Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്തോ? 5 മിനിറ്റിൽ ഉറങ്ങാൻ ഇതാ ഒരു സൂത്രം!

പകൽ മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ച് രാത്രി കിടക്കയിലേക്ക് വീഴുമ്പോൾ മാത്രമായിരിക്കും പലരുടെയും ഉള്ളിൽ ചിന്തകളുടെ ഒരു പൂരം തുടങ്ങുന്നത്. നാളത്തെ ജോലികൾ, കഴിഞ്ഞുപോയ കാര്യങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിങ്ങനെ മനസ്സിലേക്ക് ഓടിയെത്തുന്ന നൂറുകൂട്ടം ചിന്തകൾ കാരണം മണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്ത അവസ്ഥ മിക്കവർക്കും ഉണ്ടാകാറുണ്ട്. ഇങ്ങനെ അമിതമായി ചിന്തിക്കുന്ന മനസ്സിനെ നിമിഷങ്ങൾക്കകം ശാന്തമാക്കി ഉറക്കത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന ലളിതമായ ഒരു ശാസ്ത്രീയ വിദ്യയാണ് 'കോഗ്നിറ്റീവ് ഷഫ്ളിംഗ്' (Cognitive shuffling). 'മൈക്രോ-ഡ്രീമിംഗ്' എന്നുകൂടി പേരുള്ള ഈ ലളിതമായ ബ്രെയിൻ ട്രിക്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇത് എങ്ങനെ പരീക്ഷിക്കാമെന്നും നമുക്ക് നോക്കാം.

ചോരപ്പുഴയായി പാക് അധീന കശ്മീർ! പ്രധിഷേധക്കാരെ നേരിടാൻ സൈന്യത്തെ ഇറക്കി, നിരവധി മരണം
ചോരപ്പുഴയായി പാക് അധീന കശ്മീർ! പ്രധിഷേധക്കാരെ നേരിടാൻ സൈന്യത്തെ ഇറക്കി, നിരവധി മരണം

എന്താണ് കോഗ്നിറ്റീവ് ഷഫ്ളിംഗ്?

നമ്മൾ സ്വാഭാവികമായി ഉറക്കത്തിലേക്ക് വീഴുന്ന സമയത്ത് തലച്ചോറിൽ ചില ചിന്തകളും ചിത്രങ്ങളും തനിയെ ഉണ്ടാകാറുണ്ട്. ഈ പ്രക്രിയയെ നമ്മൾ ബോധപൂർവ്വം അനുകരിക്കുന്ന രീതിയാണിത്. കിടക്കയിൽ കിടക്കുമ്പോൾ ഏതെങ്കിലും ഒരു ലളിതമായ വാക്ക് മനസ്സിൽ വിചാരിക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി. ഉദാഹരണത്തിന് 'BED' എന്ന വാക്ക് എടുത്താൽ, അതിലെ ആദ്യ അക്ഷരമായ 'B' യിൽ തുടങ്ങുന്ന വൈകാരിക ബന്ധമില്ലാത്ത കുറെ വാക്കുകൾ മനസ്സിൽ വിചാരിക്കുക. ബുക്ക്, ബാഗ്, ബോക്സ് എന്നിങ്ങനെ വരിവരിയായി ചിന്തിക്കാം. ആ അക്ഷരം കഴിഞ്ഞാൽ അടുത്ത അക്ഷരമായ 'E' യിലേക്ക് കടക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കഥ ഉണ്ടാക്കാൻ ശ്രമിക്കാതെ, തികച്ചും അപ്രസക്തമായ വസ്തുക്കളെക്കുറിച്ച് മാത്രം ചിന്തിക്കാൻ ശ്രദ്ധിക്കണം.

cognitive-shuffling-37641784133696 jpg

മനസ്സിനെ ഉത്കണ്ഠപ്പെടുത്തുന്ന വലിയ ചിന്തകളിൽ നിന്ന് തലച്ചോറിന്റെ ശ്രദ്ധ തിരിച്ചുവിടാൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. മറ്റ് ധ്യാന രീതികളിൽ നിന്നോ ശ്വസന വ്യായാമങ്ങളിൽ നിന്നോ ഇത് തികച്ചും വ്യത്യസ്തമാണ്. കാരണം, ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ പലർക്കും വീണ്ടും ചിന്തകൾ വരാൻ സാധ്യതയുണ്ട്. എന്നാൽ കോഗ്നിറ്റീവ് ഷഫ്ളിംഗിൽ തലച്ചോറിന് ഒരു ചെറിയ പണി കൊടുത്ത് അതിനെ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചു വിടുകയാണ് ചെയ്യുന്നത്. കിടക്കയിൽ കിടന്ന് മനസ്സ് 'ഓഫ്' ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് യാതൊരു പരിശീലനവും കൂടാതെ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള വഴിയാണിത്.

ഇതൊരു സ്ഥിരമായ ചികിത്സയല്ല

ഈ രീതിക്ക് ശാസ്ത്രീയമായ ചില അടിസ്ഥാനങ്ങൾ ഉണ്ടെങ്കിലും, ഇത് വിട്ടുമാറാത്ത കടുത്ത ഉറക്കമില്ലായ്മയ്ക്ക് ഉള്ള ഒരു സ്ഥിര ചികിത്സയല്ല എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നുണ്ട്. താൽക്കാലികമായി ഉറക്കം വരാൻ സഹായിക്കുന്ന ഒരു നല്ല മാർഗ്ഗം മാത്രമാണിത്. മാസങ്ങളോളമായി തുടരുന്ന കടുത്ത ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് 'കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഫോർ ഇൻസോമ്നിയ' പോലുള്ള കൃത്യമായ ക്ലിനിക്കൽ ചികിത്സകളാണ് ആവശ്യം. എങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് അനാവശ്യമായി അലഞ്ഞുതിരിയുമ്പോൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ 'മൈക്രോ-ഡ്രീമിംഗ്' വലിയ രീതിയിൽ സഹായിക്കും. ഇന്ന് രാത്രി കിടക്കുമ്പോൾ ഉറക്കം വരാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ അഞ്ച് മിനിറ്റ് നീളുന്ന ലളിതമായ ഈ ബ്രെയിൻ വ്യായാമം ഒന്നു പരീക്ഷിച്ചു നോക്കൂ, ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+