Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടി ജങ്ക് ഫുഡ് മാത്രമേ കഴിക്കുന്നുള്ളൂ, എന്ത് ചെയ്യും? ശീലങ്ങള്‍ മാറ്റാം; ഇങ്ങനെ ചെയ്താല്‍ മതി

ഫാസ്റ്റ് ഫുഡ് യുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. ഹോട്ടല്‍ ഭക്ഷണവും, ജങ്ക് ഫുഡുകളുമെല്ലാം നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത കാര്യമായി മാറിയിരിക്കുകയാണ്. പക്ഷേ ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലമാണ് ഇതെന്ന് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ല. എന്നാലും അതൊന്നും ഒഴിവാക്കാന്‍ നമ്മള്‍ തയ്യാറാവാറില്ല. പക്ഷേ ഈ ശീലം കുട്ടികളിലും ധാരാളം കണ്ടുവരുന്നുണ്ട്.

ഒരുപക്ഷേ മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നതാവാം ആ ശീലം. അതല്ലെങ്കില്‍ നമ്മള്‍ ധാരാളം ജങ്ക് ഫുഡുകള്‍ കൊണ്ട് സംഭവിക്കുന്ന അഡിക്ഷനുമാവാം. പക്ഷേ ഇത് നിര്‍ബന്ധമായും നിയന്ത്രിക്കേണ്ട ശീലമാണ്. കുട്ടി സാധാരണ ഭക്ഷണമൊന്നും കഴിക്കാതെ ജങ്ക് ഫുഡിനായി വാശി പിടിക്കുന്നുണ്ടെങ്കില്‍, അത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

kids-health-habit-2023

ജങ്ക് ഫുഡിനെ നിയന്ത്രിക്കണം

ചെറുപ്പത്തിലേ തന്നെ ജങ്ക് ഫുഡുകളെ നിയന്ത്രിക്കുന്നത് നിര്‍ബന്ധമാക്കുക. എന്തൊക്കെയാണ് ജങ്ക് ഫുഡിന്റെ ദോഷങ്ങള്‍ എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. കുട്ടികളെ ശാസിച്ചോ, തല്ലിയോ ഒന്നും മാറ്റാന്‍ ശ്രമിക്കരുത്. ഇത് കാര്യങ്ങള്‍ വഷളാക്കും. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവുന്നയാളാണ് കുട്ടിയെങ്കില്‍ ഉപദേശമാണ് നല്ലത്.

ദോഷങ്ങള്‍ കുട്ടിക്ക് വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ കഴിച്ചാല്‍, വല്ലാതെ തടി വെക്കുമെന്നും, പല്ലുകള്‍ കേടാകുമെന്നും, വയറിന് പ്രശ്‌നങ്ങള്‍ വരുമെന്നെല്ലാം കുട്ടിയോട് പറയാം. അങ്ങനെ കുട്ടിക്ക് പെട്ടെന്ന് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാനാവും.

പതിയെ ഭക്ഷണശീലം മാറ്റുക

കുട്ടിയുടെ ഭക്ഷണശീലം അവര്‍ അറിയാതെ തന്നെ മാറ്റി കൊണ്ടുവരാം. പതിയെ ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണത്തിലേക്ക് കൊണ്ടുവരാം. തണുത്ത വെള്ളം വേണമെന്ന് കുട്ടി പറയുമ്പോള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ നല്‍കരുത്. പകരം വീട്ടിലുണ്ടാക്കിയ നാരങ്ങ വെള്ളം നല്‍കുക.

ഐസ് ക്രീമാണ് ചോദിക്കുന്നതെങ്കില്‍ മധുരമുള്ള ലസ്സിയോ, വീട്ടില്‍ തന്നെയുണ്ടാക്കിയ കസ്റ്റാര്‍ഡോ നല്‍കാം. ഷേക്കുകളും, സ്മൂത്തികളും വീട്ടിലുണ്ടാക്കി നല്‍കാം. അത് ഹെല്‍ത്തിയായ കാര്യങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പിക്കുക.

അടുക്കളയില്‍ കുട്ടികളെ കൊണ്ടുവരിക

കുട്ടികളും അടുക്കളയും തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധമുണ്ടാക്കണം. അതിനായി ആരോഗ്യകരമായ ഒരു ശീലത്തെ കുട്ടിയില്‍ വളര്‍ത്തിയെടുക്കുക. രാവിലെ ഭക്ഷണത്തിന് സാന്‍ഡ്‌വിച്ച് നല്‍കുന്നുണ്ടെങ്കില്‍ അതില്‍ വെണ്ണ പുരട്ടുന്നത് കുട്ടികളെ ഏല്‍പ്പിക്കുക. അതുപോലെ പഴങ്ങളും, പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കണം.

ഇതൊരു കിച്ചണ്‍ ടാസ്‌കായി കുട്ടികള്‍ ഏറ്റെടുക്കാന്‍ സാധ്യത ഏറെയാണ്. ഹെല്‍ത്തിയായിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനും ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കും. ആരോഗ്യകരമായി ഭക്ഷണം കഴിക്കാനും ഇത് കുട്ടികളെ സഹായിക്കും.

പാചകത്തിലും ഉള്‍പ്പെടുത്തുക

നിങ്ങള്‍ പാചകം ചെയ്യുന്നുണ്ടെങ്കില്‍ കുട്ടികളെയും അതിന്റെ ഭാഗമാക്കുക. കുട്ടികള്‍ വായിക്കാനും, എഴുതാനുമുള്ള പ്രായമായെങ്കില്‍, ബ്രേക്ക്ഫാസ്റ്റ് മെനു അവരോട് തയ്യാറാക്കാന്‍ പറയുക. ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ ഓപ്ഷനുകള്‍ കണ്ടെത്താനുള്ള ടാസ്‌കും നല്‍കുക. ഇത് ഒരാഴ്ച്ച മുഴുവന്‍ പിന്തുടര്‍ന്നാല്‍, അതിന് ചെറിയൊരു ഗിഫ്റ്റും നല്‍കുക.

അതിലൂടെ കുട്ടികളെ പ്രചോദിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് സമ്മാനം ലഭിക്കുന്നതിലൂടെ എന്ത് കാര്യവും കൂടുതല്‍ ആത്മാര്‍ത്ഥമായി ചെയ്യാന്‍ പ്രേരിപ്പിക്കും. അതിലൂടെ കുട്ടികളിലെ ജങ്ക് ഫുഡ് ശീലവും മാറും. അവര്‍ ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+