൾ നന്നായി തുടയ്ക്കുക. ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് വെള്ളവും അല്പം ഡിഷ് വാഷ് ലിക്വിഡും കലർത്തി തുണിയിൽ സ്പ്രേ ചെയ്ത് തുടച്ചാൽ എണ്ണമയമുള്ള കറകൾ പൂർണ്ണമായും മാറി ഫാൻ പുതിയതുപോലെ തിളങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+