Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ വിത്ത് എങ്ങനെ കഴിച്ചാൽ തടി കുറയും എന്നാണോ?; ദാ ഇങ്ങനെ രണ്ട് തരത്തിൽ കഴിക്കൂ, ഫലം ഉറപ്പ്

തടിയൊന്ന് കുറഞ്ഞ് കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങളെ ചിയ വിത്ത് സഹായിക്കും. എങ്ങനെയെന്നല്ലേ, പറഞ്ഞുതരാം. ചിയ വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. നാരുകൾ ഉള്ളതിനാൽ ഇവ വയറിന് പൂർണത നൽകുന്നു. അതുവഴി വിശപ്പ് കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാകും, തടി കുറയുകയും ചെയ്യും. മാത്രമല്ല ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ചിയയിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾ ഒരു സസ്യാഹാര പ്രോട്ടീൻ ഉറവിടം കൂടിയാണ്. ഇവ അവശ്യ അമിനോ ആസിഡുകൾ ലഭിക്കാൻ സഹായിക്കുകയും, അവയെ ഒരു സമ്പൂർണ്ണ പ്രോട്ടീൻ ആക്കി മാറ്റുകയും ചെയ്യുന്നു. വെജിറ്റേറിയൻ അല്ലെങ്കിൽ വീഗൻ ഡയറ്റിലുള്ളവർക്ക് ഇത് ധൈര്യമായി തന്നെ കഴിക്കാം

chia2-1

അവശ്യ ധാതുക്കളുടെ കൂടി നല്ല ഉറവിടമാണ് ചിയ വിത്തുകൾ. ഇവയിൽ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിവയും അടങ്ങിയിട്ടുണട്. ഈ ധാതുക്കൾ അസ്ഥികളുടെ ആരോഗ്യത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. ചിയ വിത്തുകൾ പ്രോട്ടീൻ്റെയും കാർബോഹൈഡ്രേറ്റിൻ്റെയും നല്ല ഉറവിടമാണ്, ഇത് സുസ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്നു.

ചിയ, ചെറുനാരങ്ങ,പുതിയ പാനീയം

ചിയ വിത്തിനൊപ്പം ചെറുനാരങ്ങയും പുതിനയും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് സംതൃപ്തി പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. പുതിനയിൽ അധികം കലോറിയില്ല. ഇവ ഉൻമേഷദായകവുമാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ചിയ വിത്തുകളും പുതിയ ഇലയും ചെറുനാരങ്ങ പിഴിഞ്ഞും ഒഴിക്കാം. ഇത് അൽപനേരം മാറ്റി വെച്ച് പിന്നീട് കുടിക്കാം.

ചിയ , ചെറുനാരങ്ങ. പെരുംജീരകം

‌ ശരീരഭാരം കുറയ്ക്കാൻ നാരങ്ങ, പെരുംജീരകം, ചിയ വിത്തുകൾ എന്നിവ ചേർത്ത മിശ്രിതം കഴിക്കാം. ചിയയിലും പെരുംജീരകത്തിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നാരങ്ങ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. മിശ്രിതം തയ്യാറാക്കുന്നതിനായി ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾ 10-15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെയ്ക്കാം. വിത്തുകൾ കുതിർന്ന് കഴിഞ്ഞാൽ പെരുംജീരകം ചതച്ച് ചെറുനാരങ്ങയും ചേർത്ത് കുടിക്കാം. ഉന്മേഷദായകവും പോഷകസമൃദ്ധവുമായ ഈ മിശ്രിതം ലഘുഭക്ഷണമായോ അല്ലാതെയോ കുടിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+