Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ചീര വളർത്താം? തുടക്കക്കാർക്കായുള്ള ലളിതമായ വഴികൾ

നമ്മൾ ചീരയെക്കുറിച്ച് ഓർക്കുമ്പോൾ, പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ചീര കഴിക്കുന്ന പോപ്പായ് എന്ന കാർട്ടൂൺ കഥാപാത്രത്തെയാകും ഓർമ്മ വരിക. എന്നാൽ വീട്ടിൽ ചീര വളർത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വിശാലമായ മുറ്റമുണ്ടെങ്കിലും, ചെറിയൊരു വെയിൽ ലഭിക്കുന്ന ബാൽക്കണി ഉണ്ടെങ്കിലും വളരെ വേഗത്തിലും എളുപ്പത്തിലും വളർത്തിയെടുക്കാവുന്ന ഒരു പച്ചക്കറിയാണിത്.

വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ
വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ

ഇരുമ്പ് , വൈറ്റമിൻ A, C, K, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ഒന്നാണ് ചീര. വിത്ത് പാകി വെറും 45-60 ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ചീര വിളവെടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചീര വളർത്താനുള്ള ലളിതമായ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

How

1. മണ്ണ് ഒരുക്കുക

ചീര വിത്ത് നടുന്നതിന് ഒരു വാരം മുമ്പെങ്കിലും മണ്ണിൽ നല്ലപോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് മണ്ണ് പോഷകസമൃദ്ധമാക്കുക. ഇത് മണ്ണിലേക്ക് പോഷകങ്ങൾ ഇറങ്ങാനും മണ്ണ് നന്നായി ഇളകി വായുസഞ്ചാരമുള്ളതാകാനും സഹായിക്കും. മണ്ണിലെ കല്ലുകളും മറ്റ് മാലിന്യങ്ങളും മാറ്റണം. വെള്ളം കെട്ടിക്കിടക്കാതെ, എന്നാൽ ഈർപ്പം നിലനിൽക്കുന്ന പാകത്തിലായിരിക്കണം മണ്ണ്.

2. വിത്തുകൾ കൃത്യമായി പാകുക

ചീര വിത്തുകൾ തറയിലോ ഗ്രോ ബാഗിലോ ഒന്നര ഇഞ്ച് താഴ്ചയിൽ, വിത്തുകൾ തമ്മിൽ 3-4 ഇഞ്ച് അകലം നൽകി വേണം നടാൻ. വരിവരിയായിട്ടാണ് നടുന്നതെങ്കിൽ ഓരോ വരികൾ തമ്മിൽ 12-18 ഇഞ്ച് അകലം പാലിക്കുക. ഇത് ചെടികൾക്ക് ആവശ്യത്തിന് വായുസഞ്ചാരവും പോഷകങ്ങളും ലഭിക്കാൻ സഹായിക്കും.

വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ
വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ

3. കൃത്യമായി നനയ്ക്കുക

ചീരച്ചെടികൾക്ക് പതിവായി പതുക്കെ നനച്ചു കൊടുക്കുക. മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം, എന്നാൽ വെള്ളം കെട്ടിക്കിടന്ന് ചെളിപ്പരുവം ആകരുത്. രാവിലെ നേരത്തെ നനയ്ക്കുന്നതാണ് ഏറ്റവും ഉചിതം. ചെടിയുടെ മുകളിലൂടെ വെള്ളം ഒഴിക്കുന്നത് പൂപ്പൽ രോഗങ്ങൾക്ക് കാരണമാകാം, അതിനാൽ ചെടിയുടെ ചുവട്ടിലെ മണ്ണിലേക്ക് നേരിട്ട് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കുക.

4. അകലം ക്രമീകരിക്കുക

മുളച്ചു വന്ന തൈകൾക്ക് ഏകദേശം 2 ഇഞ്ച് ഉയരമാകുമ്പോൾ, അവ തമ്മിൽ 2-3 ഇഞ്ച് അകലം ഉണ്ടാകുന്ന രീതിയിൽ ബലമില്ലാത്ത തൈകൾ പിഴുതു മാറ്റുക. മികച്ച രീതിയിൽ വളരുന്ന ശക്തമായ തൈകൾ മാത്രം നിലനിർത്തുക. ഇത് ചെടികൾക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും പോഷകങ്ങളും ലഭിക്കാനും, രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും.

5. വിളവെടുപ്പ്

നട്ട് ഏകദേശം 40-52 ദിവസങ്ങൾക്കുള്ളിൽ ചീര ആദ്യ വിളവെടുപ്പിന് പാകമാകും. ചെടിയുടെ ചുവടുഭാഗത്തുനിന്നും പുറമെയുള്ള വലിയ ഇലകൾ മാത്രം മുറിച്ചെടുക്കുക. നടുവിലുള്ള ചെറിയ ഇലകൾ അവിടെത്തന്നെ നിർത്തിയാൽ അതിൽ നിന്നും പുതിയ ഇലകൾ വീണ്ടും വളർന്നു വരും. അതല്ലെങ്കിൽ, ചെടി മുഴുവനായി ചുവട്ടിൽ നിന്നും 2.5 സെന്റീമീറ്റർ മുകളിൽ വെച്ച് മുറിച്ചും വിളവെടുക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+